കാലനേമി | |
---|---|
![]() കാലനേമിയുടെ ചിത്രം | |
അറിയപ്പെടുന്നത് | അസുരൻ (ദൈത്യൻ)[1] |
മാതാപിതാക്കൾ |
|
സഹോദരങ്ങൾ | മഹാബലി |
മക്കൾ | വൃന്ദ (മകൾ) ഹംസ, സുവിക്രമൻ, ക്രത, ദമനൻ, ഋപുരമർദന, ക്രോധഹന്ത (ആണ്മക്കൾ) |
പരാമർശിക്കപ്പെടുന്ന ഗ്രന്ഥങ്ങൾ | മത്സ്യ പുരാണം, സ്കന്ദ പുരാണം |
കലാനേമി ( സംസ്കൃതം: कालनेमि റോമനൈസ്ഡ് Kalanemi. കാലചക്രത്തിൻ്റെ വിളുമ്പ് (അരിക്) എന്നർത്ഥം) ഹിന്ദു പുരാണങ്ങളിലെ ഒരു അസുരനാണ് . വിരോചനന്റെ മകനും ഹിരണ്യകശിപുവിന്റെ പൗത്രനുമാണ്. താരകാമയ യുദ്ധത്തിൽ കാലനേമി വിഷ്ണുവിനാൽ വധിക്കപ്പെട്ടു. [2] ആ യുദ്ധത്തിൽ കാലനേമി ഒരു സൈന്യാധിപൻ ആയിരുന്നു എന്ന് വിശേഷിപ്പിക്കപ്പെടുന്നു. കാലനേമി തൻ്റെ ഒരു പുനർജന്മത്തിൽ ഉഗ്രസേനന്റെ മകനായ കംസനായി ജനിച്ച് മഥുരയിലെ രാജാവായി. കംസൻ്റെ അനന്തരവൻ, വിഷ്ണുവിന്റെ അവതാരമായ കൃഷ്ണൻ, അവന്റെ സ്വേച്ഛാധിപത്യവും നിഷ്ഠൂരമായ ദുർഭരണവും കാരണം അവനെ കൊല്ലുന്നു. [3] [4] [5] കലനേമിയുടെ മകൾ വൃന്ദ ജലന്ധരൻ എന്ന അസുരൻ്റെ ഭാര്യയായി.
കാലനേമി എന്നത് 'കാലം' അല്ലെങ്കിൽ "സമയം" എന്നും, "നേമി" എന്നാൽ "ഒരു ചക്രത്തിന്റെ വിളുമ്പ് അല്ലെങ്കിൽ അരിക് " എന്നിങ്ങനെയുള്ള അർത്ഥങ്ങൾ വരുന്ന ഒരു സംയുക്ത പദമാണ്. ഇത് "സൂര്യാസ്തമയത്തിലേക്ക് നയിക്കുന്ന ഉച്ചതിരിഞ്ഞ് ഉള്ള സമയത്തെ " സൂചിപ്പിക്കുന്ന സമയ ചക്രത്തിന്റെ സമയ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. 'കാല' എന്ന വാക്കിന് "കറുപ്പ്" എന്നും അർത്ഥമുണ്ട്, "പകൽ രാത്രിയിലേക്ക് നീങ്ങുന്നത് പോലെ ദ്വാപരയുഗം കലിയുഗത്തിലേക്ക് നീങ്ങുന്നതിനനുസരിച്ച് വർദ്ധിക്കുന്ന" അന്ധകാരത്തിന്റെ കാലഘട്ടത്തെ പ്രതിനിധീകരിക്കുന്നവനായി കാലനേമി എന്ന അസുരൻ കണക്കാക്കപ്പെടുന്നു. [6]
പത്മപുരാണത്തിൽ, ദേവന്മാർക്കെതിരായ താരകാമയ യുദ്ധത്തിൽ സോമന്റെയും മറ്റ് അസുരന്മാരുടെയും പക്ഷത്ത് നിന്ന് കാലനേമി പോരാടി. വലിയ അളവിൽ വളർന്ന അവനെ കണ്ടപ്പോൾ തന്നെ ഭയന്ന ദേവന്മാരുടെ മേൽ അവൻ പർവ്വതങ്ങൾ എടുത്ത് എറിഞ്ഞു. അവൻ തന്റെ വായിൽ നിന്ന് തീജ്വാലകൾ ശ്വസിക്കുകയും തന്റെ ശത്രുക്കൾക്ക് നേരെ നിരവധി ദിവ്യ ആയുധങ്ങൾ വിക്ഷേപിക്കുകയും ചെയ്തു. യുദ്ധത്തിൽ കാലനേമിയെ നേരിടാൻ വിഷ്ണു ഗരുഡന്റെ മേൽ കയറി. അവൻ തൻ്റെ സംരക്ഷകനായ ദേവതയെ അസഭ്യം പറഞ്ഞു. ആ ദേവത വെറുതെ പുഞ്ചിരിക്കുകയും അവന്റെ വരാനിരിക്കുന്ന നാശം അറിയിക്കുകയും ചെയ്തു. കോപാകുലനായ കാലനേമി തന്റെ നൂറ് കരങ്ങൾ കൊണ്ട് വിഷ്ണുവിന്റെ നെഞ്ചിലേക്ക് ആയുധങ്ങൾ പ്രയോഗിച്ചു. കാലനേമി തന്റെ ഗദകൊണ്ട് ഗരുഡന്റെ തല തകർത്തപ്പോൾ, വിഷ്ണു സുദർശന ചക്രം ഉപയോഗിച്ച് കാലനേമിയുടെ മുൻ കൈകളെല്ലാം വെട്ടിമാറ്റി. അവന്റെ നിർജീവമായ രൂപം ഭൂമിയിൽ തകർന്ന് വീണപ്പോൾ ഭൂമി കുലുങ്ങി. [7]
