![]() | |
ഭാഷകൾ | |
---|---|
English, Cayuse (extinct) | |
Umatilla, Walla Walla, Nez Perce |
കയൂസെ എന്നറിയപ്പെടുന്നത് ഐക്യനാടുകളിലെ ഒറിഗോണിൽ അധിവസിക്കുന്ന ഒരു അമേരിക്കൻ ഇന്ത്യൻ വർഗ്ഗമാണ്. കയൂസെ വർഗ്ഗക്കാർ, “ഉമാതില്ല”, “വല്ലാ വല്ലാ” ഇന്ത്യൻ വർഗ്ഗക്കാരുമായി ചേർന്ന് വടക്കു കിഴക്കൻ ഒറിഗോണിൽ ഒരു റിസർവ്വഷനും പ്രാദേശിക ഭരണവും പങ്കുവയ്ക്കുന്നു. ഈ സംയോജിത റിസർവ്വേഷൻ “കോൺഫെഡറേറ്റഡ് ട്രൈബ്‍സ് ഓഫ് ദ ഉമാതില്ല ഇന്ത്യൻ റിസർവ്വേഷൻ” എന്ന പേരിൽ അറിയപ്പെടുന്നു. ഈ റിസർവ്വേഷൻ ഒറിഗോണിലെ പെന്റിൽട്ടണിൽ, ബ്ലൂ മൌണ്ടൻസിൻറെ അടിവാരത്തിലാണ് സ്ഥിതി ചെയ്യുന്നത്.
കയൂസെ ഇന്ത്യൻ വംശജർ അവരുടെയിടയിൽ ഇപ്പോൾ ഉപയോഗത്തിലില്ലാത്ത കയൂസെ[2] ഭാഷയിൽ അറിയപ്പെടുന്നത് “ലിക്സിയു” (Liksiyu) എന്നാണ്. അവരുടെ യഥാർത്ഥ അധിവാസമേഖലകൾ നിലനിന്നിരുന്നത് ഇന്നത്തെ വടക്കു കിഴക്കൻ ഒറിഗോണും തെക്കുകിഴക്കൻ വാഷിംഗ്ടണും ആയിരുന്നു. നെസ് പെർസ് ഇന്ത്യൻ വംശജരുടെ കീഴിലുണ്ടായിരുന്ന പ്രദേശങ്ങളുടെ സമീപസ്ഥ പ്രദേശങ്ങളിൽ കഴിഞ്ഞിരുന്ന ഇവർക്ക് നെസ് പെർസുകളുമായി അടുത്ത സംസർഗ്ഗവുമുണ്ടായിരുന്നു. സമതലമേഖലയിലെ വർഗ്ഗക്കാരെപ്പോലെ കയൂസെകളും യുദ്ധനൈപുണ്യമുള്ളവരും കുതിരസവാരിയിൽ അഗ്രഗണ്യരുമായിരുന്നു. ഇവർ “കയൂസെ പോണി” (Cayuse pony) എന്ന ഒരു തരം ഉയരം കുറഞ്ഞ കാലുകളുള്ളതും പിൻഭാഗം നീളം കൂടിയതുമായി കുതിരവർഗ്ഗത്തെ വികസിപ്പിച്ചെടുക്കുയും ചെയ്തിരുന്നു. . 1855 ൽ കയൂസെ വർഗ്ഗക്കാർ പരമ്പരാഗതമായി തങ്ങളുടെ അധീനതയിലുണ്ടായിരുന്ന ഭൂരിഭാഗം പ്രദേശങ്ങളും അമേരിക്കൻ ഐക്യനാടുകളുമായുണ്ടാക്കിയ ചില ഉടമ്പടികൾ പ്രകാരം വിട്ടുകൊടുക്കുകയും ഉമത്തില്ല റിസർവേഷനിലേയ്ക്കു പിൻവലിയുകയും അവിടെ ഒരു കോൺഫെഡറേറ്റഡ് ഗോത്രമായി കഴിഞ്ഞുവരികയും ചെയ്തു.
{{cite web}}
: Check date values in: |accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]