കല്ലായി

കല്ലായി
പട്ടണം
കല്ലായി റെയിൽവേ സ്റ്റേഷൻ
കല്ലായി റെയിൽവേ സ്റ്റേഷൻ
Coordinates: 11°42′0″N 75°32′0″E / 11.70000°N 75.53333°E / 11.70000; 75.53333
Country India
Stateകേരളം
Districtകോഴിക്കോട്
Languages
 • Officialമലയാളം
സമയമേഖലUTC+5:30 (IST)
വാഹന റെജിസ്ട്രേഷൻKL-

കേരളത്തിലെ കോഴിക്കോട് ജില്ലയിലെ കല്ലായിപ്പുഴയുടെ തീരത്തുള്ള ഒരു ചെറിയ പട്ടണമാണ് കല്ലായി. തടി വ്യവസായത്തിന് പ്രശസ്തമാണ്. പത്തൊൻപതാം നൂറ്റാണ്ടിൻെറ അവസാനത്തിലും, ഇരുപതാം നൂറ്റാണ്ടിൻെറ ആദ്യകാലങ്ങളിലും കോഴിക്കോട് നഗരത്തിലെ തിരക്കുപിടിച്ച തടിവ്യവസായകേന്ദ്രമായിരുന്നു. വളരെ പുരാതനമായ തടി വ്യവസായത്തിന് പേരുകേട്ട  കല്ലായിപ്പുഴയുടെ പരിസരങ്ങളിൽ നിലവിൽ വളരെക്കുറച്ച് തടിമില്ലുകളാണുള്ളത്. ബ്രിട്ടീഷുകാർ  നിർമ്മിച്ച കല്ലായ്പ്പാലം സമീപത്തായി സ്ഥിതിചെയ്യുന്നു. ചാലിയാറിനെ കല്ലായിപ്പുഴയുമായി ഒരു മനുഷ്യനിർമ്മിതമായ കനാലുകൊണ്ട് ബന്ധിച്ചിരിക്കുന്നു.

19-ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ആം നൂറ്റാണ്ടിന്റെ ആദ്യത്തിലും ചാലിയാർ നിലമ്പൂർ കാടുകളിൽ നിന്ന് വെട്ടുന്ന തടികൾ കോഴിക്കോടുള്ള കല്ലായിയിലെ പല തടി മില്ലുകളിലേക്കും ഒഴുക്കിക്കൊണ്ടുവരാനുള്ള ഒരു ജലപാതയായി ഉപയോഗിച്ചിരുന്നു. തടികൾ ചങ്ങാടമായി കെട്ടി മൺസൂൺ സമയത്ത് കല്ലായിയിലേക്ക് ഒഴുക്കിക്കൊണ്ടുവന്നിരുന്നു. കല്ലായിയിൽ നദീതീരത്തുള്ള പല തടിമില്ലുകളിലും ഈ തടി അറുത്ത് പല രൂപത്തിലാക്കി വിവിധ സ്ഥലങ്ങളിലേക്ക് എത്തിച്ചിരുന്നു. കല്ലായി ഈ സമയത്ത് തടി വ്യവസായത്തിൽ ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ഒന്നായിരുന്നു.തേക്ക്, വീട്ടി തുടങ്ങിയ ശക്തിയും ഈടുമുള്ള തടികൾക്കു പ്രശസ്തമായിരുന്നു കല്ലായി. 20-ആം നൂറ്റാണ്ടിന്റെ മദ്ധ്യത്തോടെ വനത്തിൽ നിന്ന് തടിമുറിക്കുന്നത് വനനശീകരണം തടയുവാനായി നിരോധിക്കപ്പെട്ടു. ഇത് കല്ലായിയിലെ തടിവ്യവസായത്തെ വളരെയധികം ബാധിച്ചു. ഇന്നും ചില മില്ലുകൾ കല്ലായിയിൽ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഉൽപ്പാദനം പണ്ടത്തെ അപേക്ഷിച്ച് തൂലോം കുറവാണ്. പല മില്ലുകളും അടച്ചുപൂട്ടി.

ഗതാഗതം

[തിരുത്തുക]

ട്രെയിൻ മാർഗ്ഗം

[തിരുത്തുക]

കോഴിക്കോട് റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. അവിടെ നിന്നും ക്യാബുകൾ വാടകക്ക് എടുക്കാവുന്നതാണ്.

റോഡ്‌ മാർഗ്ഗം

[തിരുത്തുക]

കോഴിക്കോട് നിന്ന് ബേപ്പൂർ റൂട്ടിൽ 10 മിനിറ്റ് അകലെ ആണ് കല്ലായി.

വായു മാർഗ്ഗം

[തിരുത്തുക]

കോഴിക്കോട് ഇന്റർനാഷണൽ എയർപോർട്ട് ഏകദേശം 23 കിലോമീറ്റർ അകലെയാണ്. അവിടെ നിന്നും ക്യാബുകൾ വാടകക്ക് എടുക്കാവുന്നതാണ്.[1]

അവലംബം

[തിരുത്തുക]
  1. "കല്ലായി". കേരള സർക്കാർ.