കരോലിൻ ബെന്നറ്റ് | |
---|---|
മാനസികാരോഗ്യം, ആസക്തി എന്നിവയുടെ മന്ത്രി ആരോഗ്യ സഹമന്ത്രി | |
പദവിയിൽ | |
ഓഫീസിൽ October 26, 2021 | |
പ്രധാനമന്ത്രി | ജസ്റ്റിൻ ട്രൂഡോ |
മുൻഗാമി | Office established |
Minister of Crown–Indigenous Relations | |
ഓഫീസിൽ November 4, 2015 – October 26, 2021 | |
പ്രധാനമന്ത്രി | ജസ്റ്റിൻ ട്രൂഡോ |
മുൻഗാമി | ബെർണാഡ് വാൽകോർട്ട് |
പിൻഗാമി | മാർക്ക് മില്ലർ |
പൊതു ആരോഗ്യ സഹമന്ത്രി | |
ഓഫീസിൽ December 12, 2003 – February 5, 2006 | |
പ്രധാനമന്ത്രി | പോൾ മാർട്ടിൻ |
മുൻഗാമി | Office established |
പിൻഗാമി | Office abolished |
Member of the കനേഡിയൻ Parliament for Toronto—St. Paul's St. Paul's (1997–2015) | |
പദവിയിൽ | |
ഓഫീസിൽ June 2, 1997 | |
മുൻഗാമി | ബാരി കാംബെൽ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കരോലിൻ ആൻ ബെന്നറ്റ് ഡിസംബർ 20, 1950 Toronto, Ontario |
രാഷ്ട്രീയ കക്ഷി | Liberal |
പങ്കാളി | പീറ്റർ ഒബ്രയാൻ |
വസതിs | Forest Hill,[1] Toronto, Ontario |
വിദ്യാഭ്യാസം | ഹവർഗൽ കോളേജ് |
അൽമ മേറ്റർ | യൂണിവേഴ്സിറ്റി ഓഫ് ടൊറോണ്ടോ (MD) |
തൊഴിൽ | വൈദ്യൻ |
കരോലിൻ ആൻ ബെന്നറ്റ് PC MP (ജനനം. ഡിസംബർ 20, 1950) ഒരു കനേഡിയൻ ഡോക്ടറും രാഷ്ട്രീയക്കാരിയുമാണ്. മാനസികാരോഗ്യത്തിന്റെയും ആസക്തിയുടെയും മന്ത്രിയായും 2021 ഒക്ടോബർ 26 മുതൽ ആരോഗ്യ സഹമന്ത്രിയായും അവർ സേവനമനുഷ്ഠിച്ചിട്ടുണ്ട്. ലിബറൽ പാർട്ടി അംഗമായ അവർ 1997 മുതൽ ഹൗസ് ഓഫ് കോമൺസിൽ ടൊറന്റോ-സെന്റ്. പോൾ മണ്ഡലത്തിൽനിന്നുള്ള അംഗമാണ്. മുമ്പ് 2003 മുതൽ 2006 വരെ പൊതുജനാരോഗ്യ സഹമന്ത്രിയായും 2015 മുതൽ 2021 വരെ ക്രൌണ്-ഇൻഡിജീനിയസ് കാര്യ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ബെന്നറ്റ് 20 വർഷക്കാലം ഡോക്ടറായി ജോലി ചെയ്തിരുന്നു.
1950 ഡിസംബർ 20-ന് ടൊറോണ്ടോയിലാണ് കരോലിൻ ആൻ ബെന്നറ്റ് ജനിച്ചത്. ഹവർഗൽ കോളേജിൽ പഠനം നടത്തി.[2][3] അവൾ 1974-ൽ[4] ടൊറോണ്ടോ സർവകലാശാലയിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ബിരുദം നേടിയ അവർ, 1976-ൽ ഫാമിലി മെഡിസിനിൽ സർട്ടിഫിക്കേഷൻ നേടി. 2004-ൽ, കാനഡയിലെ സൊസൈറ്റി ഓഫ് ഒബ്‌സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് വൈദ്യശാസ്ത്രത്തിലെ അവളുടെ സംഭാവനകളുടെ പേരിൽ പ്രത്യേകിച്ച് സ്ത്രീകളുടെ ആരോഗ്യത്തിൽ അവർക്ക് ഒരു ഓണററി ഫെലോഷിപ്പ് സമ്മാനിച്ചു.[5]
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുമ്പ് ബെന്നറ്റ് 20 വർഷക്കാലം കുടുംബ വൈദ്യനായിരുന്നു.[6] 1977 മുതൽ 1997 വരെ ടൊറന്റോയിലെ വെല്ലസ്ലി ഹോസ്പിറ്റലിലും വിമൻസ് കോളേജ് ഹോസ്പിറ്റലിലും ഫാമിലി ഫിസിഷ്യനായി ജോലി ചെയ്ത ബെന്നറ്റ് ബെഡ്ഫോർഡ് മെഡിക്കൽ അസോസിയേറ്റ്സിന്റെ സ്ഥാപക പങ്കാളിയായിരുന്നു.
കനേഡിയൻ സിനിമാ നിർമ്മാതാവ് പീറ്റർ ഒബ്രയനെ ബെന്നറ്റ് വിവാഹം കഴിച്ചു. അവർക്ക് ജാക്ക്, ബെൻ എന്നീ രണ്ട് ആൺമക്കളുണ്ട്.[7]