Kamala Sinha | |
---|---|
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Dhaka (now in Bangladesh) | സെപ്റ്റംബർ 30, 1932
മരണം | ഡിസംബർ 31, 2014 Syracuse, New York, USA | (പ്രായം 82)
കമല (കമല) സിൻഹ (സെപ്റ്റംബർ 30, 1932 - ഡിസംബർ 31, 2014) പ്രമുഖ ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകയും നയതന്ത്രജ്ഞയുമായിരുന്നു. 1990-2000 വരെ തുടർചയായി രണ്ട് തവണ രാജ്യ സഭയിലേക്ക് തിരെഞ്ഞെടുക്കപ്പെട്ടു. പിന്നീട് സുരിനാം ആന്റ് ബാർബഡോസ് അംബാസഡറായി. ഐ. കെ ഗുജ്റാളിന്റെ മന്ത്രിസഭയിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും ആയിരുന്നു. ഡിസംബർ 31ന് ന്യൂയോർക്കിലെ സൈറാകൂസിൽ വച്ച് അവർ മരിച്ചു[1][2].
1932 സപ്തംബർ 30ന് ധാക്കയിലാണ് (ഇപ്പോൾ ബംഗ്ലാദേശിലുള്ള) ജനിച്ചത്. ജനസംഘത്തിന്റെ സ്ഥാപകനായ ശ്യാമപ്രസാദ് മുഖർജിയുടെ ബന്ധുവായ കമല സിൻഹ ബസവോൺ സിൻഹയെ വിവാഹം കഴിച്ചു. വിപ്ലവകാരി, ദേശീയവാദി, സോഷ്യലിസ്റ്റ്, ട്രേഡ് യൂണിയൻ വിരുദ്ധൻ, ബിഹാറിലെ പ്രതിപക്ഷത്തിന്റെ ആദ്യ നേതാവ് എന്നീ നിലകളില്‍ അറിയപ്പെട്ടു.1972-84 കാലഘട്ടത്തിൽ ബീഹാർ ലെജിസ്ലേറ്റീവ് കൗൺസിലിൽ രണ്ട് പ്രാവശ്യം അംഗമായിട്ടുണ്ട്.അവരുടെ ഭർത്താവ് ബസോവൻ സിൻഹ സ്വതന്ത്രസമര സേനാനിയും ജയപ്രകാശ് നാരായണൻ, കാർപൂരി താക്കൂർ എന്നിവരുടെ സഹപ്രവർത്തകനുമാണ്.ജെപി നേതൃത്വ പ്രസ്ഥാനത്തിന്റെ കാലത്ത് ഇന്റേർണൽ സെക്യൂരിറ്റി ആക്ട് (എം ഐ എസ് എ)യുടെ മേൽനോട്ടത്തില്‍ അവരെ തടഞ്ഞുവെക്കപ്പെട്ടു.ഹിന്ത് മസ്ദൂർ സഭയുടെ പ്രസിഡന്റായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചു( ഒരു കേന്ദ്ര തൊഴിൽ ഫെഡറേഷന്റെ പ്രസിഡന്റായി വർഷങ്ങളോളം സേവനം ചൈതു).