കാമാദേവി | |
---|---|
ഹരിപുഞ്ചായിയിലെ രാജ്ഞി
| |
![]() | |
ലാംഫൂണിലെ രാജ്ഞി കാമാദേവിയുടെ സ്മാരകം | |
ഭരണകാലം | 662-669 (7 years), or 662-679 (17 years), or 659-688 (29 years) |
മുൻഗാമി | ട്രിപോപ്പ് രാജാവ് |
പിൻഗാമി | ഹനയോസ് രാജാവ് |
ജീവിതപങ്കാളി | Phraya Kanwandis,[1] or Prince Ramrat |
മക്കൾ | |
Mahantayot അനന്തയോട് | |
പിതാവ് | King Chakkrawat (King Chakkrawadiraj),[2][3] or Inta, Nong Duu villager[4] |
ഹരിഫുൺചായ് യിലെ പ്രഥമ രാജാവും രാജ്ഞിയുമായിരുന്നു കാമാദേവി. ആദ്യത്തെ തായ് രാജ്യമായിരുന്ന സുഖോതായ് രാജ്യവുമായി ഐക്യപ്പെടുന്നതിന് മുമ്പ് തായ്‌ലൻഡിൻ്റെ വടക്കു ഭാഗത്ത് സ്ഥിതിചെയ്തിരുന്ന ഒരു പുരാതന രാജ്യമായിരുന്നു ഇത് .
കാമാദേവിയെക്കുറിച്ച് പരാമർശിക്കപ്പെടുന്ന മിക്ക രേഖകളിലും അവരുടെ ജീവിത കാലഘട്ടത്തെക്കുറിച്ച് വ്യത്യസ്തമായാണ് പരാമർശിക്കാറുള്ളത്. ഉദാഹരണത്തിന്: "ചിന്നക്കൺമാലിപാകോൺ" എന്ന പുസ്തകത്തിൽ 662-ൽ സ്ഥാനമേറ്റ അവർ 7 വർഷക്കാലം ഭരണം നടത്തിയതായി പറയുന്നു. 623-ൽ ജനിച്ച അവർ 662-ൽ സ്ഥാനമേൽക്കുകയും 17 വർഷക്കാലം ഭരിക്കുകയും 715-ൽ അവരുടെ 92-ആം വയസ്സിൽ അന്തരിക്കുകയും ചെയ്തുവെന്ന് മണിറ്റ് വാലിപോഡോമിൻ്റെ ഗവേഷണ രേഖകളിൽ പരാമർശിക്കുന്നു. കൂടാതെ സുത്താവാരി സുവന്നപത്ത് എന്നയാൾ വിവർത്തനം ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്ത കാമാദേവിയുടെ ഇതിഹാസത്തിൽ അവർ 633-ൽ ജനിച്ചതായും 659-മുതൽ 688-വരെ ഭരണം നടത്തിയശേഷം 731-ൽ മരിച്ചതായും പറയുന്നു.[5]
കാമദേവിവംശയുടെ ഇതിഹാസത്തിൽ എഴുതിയിരിക്കുന്നതുപ്രകാരം, അവൾ ലാവോ രാജ്യത്തെ ഭരണാധികാരിയുടെ അനന്തരവളായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഐതിഹ്യമനുസരിച്ച്, അവർ ഇപ്പോൾ ലാംഫൂണിലെ പസാങ് ജില്ലയിലുള്ള നോങ് ഡു ഗ്രാമത്തിൽ താമസിച്ചിരുന്ന ഇൻറ എന്ന ധനികൻ്റെ മകളാണെന്ന് ആളുകൾ വിശ്വസിക്കുന്നു. അവൾക്ക് 3 മാസം പ്രായമായപ്പോൾ, ഒരു ഭീമൻ പക്ഷി അവളെ പിടികൂടി കൊണ്ടുപോകുകയും പക്ഷി ദോയി സുതേപ്പിന് മുകളിലൂടെ പറന്ന് കുഞ്ഞിനെ സുതേവ റുസി എന്ന സന്യാസിക്ക് നൽകുകയും ചെയ്തു. അദ്ദേഹം അവളെ നന്നായി പരിപാലിക്കുകയും അവൾക്ക് വി എന്ന് പേരിടുകയും ചെയ്തു.[6]
