ഗ്രീസിലെ ഏറ്റവും പ്രശസ്ത നൃത്തങ്ങളിലൊന്നാണ് കലാമാഷിയാനോസ്.(Greek: Καλαματιανός) അന്തർദേശീയമായും ഗ്രീസ്, സൈപ്രസ്, എന്നിവിടങ്ങളിൽ ഉടനീളം പ്രശസ്തമായ ഒരു ഗ്രീക്ക് നാടോടിനൃത്തമാണ് ഇത്. മിക്ക ഗ്രീക്ക് നാടൻ നൃത്തങ്ങളും ഒരു എതിർ ഘടികാരദിശയിലുള്ള ഭ്രമണത്തോടെ നർത്തകികൾ കൈകോർത്തു ഒരു ചങ്ങലപോലെ നൃത്തം ചെയ്യുന്നു.