കലി | |
---|---|
സംവിധാനം | സമീർ താഹിർ |
നിർമ്മാണം | ആഷിക് ഉസ്മാൻ ഷൈജു ഖാലിദ് സമീർ താഹിർ |
രചന | രാജേഷ് ഗോപിനാഥൻ |
അഭിനേതാക്കൾ | ദുൽഖർ സൽമാൻ സായി പല്ലവി |
സംഗീതം | ഗോപി സുന്ദർ |
ഛായാഗ്രഹണം | ഗിരീഷ് ഗംഗാധരൻ |
ചിത്രസംയോജനം | വിവേക് ഹർഷൻ |
സ്റ്റുഡിയോ | ഹാന്റ് മേഡ് ഫിലിംസ് |
വിതരണം | സെൻട്രൽ പിക്ച്ചേഴ്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 116 മിനിറ്റ് |
ആകെ | ₹16.40 കോടി (US$1.9 million)[1] |
സമീർ താഹിർ സംവിധാനം ചെയ്ത് 2016ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് കലി. ദുൽഖർ സൽമാൻ, സായി പല്ലവി എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്[2][3]. ചെമ്പൻ വിനോദ് ജോസ്, വിനായകൻ, സൗബിൻ സാഹിർ എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സമീർ താഹിർ ,ഷൈജു ഖാലിദ്, ആഷിക് ഉസ്മാൻ എന്നിവർ ചേർന്നാണ്. കൊച്ചി, വാഗമൺ, ഗൂഡല്ലൂർ, മസിനഗുഡി, അതിരപ്പിള്ളി എന്നിവിടങ്ങളിലായാണ് ചിത്രീകരണം നടന്നത്[4]. 2016 മാർച്ച് 26ന് കലി തിയറ്ററുകളിലെത്തി[5].
പെട്ടെന്ന് ദേഷ്യം വരുന്ന സ്വഭാവം കാരണം സിദ്ധാർത്ഥ്(ദുൽക്കർ സൽമാൻ) ജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ഈ ചിത്രത്തിൻ്റെ ഇതിവൃത്തം.
ഗോപി സുന്ദർ ആണ് ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്[6][7]. ഹരിനാരായണൻ ആണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്. കലിയിലെ ഗാനങ്ങൾ 2016 മാർച്ച് 11ന് സത്യം ഓഡിയോസ് പുറത്തിറക്കി.
# | ഗാനം | ഗാനരചന | പാടിയവർ | ദൈർഘ്യം | |
---|---|---|---|---|---|
1. | "ചില്ലു റാന്തൽ" | ബി.കെ.ഹരിനാരായണൻ | ജോബ് കുര്യൻ | 5:03 | |
2. | "വാർത്തിങ്കളേ" | ബി.കെ.ഹരിനാരായണൻ | ദിവ്യ.എസ്.മേനോൻ | 4:23 |
കന്നഡയിൽ ഇത് കിഡി എന്ന് പേരിൽ റീമേക്ക് ചെയ്യപ്പെട്ടു.[8] 2017 നവംബറിൽ ചിത്രം തെലുങ്കിലേക്ക് ഡബ്ബ് ചെയ്ത് ഹേ പിള്ളഗഡ എന്ന പേരിൽ റിലീസ് ചെയ്തു.[9]