കളേഴ്സ് | |
രാജ്യം | ![]() |
---|---|
വെബ് വിലാസം | കളേഴ്സ് |
ഹിന്ദിയിലെ ഒരു സ്വകാര്യ ടെലിവിഷൻ ചാനലാണ് കളേഴ്സ്. വൈകോം 18 എന്ന കമ്പനിയാണ് ഈ ചാനലിൻറെ ഉടമ. 2008, ജൂലൈ 21-നാണ് ഈ ചാനൽ സംപ്രേഷണം ആരംഭിച്ചത്[1]. തുടക്കം മുതൽ തന്നെ വ്യത്യസ്ത പരിപാടികൾ സംപ്രേഷണം ചെയ്തതു വഴി ധാരാളം ജനശ്രദ്ധയാകർഷിക്കാനും, ചാനലുകളുടെ റേറ്റിംഗിൽ രണ്ടാം സ്ഥാനത്തെത്താനും ഈ ചാനലിനു സാധിച്ചു[2]. ഈ ചാനലിലെ ജനശ്രദ്ധയാകർഷിച്ച പരമ്പരകളായ ബാലിക വധു[3], ജയ് ശ്രീകൃഷ്ണ, റിയാലിറ്റി ഷോയായ ബിഗ് ബോസ്, തുടങ്ങിയ പരിപാടികൾ മൂലമാണ് ഈ നേട്ടം കൈവരിക്കാൻ കളേഴ്സ് ചാനലിന് സാധിച്ചത്.