കാലനേമിക്ക് ആറ് പുത്രന്മാരുണ്ടായിരുന്നു: ഹംസ, സുവിക്രമൻ, ക്രത, ദമനൻ, ഋപുരമർദന, ക്രോധഹന്ത, [8] അവർ അവരുടെ മുൻ ജന്മങ്ങളിൽ ബ്രഹ്മാവിന്റെ മാനസപുത്രനായ (മനസ്സിൽ ജനിച്ച പുത്രൻ) മരീചിയുടെ പുത്രന്മാരായിരുന്നു. [3] അവർ ബ്രഹ്മാവിനോട് തപസ്സു ചെയ്തതിനാൽ, അവരുടെ പിതാമഹനായ ഹിരണ്യകശിപു അവരെ ആദ്യം പാതാളത്തിൽ ദീർഘനേരം ഉറങ്ങാൻ ശപിക്കുകയും പിന്നീട് അവരുടെ ശാപമോക്ഷമായി ദേവകിയുടെ ആദ്യത്തെ ആറു മക്കളായി ഭൂമിയിൽ ജനിക്കണമെന്ന് ശാപമോക്ഷം കൊടുക്കുകയും ചെയ്തു. അവരുടെ പിതാവായ കാലനേമി, ഉഗ്രസേനന്റെ പുത്രനായ കംസനായി പുനർജനിക്കുകയും അവരുടെ അമ്മാവനാകുകയും ചെയ്യും, അവർ ജനിച്ചയുടനെ അവരെയെല്ലാം കംസൻ കൊല്ലും ചെയ്യും, അങ്ങനെ ശാപമോക്ഷവും ആകും. [3] [9]
സ്കന്ദപുരാണം അനുസരിച്ച്, പാലാഴിമഥനത്തിനു ശേഷം കിട്ടിയ അമൃത് അസുരർക്കും ദാനവർക്കും മോഹിനിയുടെ രൂപത്തിൽ വന്ന വിഷ്ണു നിഷേധിച്ചപ്പോൾ, രണ്ട് അസുരവംശങ്ങളും ദേവന്മാരും തമ്മിൽ യുദ്ധം നടന്നു. ദേവന്മാരെ നയിച്ചത് സ്വർഗരാജാവായ ഇന്ദ്രനാണ്, അസുരന്മാരെ നയിച്ചത് വിരോചനന്റെ പുത്രന്മാരായിരുന്നു, തുടക്കത്തിൽ അസുരന്മാരുടെ തലവനായ ബാലിയും പിന്നീട് കാലനേമിയും. ഇന്ദ്രൻ ബാലിയെ തൻ്റെ ആയുധമായ മിന്നൽപ്പിണർ കൊണ്ട് വധിച്ചതിനുശേഷം, മറ്റൊരു ദൈത്യ രാജാവായ വൃഷ്പർവ്വ ഇന്ദ്രനെ ആക്രമിക്കുകയും കൊല്ലപ്പെടുകയും ചെയ്തു. കാലനേമി, സിംഹത്തിൻ്റെ പുറത്ത് കയറി, ഇന്ദ്രനെയും അനുയായികളെയും ക്രൂരമായി ആക്രമിച്ചു. ഇത് ദേവന്മാരെ അസ്വസ്ഥരാക്കി. ധ്യാനത്തിലൂടെ നേടിയ അപാരമായ ശക്തികളുള്ള കാലനേമിയെ കൊല്ലാൻ വിഷ്ണുവിന് മാത്രമേ കഴിയൂ എന്ന് നാരദൻ അവരെ ഉപദേശിച്ചു. ദേവന്മാരുടെ അഭ്യർത്ഥനപ്രകാരം, വിഷ്ണു തന്റെ ഗരുഡ വാഹനത്തിൽ കയറി കാലനേമിയെ ആക്രമിച്ച് അബോധാവസ്ഥയിലാക്കി. ബോധം വീണ്ടെടുത്ത കാലനേമി, താൻ വിഷ്ണുവിനെ അഭിമുഖീകരിക്കുകയാണെന്ന് മനസ്സിലാക്കുകയും, തന്റെ പരാജയം അംഗീകരിക്കുകയും, ഒരു ദൈവിക മൂർത്തിയാൽ താൻ പരാജയപ്പെട്ടതിനാൽ തനിക്ക് അനുഗ്രഹം നൽകണമെന്ന് വിഷ്ണുവിനോട് അഭ്യർത്ഥിക്കുകയും ചെയ്തു. [10] അങ്ങനെ വിഷ്ണുവിന് കാലനേമി-നിഹ എന്ന വിശേഷണം ലഭിച്ചു. [10]