കല്ലറ (തിരുവനന്തപുരം ജില്ല)

കല്ലറ ചന്ത മലഞ്ചരക്ക് വ്യാപാരത്തിന് ഏറെ പ്രശസ്തമായിരുന്നു. കൊച്ചാലപ്പുഴ എന്നാണ് കല്ലറ ചന്ത അറിയപ്പെട്ടിരുന്നത്. കല്ലറ-പാങ്ങോട് സമരത്തിലെ രക്തസാക്ഷികൾക്ക് സ്മാരകമായി കല്ലറ ജംഗ്ഷനിൽ നിർമ്മിച്ചിട്ടുള്ള രക്തസാക്ഷി മണ്ഡപം കല്ലറയുടെ ഒരു ഐക്കൺ എന്ന രീതിയിൽ അറിയപ്പെടുന്നു. പ്രശസ്ത ഗായകൻ കല്ലറ ഗോപൻ ഈ നാട്ടുകാരനാണ്. നെടുമങ്ങാട് താലൂക്കിലെ തന്നെ ഏറ്റവും പ്രശസ്തമായ മുടിപ്പുര പൂരം നടക്കുന്ന തുമ്പോട് മുടിപ്പുര ഭദ്രേശ്വരി ക്ഷേത്രം, ആയിരവല്ലി പാറക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ആയിരവല്ലി ശിവക്ഷേത്രം, തുമ്പോട് ശ്രീമഹാദേവ ക്ഷേത്രം എന്നിവ ഇവിടെയാണ്. കല്ലറ, പാങ്ങോട്, വാമനപുരം, പുല്ലമ്പാറ എന്നീ പഞ്ചായത്തുകളിൽ നിന്നും നിത്യേന നൂറുകണക്കിന് ആളുകൾ പണ്ടു മുതൽക്കേ ചികിൽസക്ക് എത്തിയിരുന്ന തറട്ട സർക്കാർ ആശുപത്രി ഈ സ്ഥലത്താണ്.

കല്ലറ എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കല്ലറ (വിവക്ഷകൾ) എന്ന താൾ കാണുക. കല്ലറ (വിവക്ഷകൾ)
Kallara
Map of India showing location of Kerala
Location of Kallara
Kallara
Location of Kallara
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Thiruvananthapuram
ഉപജില്ല Nedumangad
ഏറ്റവും അടുത്ത നഗരം Trivandrum
ലോകസഭാ മണ്ഡലം Attingal
നിയമസഭാ മണ്ഡലം Vamanapuram
ജനസംഖ്യ 25,779 (2001—ലെ കണക്കുപ്രകാരം)
സമയമേഖല IST (UTC+5:30)
കോഡുകൾ

8°42′46″N 76°57′08″E / 8.712718°N 76.952361°E / 8.712718; 76.952361

കല്ലറ, തിരുവനന്തപുരംജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് . ഇന്ത്യയിൽ കേരളം സംസ്ഥാനത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരം നഗരത്തിൽ നിന്നും 40 കി, മീ. ദൂരത്തിൽ വടക്ക് കിഴക്ക് ഭാഗത്തായാണ്‌ കല്ലറ ഗ്രാമം സ്ഥിതി ചെയ്യുന്നത്. കല്ലറ-പാങ്ങോട് സമരത്തിന്റെ പേരിലാണ് ഈ ഗ്രാമം കൂടുതൽ അറിയപ്പെടുന്നത്. പ്രധാനമായും കാർഷികവൃത്തിയെ ആശ്രയിച്ചു ജീവിക്കുന്നവരാണ് ഇവിടെയുള്ളത്.

തെന്നിന്ത്യയിലെ പ്രശസ്ത നടിമാരായ അംബിക രാധ എന്നിവർ കല്ലറയിൽ നിന്നുള്ളവരാണ്.

അവലംബം

[തിരുത്തുക]
  1. "India Post :Pincode Search". Archived from the original on 2012-05-20. Retrieved 2008-12-16.