കരോലിൻ ഫാർനർ | |
---|---|
ജനനം | 1842 Guntershausen bei Aadorf |
മരണം | 1913 |
ദേശീയത | Swiss |
തൊഴിൽ | doctor |
കരോലിൻ ഫാർനർ (1842-1913) രണ്ടാമത്തെ വനിതാ സ്വിസ് ഡോക്ടറും സ്വിസ് വനിതാ പ്രസ്ഥാനത്തിന്റെ പ്രചാരകയെന്ന നിലയിലും ശ്രദ്ധേയയാണ്.[1]
ഗുണ്ടർഷൗസെൻ ബീ അഡോർഫിൽ ജനിച്ചു വളർന്ന കരോലിൻ ഫാർനർ ഒരു കർഷകന്റെയും ആദ്ദേഹത്തിൻറെ ഭാര്യയുടേയും ഏഴാമത്തെയും ഇളയ മകളുമായിരുന്നു. ചുറ്റുപാടുമുള്ള പ്രദേശത്തെ പ്രധാന ആരോഗ്യ സംരക്ഷണ ദാതാക്കളായിരുന്നു അവർ. 15 വയസ്സുള്ളപ്പോൾ മാതാവിൻറെ മരണശേഷം, മൂത്ത സഹോദരിയാണ് ഫാർണറിനെ വളർത്തിയത്. വിദ്യാലയ ജീവിതത്തിന്ശേഷം അവർ സ്കോട്ട്ലൻഡിൽ എട്ട് വർഷക്കാലം ഒരു ഗൃഹാദ്ധ്യാപികയായി ജോലി ചെയ്തു.[2]
അസുഖം വന്ന നിരവധി കുടുംബാംഗങ്ങളെ പരിചരിച്ച ശേഷം, അദ്ധ്യാപികയുടെ ജോലി തിരഞ്ഞെടുത്തതിൽ അവർ നിരാശയായി. പകരം വൈദ്യശാസ്ത്ര രംഗത്തേയ്ക്ക് പ്രവേശിക്കാൻ തീരുമാനിക്കുകയും ആദ്യം ആവശ്യമായ സ്കൂൾ-ലീവിംഗ് സർട്ടിഫിക്കറ്റ് (റെക്കോർഡ് സമയത്ത് ലാറ്റിനും ഗണിതവും പഠിപ്പിച്ചു) നേടിക്കൊണ്ട് 1871-ൽ സൂറിച്ച് സർവ്വകലാശാലയിൽ പ്രവേശനം നേടിയ അവർ 1877-ൽ തന്റെ മെഡിക്കൽ ബിരുദം പൂർത്തിയാക്കുകയും ചെയ്തു. മെഡിക്കൽ വിദ്യാഭ്യാസം നേടിയ രണ്ടാമത്തെ സ്വിസ് വനിതയെന്ന നിലയിൽ വിയന്ന, പാരീസ്, ബുഡാപെസ്റ്റ് എന്നിവിടങ്ങളിൽ പ്രായോഗിക പരിജഞാനം നേടിയ ശേഷം സൂറിച്ചിലേക്ക് മടങ്ങി പരിശീലനം ആരംഭിക്കുകയും ഏകദേശം മുപ്പത്തിയാറു വർഷക്കാലം അത് മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തു. ഈ സമ്പ്രദായം നഗരത്തിലെ ഏറ്റവും വലിയ ഒന്നായി വളർന്നതോടെ, ദരിദ്രർക്ക് സൗജന്യ സേവനം വാഗ്ദാനം ചെയ്തിട്ടുകൂടി, ഫാർനർ നിസ്സാരമല്ലാത്ത ഒരു സമ്പത്ത് സമ്പാദിച്ചിരുന്നു.[3]