കമല ബെനിവാൾ

കമല ബെനിവാൾ
മിസോറാം ഗവർണർ
ഓഫീസിൽ
2014
മുൻഗാമിവക്കം പുരുഷോത്തമൻ
പിൻഗാമിവി.കെ.ദുഗ്ഗൽ
ഗുജറാത്ത് ഗവർണർ
ഓഫീസിൽ
2009-2014
മുൻഗാമിഎസ്.സി.ജമീർ
പിൻഗാമിമാർഗരറ്റ് ആൽവ
ത്രിപുര ഗവർണർ
ഓഫീസിൽ
2009
മുൻഗാമിദിനേശ് നന്ദൻ സഹായ്
പിൻഗാമിഡി.വൈ.പാട്ടീൽ
വ്യക്തിഗത വിവരങ്ങൾ
ജനനം12 ജനുവരി 1927
ജുൻജുൻ, രാജസ്ഥാൻ
മരണംമേയ് 15, 2024(2024-05-15) (പ്രായം 97)
ജയ്പ്പൂർ, രാജസ്ഥാൻ
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിരാമചന്ദ്ര ബെനിവാൾ
കുട്ടികൾ5
As of 15 മെയ്, 2024
ഉറവിടം: Economic Times

ഇന്ത്യയിലെ രാഷ്ട്രീയ പ്രവർത്തകയും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗവുമായിരുന്നു കമല ബെനിവാൾ.(1927-2024)[1] 1954 മുതൽ 2003 വരെ വിവിധ കാലയളവിലായി രാജസ്ഥാനിൽ മന്ത്രിയായിട്ടുണ്ട്. 2009നും 2014നുമിടയിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളുടെ ഗവർണറായിരുന്നു. 2009ൽ ത്രിപുര ഗവർണറായും 2009 മുതൽ 2014 വരെ ഗുജറാത്ത് ഗവർണറായും 2014ൽ മിസോറാം ഗവർണറായും പ്രവർത്തിച്ചിട്ടുണ്ട്. മിസോറാം ഗവർണറായി കാലാവധി പൂർത്തിയാക്കാൻ കേവലം രണ്ടു മാസം മുൻപ് അഴിമതി കേസിൽ ആരോപണ വിധേയയായി സ്ഥാനത്ത് നിന്ന് നിക്കം ചെയ്തു.[2][3]

ആദ്യകാല ജീവിതം[തിരുത്തുക]

രാജസ്ഥാനിലെ ഝുൻഝുനു ജില്ലയിലെ ഗോറിർ ഗ്രാമത്തിൽ 1927 ജനുവരി 12ന് ജനിച്ചു. സാമ്പത്തിക ശാസ്ത്രം, പൊളിറ്റിക്കൽ സയൻസ്, ചരിത്രം എന്നിവയിൽ ജയ്പൂരിലെ മഹാറാണി കോളേജിൽ നിന്ന് ബിരുദം നേടി. രാജസ്ഥാനിലെ ബനസ്ഥലി വിദ്യാപീഠിൽ നിന്ന് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടി.

രാഷ്ട്രീയ ജീവിതം[തിരുത്തുക]

27-ആം വയസ്സിൽ രാജസ്ഥാനിലെ ആദ്യ വനിതാ മന്ത്രിയായി. 1954 മുതൽ ആഭ്യന്തരം, വിദ്യാഭ്യാസം, കൃഷിയടക്കം വിവിധ വകുപ്പുകളുടെ മന്ത്രിയായി. അശോക് ഗെഹ്‌ലോത് മന്ത്രിസഭയിൽ റെവന്യു മന്ത്രിയായിരുന്നു. 1954 മുതൽ 2003 വരെ ഏഴ് തവണ രാജസ്ഥാൻ നിയമസഭാംഗമായിരുന്നു. 2009 ഒക്ടോബറിൽ ത്രിപുര ഗവർണറായി. ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യത്തെ വനിതാ ഗവർണറായിരുന്നു കമല.[4] ഒരു മാസത്തിന് ശേഷം 2009 നവംബർ 27ന് ഗുജറാത്ത് ഗവർണറായി നിയമിതയായി. 2014 ജൂലൈ ആറിന് മിസോറാമിലേക്ക് സ്ഥലം മാറ്റി. 2014 ഓഗസ്റ്റ് ആറിന്, രാഷ്ട്രപതി പ്രണാബ് മുഖർജി, ഗവർണർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ഗുജറാത്തിൽ ഗവർണറായിരുന് സമയത്ത് ഗവർണറുടെ ഓഫീസ് ദുരുപയോഗം ചെയ്‌തെന്ന് ആരോപിച്ചായിരുന്നു നടപടി.[5]

മരണം[തിരുത്തുക]

വാർധക്യ സഹജമായ അസുഖങ്ങൾക്ക് ചികിത്സയിൽ തുടരവെ 97-മത്തെ വയസിൽ 2024 മെയ് 15ന് അന്തരിച്ചു.[6]

അവലംബം[തിരുത്തുക]

  1. Kamala Beniwal dead @ 97
  2. "Kamla Beniwal, governor of Mizoram, sacked". TimeOfIndia. 6 August 2013. Retrieved 9 August 2014.
  3. "Kamla Beniwal sacked in accordance with Constitution: M Venkaiah Naidu". TimeOfIndia. 7 August 2013. Retrieved 9 August 2014.
  4. "NE's first woman guv". Archived from the original on 2011-06-06. Retrieved 2016-09-21.
  5. "Mizoram Governor Kamla Beniwal Axed for Misuse of Office in Gujarat". The Times of India. 6 August 2014.
  6. കമല ബെനിവാൾ അന്തരിച്ചു