വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ അക്ഷരത്തെറ്റുകൾ, ശൈലീ പ്രശ്‌നങ്ങൾ തുടങ്ങിയ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഹിസ് എമിനെൻസ് ശൈയ്ഖ് അബൂബക്ർ അഹ്മദ് ബാഖവി, മലൈബാരി | |
---|---|
കാന്തപുരം എ. പി. അബൂബക്കർ മുസ്ലിയാർ | |
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി | |
In office 24 ഫെബ്രുവരി 2019 - | |
മുൻഗാമി | അഖ്തർ റസാ ഖാൻ |
സ്ഥാനനാമം | സുൽത്താനുൽ ഉലമ, ഖമറുൽ ഉലമ, അബുൽ അയ്താം |
ഔദ്യോഗിക നാമം | مفتي الديار الهندية، الشيخ أبوبكر أحمد |
വ്യക്തിപരം | |
ജനനം | അബൂബക്കർ 22 മാർച്ച് 1937[1][2] കാന്തപുരം, പൂനൂർ, കോഴിക്കോട് ജില്ല |
മതം | ഇസ്ലാം |
ദേശീയത | ഇന്ത്യൻ |
Home town | കാന്തപുരം |
ജീവിത പങ്കാളി(കൾ) | സൈനബ |
കുട്ടി(കൾ) | അബ്ദുൾ ഹക്കീം അസ്ഹരി |
മാതാപിതാക്കൾ |
|
വംശം/വർഗം/ഗോത്രം | മലയാളി |
മദ്ഹബ് | ശാഫിഈ മദ്ഹബ് |
ശ്രദ്ധേയമായ പ്രവർത്തി(കൾ) | ഇന്ത്യ, മിഡിൽ ഈസ്റ്റ്, മലേഷ്യ എന്നിവിടങ്ങളിലായി അഞ്ഞൂറിലധികം വിദ്യാഭ്യാസ, കാരുണ്യ സ്ഥാപനങ്ങൾ സ്ഥാപിച്ചു. |
പഠിച്ച സ്ഥലം | ബാഖിയാത്തുസാലിഹാത് |
ഗുരുനാഥന്മാർ | ഈ പട്ടിക കാണുക |
Known for | വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾ |
ഉദ്യോഗം | മർക്കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ ചാൻസലർ |
തൊഴിൽ | ഇന്ത്യൻ ഗ്രാൻഡ് മുഫ്തി,അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി
1992, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി 1989, |
സ്ഥാപകൻ | മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ[3] |
വിദ്യാർത്ഥി (കൾ) | |
സാഹിത്യകൃതികൾ | ഈ പട്ടിക കാണുക |
വെബ്സൈറ്റ് |
ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയും[4][5][6] അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറിയുമാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. അറബിയിൽ ശൈഖ് അബൂബക്കർ അഹ്മദ് എന്ന് വിളിക്കുന്നു.[7] കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനനം. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് സ്ഥിതിചെയ്യുന്ന മർക്കസു സ്സഖാഫത്തി സുന്നിയയുടെ ജനറൽ സെക്രട്ടറി, മുസ്‌ലിം പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, ലോക പ്രശസ്ത സംഘാടകൻ, നയതന്ത്ര വിദഗ്ദ്ധൻ, വിദ്യാഭ്യാസ പ്രവർത്തകൻ, എന്നീ നിലകളിൽ കാന്തപുരം അറിയപ്പെടുന്നു.
