കാമില റോത്ത് | |
---|---|
ജനനം | |
ദേശീയത | ജർമ്മൻ |
അറിയപ്പെടുന്നത് | ജർമ്മനിയിലെ കോവിഡ്-19 |
Scientific career | |
Fields | Physician and Tropical medicine specialist |
കാമില റോത്ത് (ജനനം, 20 സെപ്റ്റംബർ 1974 ഹൈഡൽബർഗിൽ) ഒരു ജർമ്മൻ വൈദ്യനും ട്രോപ്പിക്കൽ മെഡിസിൻ സ്പെഷ്യലിസ്റ്റുമാണ്. ജർമ്മനിയിൽ ആദ്യമായി സ്ഥിരീകരിച്ച കോവിഡ്-19 കേസ് കണ്ടെത്തിയതോടൊപ്പം അവളുടെ ശാസ്ത്രീയ രീതിയിലുള്ള പ്രവർത്തനങ്ങൾ രോഗലക്ഷണമില്ലാതെതന്നെ വൈറസ് പകരുമെന്ന് സ്ഥിരീകരിക്കാൻ സഹായിച്ചു.[1]
കാമില റോത്ത് ജർമ്മനിയിലെ ഹൈഡൽബെർഗ് നഗരത്തിൽ വളർന്നു. അവിടെ കുർഫർസ്റ്റ് ഫ്രെഡ്രിച്ച് ജിംനേഷ്യത്തിൽ പങ്കെടുത്ത് അവർ ക്ലാസിൽനിന്ന് ഉന്നത നിലയിൽ ബിരുദം നേടി. 1994 മുതൽ 2001 വരെ ഫ്രീബർഗ്, ബെർലിൻ നഗരങ്ങളിലെ സർവ്വകലാശാലകളിൽ അവർ വൈദ്യശാസ്ത്രം പഠിച്ചു. ബെർലിനിലെ ചാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അസിസ്റ്റന്റ് ഡോക്ടറായി ജോലി ചെയ്ത അവർ അവിടെ 2008 ൽ ഇന്റേണൽ മെഡിസിനിൽ സ്പെഷ്യലിസ്റ്റായി ബിരുദം നേടി. അതേ വർഷംതന്നെ അവൾ ഡോക്ടറേറ്റും പൂർത്തിയാക്കി. 2009 മുതൽ 2013 വരെ അവർ മലാവിയുടെ തെക്ക് ഭാഗത്തുള്ള ക്വീൻ എലിസബത്ത് സെൻട്രൽ ഹോസ്പിറ്റൽ ബ്ലാന്റൈറിൽ ജോലി ചെയ്തു. മടങ്ങിയെത്തിയ അവർ ഹാംബർഗിലെ ബെർണാർഡ് നോച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഉഷ്ണമേഖലാ വൈദ്യത്തിൽ വിദഗ്ധ പരിശീലനം നേടുന്നത് തുടർന്നു. അവിടെ നിന്ന് അവൾ മ്യൂണിക്കിലെ എൽഎംയു ക്ലിനികം ആശിപത്രിയിലേയ്ക്ക് മാറി.[2]
2020 ജനുവരി 27 ന്, ജർമ്മനിയിൽ ആദ്യമായി സ്ഥിരീകരിച്ച കോവിഡ്-19 കേസ് കാമില റോത്ത് കണ്ടെത്തി.[3] രോഗലക്ഷണങ്ങളൊന്നും കാണിക്കാത്ത ജർമ്മനി സന്ദർശിച്ച ചൈനീസ് യാത്രക്കാരിൽ നിന്നാണ് അണുബാധയുണ്ടായതെന്ന് വ്യക്തമാക്കപ്പെട്ടു. റോത്തും സഹപ്രവർത്തകൻ മൈക്കൽ ഹോൾഷറും ജനുവരി 30-ന് ദി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചു. അവളുടെ റിപ്പോർട്ട് തുടക്കത്തിൽ അവിശ്വാസവും നിഷേധവും നേരിട്ടു.[4] അങ്ങനെ, രോഗം വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് എപ്പോൾ പകരാം എന്നതിനെക്കുറിച്ചുള്ള രണ്ട് മാസത്തെ ശാസ്ത്രീയ തർക്കം ആരംഭിക്കുകയും അവരുടെ കണ്ടെത്തലുകളുടെ സ്ഥിരീകരണത്തോടെ ഇത് അവസാനിക്കുകയും ചെയ്തു.[5]
She had just discovered Germany's first case of the new coronavirus.