കന്യക ടാക്കീസ് | |
---|---|
സംവിധാനം | കെ ആർ മനോജ് |
നിർമ്മാണം | ട്രോപ്പിക്കൽ സിനിമ |
രചന | രഞ്ജിനി കൃഷ്ണൻ പി വി ഷാജികുമാർ കെ ആർ മനോജ് |
അഭിനേതാക്കൾ | മുരളി ഗോപി ലെന അലൻസിയർ ഇന്ദ്രൻസ് മണിയൻ പിള്ള രാജു സുധീർ കരമന എൻ എൽ ബാലകൃഷ്ണൻ സുനിൽ സുഖദ |
സംഗീതം | രാജീവൻ അയ്യപ്പൻ |
ഛായാഗ്രഹണം | ഷെഹ്നാദ് ജലാൽ |
ചിത്രസംയോജനം | മഹേഷ് നാരായണൻ |
സ്റ്റുഡിയോ | ട്രോപ്പിക്കൽ സിനിമ വർക്ക് ഇൻ പ്രോഗ്രസ്സ് |
വിതരണം | ട്രോപ്പിക്കൽ സിനിമ |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 115 മി. |
ദേശീയ ചലച്ചിത്രപുരസ്കാര ജേതാവായ കെ ആർ മനോജ് 2013 ൽ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് കന്യകാ ടാക്കീസ് (ഇംഗ്ലീഷ് ശീർഷകം:Virgin Talkies).[1] പി.വി. ഷാജികുമാറിന്റെ 18+ എന്ന ചെറുകഥയെ അവലംബിച്ചാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.[2] 2013-ലെ മുംബൈ ചലച്ചിത്രോത്സവത്തിന്റെ മത്സരവിഭാഗത്തിലായിരുന്നു ആദ്യ പ്രദർശനം. തുടർന്ന് 2013 -ലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ (ഐ. എഫ്. എഫ്. ഐ, ഗോവ ) ഇന്ത്യൻ പനോരമ വിഭാഗത്തിന്റെ ഉദ്‌ഘാടന ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. തിരുവനന്തപുരം, കൊൽക്കത്ത, ബംഗളുരു, പുനെ, ന്യൂയോർക്, കൊളോമ്പോ, ലണ്ടൻ, ഹോങ് കോങ് തുടങ്ങി ഇന്ത്യയിലും വിദേശങ്ങളിലുമായി നിരവധി രാജ്യാന്തര ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ചു. ഫോബ്സ് മാഗസിൻ 2014 -ൽ കണ്ടിരിക്കേണ്ട അഞ്ചു ഇന്ത്യൻ സിനിമകളിൽ ഒന്നായി കന്യക ടാക്കീസിനെ തെരഞ്ഞെടുത്തു.[3] 2014 -ലെ കൊച്ചി മുസിരിസ് ബിനാലെ യുടെ 'ആർട്ടിസ്റ്റ് സിനിമ' വിഭാഗത്തിൽ കന്യക ടാക്കീസും അതിന്റെ ഭാഗമായി പ്രിയരഞ്ജൻലാൽ രചിച്ച "കുളിയും മറ്റു സീനുകളും" എന്ന പ്രതിഷ്ഠാപനവും പദർശിപ്പിക്കപ്പെട്ടു.[4]
ഇരുപതു വർഷത്തോളം പഴക്കമുള്ള കന്യക ടാക്കീസ് മലയോര ഗ്രാമമായ കുയ്യാലിയിൽ പിടിച്ചു നിന്നത് 'പ്രായപൂർത്തി'യായവർക്കുള്ള സിനിമകൾ കാണിച്ചുകൊണ്ട് തന്നെയാണ്.പക്ഷേ ഉടമ യാക്കോബിന്റെ ജീവിതത്തെ അടിക്കടി ദുരന്തങ്ങൾ വേട്ടയാടിയപ്പോൾ അയാൾ ഒരു കടുത്ത തീരുമാനമെടുത്തു - കന്യക ടാക്കീസ് പള്ളിവകയിലേക്ക് എഴുതിക്കൊടുത്ത് നാടുവിടുക.യാക്കോബിന്റെ അപേക്ഷ പ്രകാരം കെട്ടിടവും സ്ഥലവും ഏറ്റെടുത്ത ഇടവക കന്യക ടാക്കീസിനെ ഒരു പള്ളിയായി 'പരിവർത്തി'പ്പിക്കാൻ തീരുമാനമെടുക്കുന്നു -കുയ്യാലിയിലെ ആദ്യത്തെ പള്ളി.പുതിയ പള്ളിയിലേക്ക് ഫാദർ മൈക്കിൾ നിയമിതനാകുന്നു.അവിടേക്ക് ഒരുപാട് അനുവാചകർ കടന്നു വരുന്നു.ഹോംനേഴ്സ് ആയും രതിസിനിമകളിലെ 'എക്സ്ട്രാ' നടിയായും നഗരത്തിൽ 'ഇരട്ട' ജീവിതം നയിക്കുന്ന ആൻസി അവരിൽ ഒരാളാണ്.പുതിയ പള്ളിയിൽ നിയമിതനായ ശേഷം ഫാദർ മൈക്കിൾ അപ്രതീക്ഷിതമായ ചില ശബ്ദങ്ങൾ കേട്ടു തുടങ്ങുന്നു... തുടർന്നുള്ള ദിവസങ്ങളിൽ കുയ്യാലിയിൽ ഉണ്ടാവുന്ന സംഭവങ്ങൾ ഫാദർ മൈക്കിളിന്റെയും യാക്കോബിന്റെയും ആൻസിയുടെയും ജീവിതങ്ങളെ ഒരു ത്രികോണത്തിലെ ബിന്ദുക്കൾ പോലെ പരസ്പരം ബന്ധിപ്പിക്കുന്നു.കൊളോണിയലിസവും മതവും സിനിമയും ഇടനിലക്കാരകുന്ന ഒരിടത്തിലെ മനുഷ്യരുടെ തൃഷ്ണയെ കുറിച്ചാണ് കന്യക ടാക്കീസ്. ശരീരം, തൃഷ്ണ, ആനന്ദം, പാപബോധം എന്നിവ ഇഴചേരുന്ന സാമൂഹ്യ സാംസ്കാരിക അന്തരീക്ഷത്തിന്റെ ആഴങ്ങളിലേക്കാണ് അതിന്റെ യാത്ര.[5] [6][7]
2013 -ലെ കേരള രാജ്യാന്തര ചലച്ചിത്രോത്സവം [8]
മികച്ച മലയാള ചിത്രത്തിനുള്ള FIPRESCI പുരസ്‍കാരം
2013 -ലെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം[9]
മികച്ച നവാഗത സംവിധായകൻ - കെ ആർ മനോജ് മികച്ച രണ്ടാമത്തെ നടി - ലെന മികച്ച ശബ്ദലേഖനം - ഹരികുമാർ മാധവൻ നായർ ,രാജീവൻ അയ്യപ്പൻ, എൻ ഹരികുമാർ
2014 -ലെ ന്യൂയോർക് ഇന്ത്യൻ ചലച്ചിത്രോത്സവം[10]
മികച്ച തിരക്കഥ - രഞ്ജിനി കൃഷ്ണൻ, പി.വി. ഷാജികുമാർ, കെ. ആർ. മനോജ്
{{cite web}}
: Check date values in: |accessdate=
and |date=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help)
{{cite web}}
: Check date values in: |accessdate=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help)
{{cite web}}
: Check date values in: |accessdate=
and |date=
(help)