സുതേവ റുസിയുടെ കൂടെ നന്നായി വിദ്യ അഭ്യസിച്ചാണ് വി വളർന്നത്. വിയ്ക്ക് 13 വയസ്സ് തികഞ്ഞപ്പോൾ, അവൻ അവളുടെ വിധി പ്രവചിക്കുകയും ഭാവിയിൽ ഒരു വലിയ രാജ്യത്തിൻ്റെ ഭരണാധികാരിയാകാൻ അവൾക്ക് അവസരമുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു. അവൻ ഒരു ചങ്ങാടം നിർമ്മിച്ച് അവളെ ലാവോയിലേക്ക് അയച്ചു. കാരണം അത് അക്കാലത്തെ ഏറ്റവും സമ്പന്നമായ രാജ്യമായിരുന്നു. ചങ്ങാടം ലാവോ രാജ്യത്തിലെത്താൻ മാസങ്ങളെടുത്തു. ചങ്ങാടം രാജ്യത്തിലെത്തിയപ്പോൾ, സംഭവത്തിൽ ആളുകൾ വളരെ അമ്പരന്നു. പെൺകുട്ടിയുടെ വരവിൽ രാജാവും രാജ്ഞിയും വളരെ സന്തോഷിച്ചു. അവർ അവളെ സംരക്ഷിക്കുകയും കാമാദേവി എന്നൊരു പുതിയ പേര് നൽകുകയും ചെയ്തു.[7]
ലാവോ രാജകൊട്ടാരത്തിൽ കാമാദേവി വളരുകയും സുഖമായി ജീവിക്കുകയും ചെയ്തു. ഈ പെൺകുട്ടിക്ക് ഒരു മഹാരാജ്യത്തിൻ്റെ ശക്തനായ ഭരണാധികാരിയാകാനുള്ള മഹത്വം ഉണ്ടെന്നും ഒരു മഹാപുരുഷനെ വിവാഹം കഴിക്കുമെന്നും പ്രവാചകൻ ഭരണാധികാരിയെയും ഭാര്യയെയും അറിയിച്ചതിനെത്തുടർന്ന് അവർ കാമാദേവിയെ ലാവോ രാജകുമാരിയായി ഉയർത്തുകയും അവൾക്ക് കിരീടധാരണം നടത്തുകയും ചെയ്തു. അപ്പോൾ അവൾക്ക് 14 വയസ്സായിരുന്നു.[6]
കാമാദേവിക്ക് 20 വയസ്സ് തികഞ്ഞപ്പോൾ ഒരു വിവാഹം നിശ്ചയിച്ചു. അയൽരാജ്യമായ റാംബുരിയിലെ രാജകുമാരനായ രാംരത്തിനെ അവൾ വിവാഹം കഴിക്കേണ്ടതായിരുന്നു. അവൾ തൻറെ സൗന്ദര്യത്തിൻറെ പേരിൽ അറിയപ്പെട്ടിരുന്നതിനാൽ, ഒരു മോൺ രാജ്യത്തിലെ മറ്റൊരു രാജകുമാരൻ അവളെ വിവാഹം കഴിക്കാൻ ലാവോ രാജാവിനോട് അനുവാദം ചോദിച്ചെങ്കിലും നിരസിക്കപ്പെട്ടു. ദേഷ്യം തോന്നിയ അയാൾ കാമാദേവിയെ ലഭിക്കാൻ ലാവോ രാജ്യവുമായി ഒരു യുദ്ധം തുടങ്ങാൻ തീരുമാനിച്ചു.[7]
കാമാദേവി സ്വയം സൈന്യത്തെ നയിക്കാൻ തീരുമാനിക്കുകയും അയൽ രാജ്യങ്ങളിൽ നിന്ന് സഖ്യകക്ഷികളെ നേടുകയും സൈന്യത്തെ വിജയിപ്പിക്കുകയും ചെയ്തു. അവളുടെ വിജയം ആളുകൾ പ്രശംസിക്കുകയും ആഘോഷിക്കുകയും ചെയ്തു. എന്നാൽ ഈ യുദ്ധത്തിൽ നഷ്ടപ്പെട്ട എല്ലാ ജീവിതങ്ങളിലും കാമാദേവി ദുഃഖിതയായിരുന്നു. അതിനാൽ യുദ്ധഭൂമിയിൽ മരിച്ചയാൾക്ക് വേണ്ടി സമർപ്പിക്കപ്പെട്ട ഒരു ക്ഷേത്രം പണിയാൻ അവൾ ഉത്തരവിട്ടു.[8]
