കപ്പലോട്ടത്തിന്റെ പാരിസ്ഥിതിക ആഘാതത്തിൽ ഹരിതവാതങ്ങളുടെ പുറന്തള്ളൽ, ശബ്ദമലിനീകരണം, എണ്ണമലിനീകരണം എന്നിവ ഉൾപ്പെടുന്നു. ഇന്റർനാഷനൽ മാരിടൈം ഓർഗനൈസേഷൻ (IMO)കണക്കാക്കിയതനുസരിച്ച് 2012 ലെ കപ്പലോട്ടം മൂലമുള്ള കാർബൺ ഡയോക്സൈഡിന്റെ പുറന്തള്ളൽ ആഗോളതലത്തിൽ മനുഷ്യന്റെ ഇടപെടൽ മൂലമുള്ള കാർബൺ മോണോക്സൈഡിന്റെ പുറന്തള്ളലിൽ 2.2% ത്തിനു തുല്യമാണ്. [1]യാതൊരു നടപടിയും എടുക്കുന്നില്ലെങ്കിൽ 2050 ൽ ഇത് 2 മുതൽ 3 മടങ്ങ് വരെ അവ ഉയരാമെന്നാണ് പ്രതീക്ഷിക്കുന്നത്. [2]
നോർവ്വേയിലെ ഓസ്ലോയിൽ 23 മുതൽ 27 വരെ ജൂൺ മാസം 2008 ലാണ് കപ്പലുകളിൽ നിന്നുള്ള ഹരിതവാതകങ്ങളുടെ പുറന്തള്ളലിനെക്കുറിച്ചുള്ള ഐ. എം. ഒ വർക്കിംഗ് ഗ്രൂപ്പിന്റെ ആദ്യത്തെ ഉച്ചകോടി നടന്നത്. [3]