കലയും കാമിനിയും | |
---|---|
![]() | |
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
കഥ | കാനം ഇ.ജെ. |
തിരക്കഥ | കാനം ഇ.ജെ. |
അഭിനേതാക്കൾ | പ്രേം നസീർ തിക്കുറിശ്ശി സുകുമാരൻ നായർ ജി.കെ. പിള്ള ശാന്തി രാഗിണി കവിയൂർ പൊന്നമ്മ ആറന്മുള പൊന്നമ്മ എസ്.പി. പിള്ള മുതുകുളം രാഘവൻ പിള്ള ജി.കെ. പിള്ള കാലക്കൽ കുമാരൻ അടൂർ പങ്കജം |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഗാനരചന | തിരുനയിനാർ കുറിച്ചി പി. ഭാസ്കരൻ |
ഛായാഗ്രഹണം | എൻ.എസ് മണി |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
വിതരണം | എ. കുമാരസ്വാമി റിലീസ് |
റിലീസിങ് തീയതി | 21/12/1963 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
1963-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് കലയും കാമിനിയും.[1] കാനം ഇ.ജെ. എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന ഇ.ജെ. ഫിലിപ്പിന്റെ കലയും ചങ്ങലയും എന്ന ചെറുകഥയെ ആസ്പദമാക്കി പി. സുബ്രഹ്മണ്യം നിർമിച്ചതാണ് ഈ ചിത്രം. ഇതിന്റെ തിരക്കഥയു സംഭാഷനവും കാനം ഇ.ജെ തന്നെനിർവഹിച്ചു[2]
പി. ഭാസ്കരനും മുരളിയും കൂടിഎഴുതിയ 8 പാട്ടുകൾക്ക് എം.ബി. ശ്രീനിവാസൻ സംഗീതം നൽകി. ഇ. മാധവന്റെ നൃത്തസംവിധാനം, എൻ.എസ്. മണിയുടെ ഛായാഗ്രഹണം, എം.വി. കൊച്ചാപ്പുവിന്റെ രംഗസംവിധാനം, എൻ. ഗോപാലകൃഷ്ണന്റെ ചിത്രസംയോജനം, കെ. ബലകൃഷ്ണന്റെ മേക്കപ്പ് എന്നിവയോടുകൂടി മെരിലാൻഡ് സ്റ്റുഡിയോയിൽ വച്ച് ഇതിന്റെ നിർമ്മാണം പൂർത്തിയായി. കുമാരസ്വാമി ആൻഡ് കമ്പനി വിതരണം നടത്തിയ കലയും കാമിനിയും 1963 ഡിസംബർ 21-ന് പ്രദർശനം തുടങ്ങി.
ഗാനങ്ങൾ : പി. ഭാസ്കരൻ, തിരുനൈനാർക്കുറിച്ചി
ഈണം : എം.ബി. ശ്രീനിവാസൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രചന | രാഗം |
1 | ഇന്നോളം എന്നെപ്പോൽ | പി. സുശീല | തിരുനയിനാർകുറിച്ചി | |
2 | ഇരന്നാൽ കിട്ടാത്ത | പി. സുശീല | പി. ഭാസ്കരൻ | |
3 | കാലത്തീ പൂമരച്ചോട്ടിൽ | കെ ജെ യേശുദാസ്,കെ റാണിഎൽ.ആർ. ഈശ്വരി | പി. ഭാസ്കരൻ | |
4 | കഥയില്ല എനിക്കു | കെ ജെ യേശുദാസ് പി. ലീല | പി. ഭാസ്കരൻ | |
5 | കണ്ടില്ലേ വമ്പു് | പി. ലീലകെ ജെ യേശുദാസ് | തിരുനയിനാർകുറിച്ചി | |
6 | മലകളേ പുഴകളേ | പി.ബി. ശ്രീനിവാസ് | തിരുനയിനാർകുറിച്ചി | |
7 | പൊയ്പ്പോയകാലം | കെ ജെ യേശുദാസ്,പി. സുശീല | പി ഭാസ്കരൻ | |
8 | ഉണ്ണിക്കൈ രണ്ടിലും | പി. ലീല | പി. ഭാസ്കരൻ |
{{cite web}}
: Cite has empty unknown parameter: |1=
(help)