(1950-11-10)10 നവംബർ 1950 വാഴൂർ താലൂക്ക്, കാനം, കോട്ടയം ജില്ല
മരണം
8 ഡിസംബർ 2023(2023-12-08) (പ്രായം 73) എറണാകുളം ജില്ല
രാഷ്ട്രീയ കക്ഷി
സി.പി.ഐ
പങ്കാളി
വനജ
കുട്ടികൾ
2
As of 8 ഡിസംബർ, 2023
2015 മുതൽ 2023 വരെ
സി.പി.ഐയുടെ കേരള സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രൻ (ജനനം : 10 നവംബർ 1950 - മരണം : ഡിസംബർ 8 2023) സി.പി.ഐ നേതാവും എ ഐ ടി യു സിയുടെ മുൻ സംസ്ഥാന സെക്രട്ടറിയുമായിരുന്നു. ഏഴുംഎട്ടുംകേരള നിയമ സഭകളിലെ അംഗമായിരുന്നു. 2023 ഡിസംബർ 8 ന് പ്രമേഹരോഗ സങ്കീർണ്ണതകൾ മൂലം 73-ാം വയസ്സിൽ അന്തരിച്ചു.[1]എറണാകുളത്തെ അമൃത ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. ഹൃദയസ്തംഭനമാണ് മരണകാരണം.
കോട്ടയം ജില്ലയിലെ വാഴൂർ താലൂക്കിലെ കാനം എന്ന ഗ്രാമത്തിൽ വി.കെ. പരമേശ്വരൻ നായരുടെയും ചെല്ലമ്മയുടേയും മകനായി 1950 നവംബർ 10-ന് ജനിച്ചു.
പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ് കോളേജ്,ബസേലിയൂസ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ബിരുദം നേടി. എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ കാനം രാഷ്ട്രീയരംഗത്ത് പ്രവേശിക്കുന്നത്. 1982,1987 എന്നീ വർഷങ്ങളിൽ വാഴൂർ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു.[2]