കോഴിക്കോട് ജില്ലയിലെ താമരശേരിക്കടുത്തുള്ള ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കാന്തപുരം എന്ന ഗ്രാമത്തിൽ മൌത്താരി അഹമ്മദ് ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1937 മാർച്ച് 22[1] നാണ് ആലുങ്ങാപൊയിയിൽ അബൂബക്കർ മുസ്‌ലിയാർ ജനിച്ചത്. പിതാവ് അഹമ്മദ് ഹാജി ഖുർആൻ പണ്ഡിതനായിരുന്നു. മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. തന്റെ പന്ത്രണ്ടാം വയസ്സിൽ പിതാവ് മരണപ്പെട്ടു. കാന്തപുരം എ.എം.എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് ഹയർ എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഖുർആൻ പാരായണ ശാസ്ത്രത്തിൽ പ്രാവീണ്യം നേടിയ ഖാരിഅ ആയിരുന്ന പുത്തൂർ അബ്ദുള്ള മുസ്‌ലിയാരിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കി. പിന്നീട് കാന്തപുരം, വാവാട്, പൂനൂർ, കോളിക്കൽ, തലക്കടത്തൂർ, ചാലിയം തുടങ്ങിയ പള്ളികളിൽ താമസിച്ചു മത പഠനം നേടിയടുത്തു. 1961-ൽ ഉപരിപഠനത്തിനായ വെല്ലൂർ ബാഖിയാത്തു സാലിഹാത് അറബിക് കോളേജിൽ ചേർന്നു.
1962-ൽ തന്റെ ഇരുപത്തഞ്ചാം വയസ്സിൽ പൂനൂരിന് സമീപം മങ്ങാട് ജുമാ മസ്ജിദിലാണ് ദർസ് ആരംഭിച്ചത്. 1970-ൽ കോളിക്കൽ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വർഷത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദർസ് ചുമതലയേറ്റു. പിന്നീട് കുന്ദമംഗലത്തിനടുത്ത് കാരന്തൂരിൽ മർകസു സ്സഖാഫത്തി സുന്നിയ്യ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. 1981 മുതൽ 1988 വരെ മർകസ് ശരീഅ വിഭാഗം തലവനായും 1988 മുതൽ ചാൻസലറായും സേവനം ചെയ്യുന്നു. 1974 ഏപ്രിലിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറിൽ അംഗമായി. പിന്നീട് അതിന്റെ ഓഫിസ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായി. 1976 ൽ സംഘടന അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിക്കാൻ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയിൽ അംഗമായി. 1975 മുതൽ 1989 വരെ സമസ്ത കേരളാ സുന്നീ യുവജന സംഘം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1996 മുതൽ 2004 വരെ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ പ്രസിഡണ്ടായിരുന്നു. 1987-ൽ കേരള ഹജ്ജ് കമ്മിറ്റി അംഗം, അറബി പാഠ പുസ്തക സംശോധനാ കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ശേഷം സമസ്തയിലുണ്ടായ ചില പ്രശ്നങ്ങളാൽ 1989 ൽ സമസ്ത പുന സംഘടിപ്പിക്കപ്പെട്ടു. അന്ന് മുതൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്നു. 1992-ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. 1993-ൽ തന്നെ കോഴിക്കോട് സംയുക്ത ഖാദിയായി ബൈഅത്ത് ചെയ്യപ്പെട്ടു. 2019 ഡൽഹിയിൽ നടന്ന ഗരീബ് നവാസ് സമാധാനസമ്മേളനത്തിൽ മുസ്‌ലീം പണ്ഡിതർ അദ്ദേഹത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചു. സുന്നി-സൂഫി ധാരയിലെ വ്യത്യസ്ത മദ്ഹബുകളിൽ വിശ്വസിക്കുന്ന ഇന്ത്യയിലെ മുസ്ലിം ജനതകളുടെ പരമോന്നത നേതാവായി അദ്ദേഹത്തെ അംഗീകരിക്കുന്നതാണ് പ്രഖ്യാപനം. ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ ഈ പദവിയിലെത്തുന്നത്.
കൂടാതെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, സുന്നീ യുവജന സംഘം സുപ്രീം കൌൺസിൽ അധ്യക്ഷൻ. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ്, മർകസുസഖാഫത്തി സുന്നിയ്യ ജനറൽ സെക്രട്ടറി, കേരളത്തിലെ നാല് ജില്ലകളുടെ സംയുക്ത ഖാസി പദവി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
ജോർദ്ദാൻ രാജാവിന്റെ മേൽനോട്ടത്തിൽ പ്രവത്തിക്കുന്ന റോയൽ അൽ ബയ്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട്[8], മുസ്ലിം വേൾഡ് ലീഗ്[അവലംബം ആവശ്യമാണ്] തുടങ്ങിയ ലോക സംഘടനകളിൽ അംഗമാണ് അദ്ദേഹം. ലോകത്തെ പ്രധാന മുസ്ലിം നേതാക്കളെല്ലാം അംഗമായ ഇതേ സംഘടനയുടെ പ്രതിനിധി മെമ്പറുമാണ് കാന്തപുരം. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ അറബ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് വ്യക്തിബന്ധമുണ്ട്. സൗദി ഭരണകൂടം നിതഖാത് നിയമം നടപ്പിലാക്കിയപ്പോൾ കാന്തപുരം മക്കയിലെ ഗവർണറുമായി ചർച്ച നടത്തിയിരുന്നു[9][10].
ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച 2010 - 2020 കാലയളവിൽ ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തികളിൽ ഒരാളായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ തെരഞ്ഞെടുത്തിട്ടുണ്ട്.[11][12]
കോഴിക്കോട് ജില്ലയിലെ കാരന്തൂർ പ്രദേശത്തുനിന്നാണ് തന്റെ പ്രവർത്തനങ്ങൾക്ക് കാന്തപുരം തുടക്കമിട്ടത്. അനാഥാലയങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ശരീഅത്ത്, ഖുർആൻ പഠന കേന്ദ്രം, എഞ്ചിനീയറിംഗ് കോളേജ്,[13] ലോ കോളേജ്,[14] ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്തർദേശീയ പാഠശാലകൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, സാന്ത്വന കേന്ദങ്ങൾ, വ്യാപാര സമുച്ചയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്ന മർക്കസു സ്സഖാഫത്തി സുന്നിയ എന്ന പ്രശസ്ത[15] സ്ഥാപനത്തിന്റെ സൂത്രധാരനും സ്ഥാപകനും, സ്ഥാപിത കാലം മുതൽ ജനറൽ സെക്രട്ടറിയും ആണ് കാന്തപുരം[16]. ആയിരക്കണക്കിന് പള്ളികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും മർകസിന് കീഴിൽ കേരളത്തിന് അകത്തും പുറത്തുമായി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകൻ, ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകൾ, സുന്നി പ്രസിദ്ധീകരണങ്ങൾ, സുന്നി മുഖ പത്രമായ സിറാജ് ദിനപത്രം തുടങ്ങിയവയുടെ പ്രവർത്തനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്. അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം.
കാന്തപുരം ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്ന പ്രവർത്തന മണ്ഡലമാണ് വിദ്യാഭ്യാസ രംഗം.[17] വിദ്യാഭ്യാസ രംഗത്തെ കാന്തപുരത്തിൻറെ സ്വപ്ന പദ്ധതിയായ മർക്കസ് നോളജ് സിറ്റി കോഴിക്കോട് കൈതപ്പൊയിൽ എന്ന സ്ഥലത്ത് 120 എക്ടരിൽ നിർമ്മാണത്തിലാണ്. നിലവിൽ ശരിഅ സിറ്റി,യുനാനി മെഡിക്കൽ കോളേജ്, തുടങ്ങിയ നിരവധി അക്കാദമിക് സമുച്ചയം നിലവിൽ വന്നു.
