പ്രമാണം:Logo Karrakatta Club.jpg | |
ആപ്തവാക്യം | Spectemur Agendo |
---|---|
മുൻഗാമി | St George Reading Circle |
രൂപീകരണം | 1894 |
സ്ഥാപിത സ്ഥലം | Perth, Western Australia |
തരം | Woman's club |
Location |
|
വെബ്സൈറ്റ് | karrakattaclub |
കരാക്കറ്റ ക്ലബ്ബ് പടിഞ്ഞാറൻ ഓസ്ട്രേലിയലെ പെർത്ത് ആസ്ഥാനമായുള്ള ഒരു വനിതാ ക്ലബ്ബാണ്. 1894-ൽ സ്ഥാപിതമായ ഇത് ഓസ്ട്രേലിയയിലെ ആദ്യത്തെ വനിതാ ക്ലബ്ബായിരുന്നു.
1894-ൽ സെന്റ് ജോർജ് വായനാ മണ്ഡലത്തിലെ അംഗങ്ങളുടെ നേതൃത്വത്തിൽ കാരാക്കറ്റ ക്ലബ് സ്ഥാപിക്കപ്പെട്ടു.[1] വായനാ സാമഗ്രികൾ കൈമാറ്റം ചെയ്യുക, വർത്തമാനകാല സാമൂഹ്യ രാഷ്‌ട്രീയ സംഭവ വികാസങ്ങൾ ചർച്ചകൾ നടത്തുക എന്നീ ലക്ഷ്യങ്ങൾ മുൻനിറുത്തി 1887 ലാണ് സെന്റ് ജോർജ് വായനാ മണ്ഡലം രൂപീകരിക്കപ്പെട്ടത്. ഡോ. എമിലി റൈഡർ എന്ന അമേരിക്കൻ വനിതയുടെ സന്ദർശനത്തെത്തുടർന്ന്, അമേരിക്കയിൽ അക്കാലത്തു പ്രസിദ്ധമായിരുന്ന വിദ്യാഭ്യാസ ക്ലബുകളുടെ രീതിയിലുള്ള പുതിയ ക്ലബ്ബ് രൂപീകരിക്കാൻ ഈ വായനാ മണ്ഡലം തീരുമാനിച്ചു.[2] അക്കാലത്ത് സ്ത്രീകളെ ബാധിച്ചിരുന്നു സാമൂഹിക നീതി പ്രശ്നങ്ങൾ, സാമൂഹിക ഇടപെടലുകൾ, പ്രാദേശിക പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പരസ്പര മെച്ചപ്പെടുത്തലിനായി സമൂഹത്തിലെ വനിതകളെ ഒരൊറ്റ കുടയ്ക്കു കീഴിൽ കൊണ്ടുവരികയെന്നതായിരുന്ന ക്ലബ്ബിന്റെ പ്രാഥമിക ലക്ഷ്യം. ക്ലബിൻറെ മുദ്രാവാക്യം (എഡിത് കോവൻ നിർദ്ദേശിച്ചതു പ്രകാരം) "നമ്മുടെ പ്രവൃത്തികളാൽ നമ്മൾ വിധിക്കപ്പെടട്ടെ" എന്നർത്ഥം വരുന്ന 'സ്പെക്ട്രമർ അജെൻഡോ' എന്നതായിരുന്നു. ക്ലബ്ബിന്റെ ആദ്യ പ്രസിഡന്റായി ലേഡി മഡലൈൻ ഒൺസ്ലോ തെരഞ്ഞെടുക്കപ്പെട്ടു.
1904 ൽ കാരക്കറ്റ ക്ലബ് സ്ഥാപിക്കപ്പെട്ടതിന് 10 വർഷങ്ങൾക്കുശേഷം ആദ്യത്തെ ലൈസിയം ക്ലബ്ബ് ലണ്ടനിൽ മിസ്സ് കോൺസ്റ്റെയിൻ സ്മെഡ്ലിയുടെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ടു. കാരക്കറ്റ ക്ലബ്ബിന്റെ ലക്ഷ്യങ്ങൾക്കു സമാനമായതായിരുന്നു ലൈസിയം ക്ലബുകളുടേയും ലക്ഷ്യം. 1923 ൽ കരാക്കറ്റ ക്ലബ് അംഗങ്ങളും ലൈസിയം ക്ലബ്ബിന്റെ അന്താരാഷ്ട്ര പ്രസ്ഥാനവുമായി യോജിച്ചു പ്രവർത്തിക്കുവാൻ തീരുമാനിക്കപ്പെട്ടു. ഇത് ലോകത്തെമ്പാടുമുള്ള വനിതകളുമായി വിശാലമായ അർത്ഥത്തിലുള്ള ഒരു ബന്ധത്തിനുള്ള അവസരം കാരക്കറ്റ ക്ലബ്ബിനു തുറന്നുകൊടുത്തു. 1954 ൽ ക്ലബ്ബിന്റെ ഡയമണ്ട് ജൂബിലി ആഘോഷിക്കപ്പെട്ടു.[3]
ഓസ്ട്രേലിയയിലെ എല്ലാ ലൈസിയം ക്ലബ്ബുകളേയും ഒരു ബാനറിനു കീഴിൽ ബന്ധിപ്പിക്കുവാനും ലോകമെമ്പാടുമുള്ള ലൈസിയം ക്ലബ്ബുകളെ ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് ലൈസിയം ക്ലബ്ബ്സ് എന്ന പ്രസ്ഥാനവുമായി ബന്ധിപ്പിക്കുവാനുമായി 1972/73 ൽ ഓസ്ട്രേലിയൻ അസോസിയേഷൻ ഓഫ് ലൈസിയം ക്ലബ്ബ് രൂപീകരിക്കപ്പെട്ടു. 1984 ന്റെ അവസാനത്തിൽ കരാക്കറ്റ ക്ലബ്ബ് ഷെർവുഡ് കോർട്ട്, ദ എസ്പ്ളനേഡ് എന്നിവയുടെ മൂലയിലുള്ള ലോവ്സൺ അപ്പാർട്ടുമെന്റിലെ ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് ആസ്ഥാനം മാറ്റി സ്ഥാപിച്ചു.