കല്പന ലജ്മി

Kalpana Lajmi
ജനനം1954
മരണം2018
തൊഴിൽfilm director

കൽപ്പന ലജ്മി (1954 - 2018) ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായികയും[1] നിർമ്മാതാവും തിരക്കഥാകൃത്തുമായിരുന്നു. ബോളിവുഡിൽ ഇറങ്ങിയ രുദാലി , ദമൻ തടങ്ങിയ ശക്തമായ സ്ത്രീപക്ഷ സിനിമകളുടെ സംവിധായികയായിരുന്നു കൽപ്പന. ഇതിൽ രുദാലി 1993-ലെ ഓസ്ക്കർ പുരസ്കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായിരുന്നു.[2]ലജ്മി ഒരു സ്വതന്ത്ര സംവിധായികയായിരുന്നു, യാഥാർഥ്യമായ, കുറഞ്ഞ ബജറ്റ് ചിത്രങ്ങളിൽ കൂടുതൽ പ്രവർത്തിച്ചു. ലാജ്മിയെ ഇന്ത്യയിൽ പാരലൽ സിനിമ എന്നു വിളിക്കുന്നു. പ്രശസ്ത ആസാമീസ് / ഹിന്ദി / ബംഗാളി / ഇംഗ്ലീഷ് ഗായകൻ / ഗാനരചയിതാവ് / എഴുത്തുകാരൻ / ചലച്ചിത്ര നിർമാതാവ് ഏന്നിവയായ ഡോ. ഭുപെൻ ഹസാരികയുടെ ദീർഘകാലം മാനേജർ ആയിരുന്നു. അവർ 64-ാം വയസ്സിൽ 2018 സെപ്റ്റംബർ 23 ന് മരിച്ചു.[3]2017- ൽ വൃക്കരോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.

വിഖ്യാത ചിത്രകാരി ലളിത ലജ്മിയുടെ മകളും ചലച്ചിത്രകാരൻ ഗുരു ദത്തിന്റെ മരുമകളുമായ കൽപന ശ്യാം ബെനഗലിന്റെ സഹായി ആയിട്ടായിരുന്നു തുടക്കം. ബെനഗലിന്റെ ഭൂമികയിൽ വസ്ത്രാലങ്കാരത്തിൽ സഹായിച്ചു. 1978-ൽ ഒരു ഡോക്യുമെന്റി ചെയ്തായിരുന്നു സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. പിന്നീട് ശ്രദ്ധേയമായ നിരവധി ഡോക്യുമെന്ററികൾ ഒരുക്കി. 1986-ൽ പുറത്തിറങ്ങിയ ഏക പൽ ആണ് സംവിധാനം ചെയ്ത ആദ്യ ഫീച്ചർ ഫിലിം. ചിത്രത്തിന്റെ രചന നിർവഹിച്ചതും നിർമിച്ചതുമെല്ലാം കൽപനയായിരുന്നു. സുസ്മിത സെൻ ഒരു അഭിസാരികയുടെ വേഷം ചെയ്ത് 2006-ൽ പുറത്തിറങ്ങിയ ചിംഗാരിയാണ് ഏറ്റവും അവസാനമായി സംവിധാനം ചെയ്ത ചിത്രം.

ഫിലിമോഗ്രഫി

[തിരുത്തുക]
Year Film Role(s)
1978 ഡി.ജി. മൂവി പയനിയർ . ഡയറക്ടർ
1979 എ വർക്ക് സ്റ്റഡി ഇൻ ടീ പ്ലക്കിങ് ഡയറക്ടർ
1981 എലോങ് ദി ബ്രഹ്മപുത്ര ഡയറക്ടർ
1986 ഏക് പൽ ഡയറക്ടർ, നിർമ്മാതാവ്, എഴുത്തുകാരി
1988 ലോഹിത് കിനാരെ ഡയറക്ടർ
1993 രുദഅലി ഡയറക്ടർ, എഴുത്തുകാരി
1997 ഡാർമിയാൻ: ഇൻ ബിറ്റുവീൻ ഡയറക്ടർ, നിർമ്മാതാവ്
2001 ദാമൻ: എ വിക്ടിം ഓഫ് മാരിറ്റൽ വയലൻസ് ഡയറക്ടർ, എഴുത്തുകാരി
2003 ക്യോൺ? ഡയറക്ടർ, നിർമ്മാതാവ്
2006 ചിംഗാരി ഡയറക്ടർ, , എഴുത്തുകാരി

അവലംബം

[തിരുത്തുക]
  1. "Director Kalpana Lajmi's producer in slugfest". Times of India. 7 June 2012. Archived from the original on 2013-06-29. Retrieved 30 June 2012.
  2. https://www.mathrubhumi.com/movies-music/news/kalpana-lajmi-died-daughter-law-of-guru-dath-died-chinkari-movie-director-1.3164104
  3. "Filmmaker Kalpana Lajmi, director of Rudaali, dies in Mumbai at 64". Hindustan Times. Retrieved 23 September 2018.

പുറംകണ്ണികൾ

[തിരുത്തുക]