അനാഥകളായ വിദ്യാർഥി വിദ്യാർഥിനികളെ ദത്തെടുത്ത് വിദ്യാഭ്യാസവും ഭക്ഷണ, താമസ സൗകര്യങ്ങളും നൽകുന്നതിലും അവർക്ക് ഉന്നത പഠനവും ലഭ്യമാക്കുന്നതിനു കാന്തപുരത്തിന്റെ കീഴിൽ വിവിധ അനാഥാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ഭൂകമ്പം നാശം വിതച്ച ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ബംഗാൾ, ത്രിപുര, പഞ്ചാബ്, ഗുജറാത്ത്, ആസ്സാം, ഒറീസ്സ, ഇന്ത്യ - പാക്ക് അതിർത്തി പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ അനാഥരും ദുർബലരുമായ വിദ്യാർതികൾക്ക് മർക്കസ് പഠന സൗകര്യം നൽകുന്നുണ്ട്. നേപ്പാൾ പോലുള്ള രാജ്യങ്ങളിൽ അടുത്തകാലത്ത് പ്രവർത്തനം വ്യപിപ്പിച്ചിട്ടുണ്ട്.[18] സംഘർഷങ്ങളുടെ ഫലമായി അനാഥകളാക്കപ്പെടുകയോ പഠന സൌകര്യങ്ങൾ നിഷേധിക്കപ്പെടുകയോ ചെയ്ത കാശ്മീരി വിദ്യാർഥികളെ മർക്കസിനു കീഴിൽ സംരക്ഷിച്ചു വിദ്യാഭ്യാസം നൽകുന്നുണ്ട്. വിദേശ രാഷ്ട്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് ഇദ്ദേഹം. അദ്ദേഹം നേതൃത്വം നൽകുന്ന സുന്നി യുവജന സംഘത്തിന്റെ കീഴിൽ ആതുര ശുശ്രൂഷ പ്രവർത്തനങ്ങൾക്കായി 'സാന്ത്വനം' എന്ന ഉപ വിഭാഗം പ്രവർത്തിക്കുന്നു. ഗവ മെഡിക്കൽ കോളേജുകൾ, ജില്ല -താലൂക്ക് ആശുപത്രികളിൽ സൌജന്യ വളണ്ടിയർ സേവനം, ഉപകാരണങ്ങൾ സമർപിക്കൽ, ആംബുലൻസ് സർവീസ്, സൗജന്യ മരുന്ന് ഭക്ഷണ വിതരണം, പ്രാദേശികമായി മെഡിക്കൽ ഉപകാരനങ്ങളും വളണ്ടിയർ സേവനവും നൽകുന്ന മെഡിക്കൽ ക്ലിനിക്കുകൾ, സാന്ത്വനം ക്ലബ്ബുകൾ എന്നിവ സംസ്ഥാനത്തെ 2000 അതികം സ്ഥലങ്ങളിൽ പ്രവർത്തിക്കുന്നു.
മത രംഗത്ത് സേവനം ചെയ്യുന്നതോടൊപ്പം സാമൂഹിക സേവനവും കാന്തപുരം നിർവഹിക്കുന്നു. മതേതര പൊതുമണ്ഡലത്തിൽ ഇടപെടാറുള്ള ഒരു മുസ്ലിം നേതാവാണ് കാന്തപുരം. ഇന്ത്യയിൽ പിന്നോക്കം നിൽക്കുന്ന വിവിധ മേഖലകളിൽ സേവന ദൗത്യവുമായി അദ്ദേഹം എത്തിയിട്ടുണ്ട്. ബംഗാളിലും ആസാമിലും ത്രിപുരയിലുമെല്ലാം ദുരിതത്തിൽ ജീവിക്കുന്നവരുടെ ഇടയിലേക്ക് കടന്നുവരികയും അവരുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി പരിഹാരമുണ്ടാക്കുകയും ചെയ്തു കൊണ്ടിരിക്കുന്നുണ്ട്.
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ബഹ്റുൽ ഉലൂം എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഓ. കെ. സൈനുദ്ധീൻ കുട്ടി മുസ്ലിയാർ,ശൈഖ് ഹസ൯ ഹസ്റത്ത്, മുഹമ്മദ് അബൂബക്ക൪ ഹസ്റത്ത്, അബ്ദുൽ ജബ്ബാ൪ ഹസ്റത്ത്, സഈദ് ഹസ്റത്ത്, മീറാ൯ ഹസ്റത്ത്എ, ഇമ്പിച്ചാലി മുസ്‌ലിയാർ കുറ്റിക്കാട്ടൂർ എന്നിവ൪ ഗുരുനാഥ൯മാരാണ്.
