കരിയ മുണ്ഡ

കരിയ മുണ്ഡ
ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കർ
പദവിയിൽ
ഓഫീസിൽ
8 ജൂൺ 2009
മുൻഗാമിCharanjit Singh Atwal
മണ്ഡലംകുന്തി ലോക്‌സഭാ മണ്ഡലം,
വ്യക്തിഗത വിവരങ്ങൾ
ജനനം (1936-04-20) 20 ഏപ്രിൽ 1936  (88 വയസ്സ്)
Anigara village, റാഞ്ചി ജില്ല, ജാർഖണ്ഡ്
രാഷ്ട്രീയ കക്ഷിബി.ജെ.പി.
പങ്കാളിസുനന്ദാ ദേവി
കുട്ടികൾ2 പുത്രന്മാരും 4 പുത്രിമാരും
വസതിsAnigara village, കുന്തി ജില്ല, ജാർഖണ്ഡ്

ഒരു ഇന്ത്യൻ രാഷ്ട്രീയപ്രവർത്തകനും ഇപ്പോഴത്തെ ലോക്‌സഭ ഡെപ്യൂട്ടി സ്പീക്കറുമാണ് കരിയ മുണ്ഡ (ജനനം: 20 ഏപ്രിൽ 1936). ബി.ജെ.പി.യിലെ മുതിർന്ന നേതാക്കളിലൊരാളായ ഇദ്ദേഹം മൊറാർജി ദേശായിയുടെയും എ.ബി. വാജ്‌പേയിയുടെയും നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭകളിലെ അംഗമായിരുന്നു.[1]

ജീവിതരേഖ

[തിരുത്തുക]

ഇപ്പോൾ ഝാർഖണ്ഡ്‌ സംസ്ഥാനത്ത് ഉൾപ്പെട്ടിരിക്കുന്ന റാഞ്ചി ജില്ലയിൽ മുണ്ഡ എന്ന ആദിവാസി വിഭാഗത്തിൽ ജനിച്ച കരിയ, റാഞ്ചി സർവ്വകലാശാലയിൽ നിന്ന് എം.എ ബിരുദം നേടി. 1977-ൽ ബീഹാറിലെ (ഇപ്പോൾ ജാർഖണ്ഡ് സംസ്ഥാനത്ത്) കുന്തി മണ്ഡലത്തിൽ നിന്ന് പാർലമെന്റിലെത്തിയ ഇദ്ദേഹം 1989, 1991, 1996, 1998, 1999, 2009 എന്നീ വർഷങ്ങളിലും ഇതേ മണ്ഡലത്തിൽ നിന്നും വിജയിച്ചു.

1977-79 കാലഘട്ടത്തിൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള കേന്ദ്രത്തിലെ ജനതാ പാർട്ടി സർക്കാരിൽ ഇരുമ്പ്-ഖനി വകുപ്പിന്റെ മന്ത്രിയായിരുന്നു. വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാരിൽ ക്യാബിനറ്റ് പദവിയുള്ള മന്ത്രിയായിരുന്ന ഇദ്ദേഹം 2001 സെപ്തംബർ മുതൽ 2003 ജനുവരി വരെ കാർഷിക ഗ്രാമീണ വ്യവസായ വകുപ്പിന്റെയും പിന്നീട് കൽക്കരി വകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു.

2009 ജൂൺ 8-ന് ഇദ്ദേഹം ലോക്‌സഭാ ഡെപ്യൂട്ടി സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.[2]

പുറത്തേക്കുള്ള കണ്ണി

[തിരുത്തുക]

പതിനഞ്ചാം ലോക്‌സഭാ അംഗങ്ങൾ - കരിയ മുണ്ട Archived 2011-09-24 at the Wayback Machine.


അവലംബം

[തിരുത്തുക]
  1. "ബി.ജെ.പി. കരിയ മുണ്ഡയെ ഡെപ്യൂട്ടി സ്പീക്കറായി നിർദ്ദേശിച്ചു" (in ഇംഗ്ലീഷ്). ടൈംസ് ഓഫ് ഇന്ത്യ. 2 ജൂൺ, 2009. Retrieved 4 ഏപ്രിൽ 2012. {{cite news}}: Check date values in: |date= (help)[പ്രവർത്തിക്കാത്ത കണ്ണി]
  2. "കരിയ മുണ്ഡ ഡെപ്യൂട്ടി സ്പീക്കർ" (in ഇംഗ്ലീഷ്). ദ ഹിന്ദു. 9 ജൂൺ, 2009. Archived from the original on 2009-06-10. Retrieved 4 ഏപ്രിൽ 2012. {{cite news}}: Check date values in: |date= (help)