ചെറിയ മുള്ളുകളുള്ള കറുത്ത വണ്ടുകളാണ് കാരവണ്ടുകൾ (Dicladispa armigera). ഇവയുടെ പുഴുക്കൾ ഇലയ്ക്കകത്തിരുന്ന് ഹരിതകം കാർന്നുതിന്നു നശിപ്പിക്കുന്നു. തണ്ടു തുരപ്പൻ കഴിഞ്ഞാൽ നെൽകൃഷിക്ക് ഏറ്റവും നാശമുണ്ടാക്കുന്ന ഒരു കീടമാണ് കാരവണ്ട്.[1]
നെൽകൃഷിക്ക് കാരവണ്ട് ബാധിക്കുന്നതു കുറയ്ക്കാൻ വയൽ വരമ്പിലെ കളകൾ നീക്കം ചെയ്യുന്നതിലൂടെ സാധിക്കും.[2]