കസ്തൂരിമാൻ | |
---|---|
![]() വി.സി.ഡി. പുറംചട്ട | |
സംവിധാനം | എ.കെ. ലോഹിതദാസ് |
നിർമ്മാണം | എ.കെ. ലോഹിതദാസ് |
രചന | എ.കെ. ലോഹിതദാസ് |
അഭിനേതാക്കൾ | കുഞ്ചാക്കോ ബോബൻ മീര ജാസ്മിൻ |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി എ.കെ. ലോഹിതദാസ് |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | രാജാ മുഹമ്മദ് |
സ്റ്റുഡിയോ | മുദ്ര ആർട്സ് പ്രൊഡക്ഷൻ |
വിതരണം | മുദ്ര ആർട്സ് |
റിലീസിങ് തീയതി | 2003 ഏപ്രിൽ 4 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
എ.കെ. ലോഹിതദാസിന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, മീര ജാസ്മിൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കസ്തൂരിമാൻ. മുദ്ര ആർട്സിന്റെ ബാനറിൽ എ.കെ. ലോഹിതദാസ് നിർമ്മിച്ച ചെയ്ത ഈ ചിത്രം മുദ്ര ആർട്സ് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് എ.കെ. ലോഹിതദാസ് ആണ്. [1] [2] [3].
കൈതപ്രം ദാമോദരൻ നമ്പൂതിരി, എ.കെ. ലോഹിതദാസ് എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് ഔസേപ്പച്ചൻ ആണ്. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.