കാനൻഡൈഗ്വ തടാകം | |
---|---|
സ്ഥാനം | Ontario / Yates counties, New York, United States |
ഗ്രൂപ്പ് | ഫിംഗർ തടാകങ്ങൾ |
നിർദ്ദേശാങ്കങ്ങൾ | 42°45′24″N 77°19′04″W / 42.75667°N 77.31778°W |
Type | Ground Moraine |
പ്രാഥമിക അന്തർപ്രവാഹം | വെസ്റ്റ് റിവർ |
Primary outflows | കാനൻഡൈഗ്വ ഔട്ട്ലെറ്റ് |
Basin countries | അമേരിക്കൻ ഐക്യനാടുകൾ |
പരമാവധി നീളം | 16 മൈ (26 കി.മീ) |
പരമാവധി വീതി | 1.5 മൈ (2.4 കി.മീ) |
ഉപരിതല വിസ്തീർണ്ണം | 10,750 ഏക്കർ (43.5 കി.m2) |
ശരാശരി ആഴം | 127 അടി (39 മീ) |
പരമാവധി ആഴം | 276 അടി (84 മീ) |
Water volume | .39 cu mi (1.6 കി.m3) |
തീരത്തിന്റെ നീളം1 | 36 മൈ (58 കി.മീ) |
ഉപരിതല ഉയരം | 688 അടി (210 മീ) |
Islands | സ്കെനോഹ് ദ്വീപ് |
അധിവാസ സ്ഥലങ്ങൾ | കാനൻഡൈഗ്വ, നേപ്പിൾസ് |
1 Shore length is not a well-defined measure. |
കാനൻഡൈഗ്വ തടാകം യു.എസ്. സംസ്ഥാനമായ ന്യൂയോർക്കിലെ ഫിംഗർ തടാകങ്ങളിൽ നാലാമത്തെ വലിയ തടാകമാണ്.[1] തടാകത്തിന്റെ വടക്കേയറ്റത്ത് കനാൻഡൈഗ്വ നഗരവും, തെക്കൻ അറ്റത്ത് നിന്ന് നിരവധി മൈലുകൾ തെക്കായി നേപ്പിൾസ് ഗ്രാമവും സ്ഥിതിചെയ്യുന്നു. പ്രധാന ഫിംഗർ തടാകങ്ങളുടെ ഏറ്റവും പടിഞ്ഞാറൻ ഭാഗമാണിത്.
കാനൻഡൈഗ്വ തടാകത്തിന് 15.5 മൈൽ (24.9 കി.മീ) നീളവും 1.5 മൈൽ (2.4 കി.മീ) വീതിയും 35.9 മൈൽ (57.8 കി.മീ) തീരപ്രദേശവും ഉണ്ട്. തടാകത്തിൻറെ വടക്കേ അറ്റത്തിനടുത്താണ് സ്കെനോഹ് ദ്വീപ് സ്ഥിതിചെയ്യുന്നു. ചുറ്റുമുള്ള ഭൂമിയുടെ അമ്പത് ശതമാനവും വനമഖലയാണെങ്കിലും ബാക്കിയുള്ള ഭൂരിഭാഗവും കൃഷിഭൂമിയാണ്. 35.9 മൈൽ (57.8 കി.മീ) തീരപ്രദേശത്തിൽ, 34.7 മൈൽ (55.8 കി.മീ) (97%) സ്വകാര്യ ഭൂമയും 1.2 മൈൽ (1.9 കി.മീ) (3%) പൊതുഉപയോഗത്തിലുമാണ്. കാനൻഡൈഗ്വ തടാകം ജലത്തിന്റെ ഗുണനിലവാരത്തിന് പേരുകേട്ടതാണ്. തടാകത്തിന്റെ വടക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന കാനാൻഡൈഗ്വ പട്ടണത്തിന്റെയും നഗരത്തിന്റെയും കുടിവെള്ളത്തിന്റെ ഏക സ്രോതസ്സായ ഈ തടാകം റഷ്‌വില്ലെ, നെവാർക്ക്, കാനൻഡൈഗ്വ, പാൽമിറ, ഗോർഹാം ടൗൺഷിപ്പ് എന്നിവിടങ്ങളിലെ സമൂഹങ്ങൾക്കുള്ള വെള്ളത്തിൻറെ പ്രധാന പൊതു വിതരണ സേവനം നിർവ്വഹിക്കുന്നു.[2]