കാരുണ്യ മേരി ബ്രഗാൻസ | |
---|---|
ജനനം | |
തൊഴിൽ | Educationist Social worker |
സജീവ കാലം | Since 1950 |
അറിയപ്പെടുന്നത് | Developmental education Sophia College, Mumbai |
പുരസ്കാരങ്ങൾ | Padma Shri |
കരുണാ മേരി എന്ന പേരിലറിയപ്പെടുന്ന ഭാരതീയയായ കന്യാസ്ത്രീയാണ് മേരി ബ്രഗാൻസ. വിദ്യാഭ്യാസ പ്രവർത്തകയും സാമൂഹ്യപ്രവർത്തകയും എഴുത്തുകാരിയുമായ ഇവർ മുംബൈയിലെ സോഫിയ കോളേജിലെ മുൻ പ്രിൻസിപ്പലാണ്.സൊസൈറ്റി ഓഫ് സേക്രഡ് ഹാർട്ട്[1] (RSCJ)[2] അംഗമായ ഇവർ സൊസൈറ്റി നടത്തി വരുന്ന 204 കോളേജുകളുടെ മേധാവിയായിരുന്നു.[3] 2008 ൽ പത്മശ്രീ ലഭിച്ചു..[4]
ഗോവയിൽ ജനിച്ചു. മുംബൈയിലായിരുന്നു കുട്ടിക്കാലം.[5] വിദ്യാഭ്യാസകാലത്തേ സാമൂഹ്യപ്രവർത്തനങ്ങളിൽ ആകൃഷ്ടയായി.[6] ബംഗ്ലൂരിലെ സോഫിയ ഹൈസ്കൂളിൽ അധ്യാപികയായി. പിന്നീട് മുംബൈയിലെ സോഫിയ കോളേജിൽ ഇംഗ്ലീഷ് അധ്യാപികയായും വകുപ്പ് മേധാവിയായും സേവനമനുഷ്ടിച്ചു. 1965 ൽ സോഫിയ കോളേജ് പ്രിൻസിപ്പലാവുന്ന ആദ്യ ഇന്ത്യക്കാരിയായി. വിരമിച്ച ശേഷം ആറു വർഷത്തോളം ഡൽഹി കേന്ദ്രീകരിച്ച് വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിച്ചു. പിന്നീട് ജാർഘണ്ഡിലെ തോർപ ആദിവാസി മേഖലയിൽ പ്രവർത്തിച്ചു. സെന്റർ ഫോർ വിമൻസ് ഡെവലപ്മെന്റ് എന്ന സ്ത്രീകളുടെ സ്വയം സഹായ ഗ്രൂപ്പ് രൂപീകരിച്ചു പ്രവർത്തിച്ചു. പ്രാദേശിക ആദിവാസി മരുന്നു ചെടികളെക്കുറിച്ചുള്ള ഡോക്യുമെന്റേഷനും നടത്തി. മതപരിവർത്തനം നടത്തുന്നു എന്നാരോപിക്കപ്പെട്ട് ഒരു സംഘമാളുകൾ അവരെ അക്രമിച്ചിരുന്നു.