കാമദേവിവംശത്തിൻ്റെ ഇതിഹാസമനുസരിച്ച്, 653-ലാണ് യുദ്ധം നടന്നത്. സ്ഥിതിഗതികൾ പരിഹരിച്ച ശേഷം, 2 വർഷത്തിന് ശേഷം വിവാഹം നിശ്ചയിച്ചു.[8]
659-ൽ ഹരിഫുൺചായ് ഭരിച്ച സുതേവ റുസി, താനും തൻ്റെ സുഹൃത്തും സ്ഥാപിച്ച ഹരിഫുൺചായ് എന്ന പുതിയ രാജ്യം കാമാദേവിയോട് ആവശ്യപ്പെടാൻ ലാവോയിലെത്തി. എന്നിരുന്നാലും, കാമദേവിവംശത്തിൻ്റെ ഇതിഹാസത്തിൽ ഈ കഥ അൽപ്പം വ്യത്യാസത്തോടെ രേഖപ്പെടുത്തിയിട്ടുണ്ട്. അന്ന് രാംരത്ത് രാജകുമാരൻ പട്ടം സ്വീകരിച്ചതായി എഴുതിയിരുന്നു. ഭർത്താവ് കൂടെയില്ലാത്തതിനാൽ ഹരിപുഞ്ചയിൽ നിന്ന് ചുമതലയേൽക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷണക്കത്ത് അയച്ചു. പുരാണങ്ങൾ അനുസരിച്ച്, പൗരന്മാർക്ക് പ്രശ്‌നത്തിലായതിനാലും നഗരത്തിന് ഒരു നേതാവിനെ ആവശ്യമുള്ളതിനാലും അവർ ഈ ഓഫർ സ്വീകരിച്ചു. ചെറുപ്പത്തിൽ തന്നെ വളർത്തിയതിന് സുതേവ റുസിയുടെ ദയയ്ക്ക് പ്രതിഫലം നൽകാനും അവർ ആഗ്രഹിച്ചു.[7]
ബോട്ടിൽ ഹരിഫുൺചായിലെത്താൻ 7 മാസമെടുത്തു. അവിടെ എത്തിയ ശേഷം കാമാദേവിയെ ഹരിഫുൺചായുടെ അധിപനായി വാഴിച്ചു. ലാവോ വിടുന്നതിന് മുമ്പ് അവർ ഗർഭിണിയായിരുന്നു. കിരീടധാരണത്തിന് 7 ദിവസത്തിന് ശേഷം 2 ആൺമക്കൾക്ക് ജന്മം നൽകി. അവളുടെ ആദ്യത്തെ മകന് മഹന്തയോട്ട് എന്നും രണ്ടാമത്തെ മകന് അനന്തയോത് എന്നും പേരിട്ടു.[8]
688-ൽ ഹനയോസ് അധികാരമേൽക്കുന്നതിനുമുമ്പായിട്ടാണ് കാമാദേവി ഭരിച്ചത്. സർക്കാരിലെ തൻ്റെ കർത്തവ്യം ഉപേക്ഷിച്ച അവർ, പകരം 60 വയസ്സ് തികഞ്ഞപ്പോൾ ബുദ്ധമതം പരിപാലിക്കാനായി ഇറങ്ങി. 731-ൽ 89 വയസ്സുള്ളപ്പോൾ അവൾ അന്തരിച്ചു.
അവളുടെ മരണശേഷം, ഹനായോസ് അവൾക്ക് 7 ദിവസത്തേക്ക് ശവസംസ്കാരചടങ്ങുകൾ ക്രമീകരിച്ചു. ശവസംസ്കാരത്തിനുശേഷം അവളുടെ അസ്ഥികൾ ശേഖരിച്ച് ലാംഫൂണിലെ വാട്ട് കാമാദേവിയിലെ സുവൻ-ചാങ്-കോട്ട്-ചേഡിയിൽ സൂക്ഷിക്കുകയും ചെയ്തു .[8]
ലാംഫൂൺ പ്രവിശ്യയിലെ നൈമുവാങ് ഉപജില്ലയിലാണ് കാമാദേവിയുടെ പ്രതിമ സ്ഥിതി ചെയ്യുന്നത്. സിറ്റി ഹാളിൽ നിന്ന് 1 കിലോമീറ്റർ അകലെ നോങ്‌ഡോർക്ക് പൊതു ഉദ്യാനത്തിനടുത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. സ്മാരകത്തിൻ്റെ ഉദ്ഘാടന ചടങ്ങ് 1982 ഒക്ടോബർ 2-ന് നടന്നു, ഈ ചടങ്ങ് മഹാ വജിറലോങ്കോൺ ബോഡിന്ദ്രദേബയവരങ്കുൻ ഉദ്ഘാടനം നടത്തുകയും ചെയ്തു.[9]