കാരമാവ് | |
---|---|
![]() | |
കാരമാവിന്റെ കായകൾ | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | E. serratus
|
Binomial name | |
Elaeocarpus serratus Linnaeus, 1753 [1]
| |
Synonyms | |
|
ഇലിയോകാർപ്പേസീ സസ്യകുടുംബത്തിൽപ്പെട്ട, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും, ഇന്തോ- ചൈന തെക്ക് കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലും കണ്ടുവരുന്ന ഒരു ഫലവൃക്ഷമാണ് കാരമാവ്. ശ്രീലങ്കയാണ് സ്വദേശം. (ശാസ്ത്രീയനാമം: Elaeocarpus serratus). അവി, അവിൽ, നല്ലകാര, പെരിങ്കാര, പെരുങ്കാര, വലിയ കാര എന്നെല്ലാം അറിയപ്പെടുന്നു.
18 മീറ്ററോളം ഉയരം വയ്ക്കും[2]. ഏകാന്തരന്യാസത്തിൽ വിന്യസിച്ചിട്ടുള്ള മിനുസമുള്ള ലഘുപത്രങ്ങളുടെ അരികുകൾ ദന്തുരങ്ങളാണ്. കൊഴിയാറാകുമ്പോൾ ഇലകൾക്ക് ചുവന്ന നിറം ആകുന്നു.[3] വെളുത്ത പൂക്കൾ പത്രകക്ഷങ്ങളിലെ റെസീം പൂങ്കുലകളിൽ വിരിയുന്നു. പച്ചനിറത്തിലുള്ള മാംസളമായ കായകൾക്കുള്ളിൽ കട്ടിയുള്ള ഒറ്റ വിത്ത് ഉണ്ട്. [4] ഇലകൾ വിഷത്തിനെതിരെയും വാതത്തിനും ഔഷധമാണ്[5]. കാരയ്ക്ക എന്ന് വിളിക്കുന്ന കായകൾ ഭക്ഷ്യയോഗ്യമാണ്. നല്ല അളവിൽ പ്രോട്ടീനും അന്നജവും അടങ്ങിയിട്ടുണ്ട്.