Kasungu National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Malawi |
Coordinates | പ്രയോഗരീതിയിൽ പിഴവ്: തിരിച്ചറിയാൻ കഴിയാത്ത വിരാമചിഹ്നം ","km 13°0′S 33°10′E / 13.000°S 33.167°E |
Area | 2,316 കി.m2 (894 ച മൈ) |
Established | 1970 |
കസുങ്കു ദേശീയോദ്യാനം മലാവിയിലെ ഒരു ദേശീയോദ്യാനമാണ്. കുസുങ്കു പട്ടണത്തിനു പടിഞ്ഞാറ്, ലിലോങ്വേയിൽ നിന്ന് 175 കിലോമീറ്റർ വടക്കായിട്ടാണ് ഇതു സ്ഥിതി ചെയ്യുന്നത്. ദേശീയോദ്യാനം സാംബിയൻ അതിർത്തിയിലേയ്ക്കു വ്യാപിച്ചുകിടക്കുന്നു. 1970 ൽ സ്ഥാപിതമായ കസുങ്കു ദേശീയോദ്യാനം, മലാവിയിലെ രണ്ടാമത്തെ വലിയ ദേശീയോദ്യാനമാണ്. 2,316 ചതുരശ്രകിലോമീറ്റർ പ്രദേശത്തായി പരന്നുകിടക്കുന്ന ഇത് സമുദ്രനിരപ്പിൽനിന്ന് ഏകദേശം 1,000 മീറ്റർ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. ലിലോംഗ്വെയിൽ നിന്ന് ഏകദേശം 165 കിലോമീറ്റർ അകലെ മദ്ധ്യമേഖലയിലാണിതു സ്ഥിതിചെയ്യുന്നത്.
കൂടുതൽ ആർദ്രതയുള്ള മാർച്ചുമാസത്തിൽ ദേശീയോദ്യാനം ഏറെക്കാലം അടച്ചിടുന്നു. സെപ്തംബർ മുതൽ മെയ് വരെയുള്ള മാസങ്ങളിൽ ഇളം ചൂടുള്ള കാലാവസ്ഥയാണ്. ജൂൺ മുതൽ ആഗസ്റ്റ് വരെ തണുത്ത കാലാവസ്ഥയുമാണ് ഇവിടെ അനുഭവപ്പെടാറുള്ളത്.
വേനൽക്കാലത്ത് ധാരാളം വൈവിധ്യമാർന്ന പക്ഷികൾ പാർക്കിൽ കുടിയേറുന്നു. ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലത്ത് പക്ഷിനിരീക്ഷണകുതുകികളുടെ തിരക്ക് സർവ്വസാധാരണമാണ്.