2018 ജൂലൈ 20 ന് ഗ്രാൻഡ് മുഫ്തി അക്തർ റാസ ഖാൻ മരിച്ചതിനെത്തുടർന്ന് രാംലീല മൈതാനത്ത് നടത്തിയ പരിപാടിയിൽ ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ തിരഞ്ഞെടുത്തു.[32][33] 2019 ഫെബ്രുവരി 24 ഞായറാഴ്ചയാണ് പരിപാടി നടന്നത്. രാംലീല മൈതാനത്ത് നടന്ന റെക്കോർഡ് സദസ്സായിരുന്നു അത്.[34][35]
തിരഞ്ഞെടുപ്പിന് ശേഷം യുഎഇ, ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, മലേഷ്യ, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളിലും, അദ്ദേഹത്തിന്റെ ജന്മസ്ഥലമായ കോഴിക്കോടും അദ്ദേഹം നിരവധി സ്വീകരണങ്ങൾ ഏറ്റുവാങ്ങി. അന്നത്തെ കേരള നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, കേരള മന്ത്രി ടി. പി. രാമകൃഷ്ണൻ, കർണാടക മന്ത്രിമാരായ യു. ടി ഖാദർ, റഹിം ഖാൻ, 14-ാം കേരള നിയമസഭാംഗം എ. പ്രദീപ് കുമാർ, കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, തമിഴ്നാട് ഹജ്ജ് കമ്മിറ്റി അധ്യക്ഷൻ ഹാജി അബ്ദുൾ ജബ്ബാർ, കോഴിക്കോട് മേയർ തോട്ടത്തിൽ രവീന്ദ്രൻ, സാമൂതിരി കെ. സി. ഉണ്ണിയൻജൻ രാജ, ഡോ. എം. ജി. എസ്. നാരായണൻ, മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള രാഷ്ട്രീയക്കാർ, മത-സാംസ്കാരിക നേതാക്കൾ തുടങ്ങിയവർ ഈ സ്വീകരണങ്ങളിൽ പങ്കെടുത്തു.
Aboobacker Musliyar is India's Grand Mufti, general secretary of the All India Sunni Jamiyyathul Ulama and chancellor of the Jamia Markaz group of institutions. The 83-year-old leads the AP faction of Samastha, the biggest Muslim body of scholars and clerics in Kerala.
{{cite web}}
: CS1 maint: url-status (link)
{{cite web}}
: Check date values in: |access-date=
(help)
{{cite web}}
: Check date values in: |access-date=
and |date=
(help)
{{cite book}}
: More than one of |pages=
and |page=
specified (help)
{{cite web}}
: |last2=
has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link)
MAULANA ABDUR RAHEEM who completed Kamil Saqafi course from South India's famous religious-cum-modern Islamic University, Jamia Markaz Al Saqafat Al Sunniya in 2009
{{cite web}}
: CS1 maint: url-status (link)
Muhammed submitted his thesis on the 'The role and contribution of Sheikh Aboobacker Ahamed to the cultural, educational, and Arabic literacy awakening among the Muslim community in Kerala.' The study also discusses the Kanthapuram's initiatives in the educational field. "These efforts helped the Muslim community, especially the Sunni sections, tremendously to overcome the educational backwardness. He also set up educational institutions in Jammu and Kashmir, West Bengal and Gujarat," Muhammed said.
{{cite web}}
: |last2=
has numeric name (help)CS1 maint: numeric names: authors list (link) CS1 maint: url-status (link)
{{cite web}}
: |last=
has numeric name (help)
നിർഭാഗ്യവശാൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കരാർ പ്രസിദ്ധീകരണത്തിന് നൽകിയത് സ്വന്തം കോപ്പിയിൽ സ്വമേധയാ വെട്ടും തിരുത്തും വരുത്തിക്കൊണ്ടാണ്
{{cite journal}}
: Check date values in: |date=
(help)
{{cite web}}
: |last=
has generic name (help)
Question: Do you think India is becoming increasingly intolerant, especially after the Bharatiya Janata Party came to power?
Answer: I don't think so. It's just one section of society who thinks that way.
In India, the Grand Mufti is traditionally from the Barelvi school of Sunni Islam presently Mihammad Akhtar Raza Khan is the Grand Mufti of India.
<ref>
ടാഗ്;
Times of Oman 9 Feb 2012
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.