കാവിലിപ്പ | |
---|---|
![]() | |
Scientific classification ![]() | |
കിങ്ഡം: | സസ്യം |
ക്ലാഡ്: | ട്രക്കിയോഫൈറ്റ് |
ക്ലാഡ്: | സപുഷ്പി |
ക്ലാഡ്: | Eudicots |
ക്ലാഡ്: | Asterids |
Order: | Ericales |
Family: | Sapotaceae |
Genus: | Madhuca |
Species: | M. diplostemon
|
Binomial name | |
Madhuca diplostemon (C.B.Clarke) P.Royen
|
സപുഷ്പിയായ ഒരു സസ്യ വർഗമാണ് മധുകാ ഡിപ്ലോസ്റ്റിമോൺ. സപ്പോട്ടേസി കുടുംബത്തിലെ ഒരു അംഗമാണിത്. ഇന്ത്യയിൽ മാത്രമാണിത് കാണപ്പെടുന്നത് . സമീപകാല സർവേകളിലൊന്നും ഈ ഇനത്തിലെ മറ്റൊരു സസ്യത്തെ കണ്ടത്താനായിട്ടില്ല. [1]
കൊല്ലം ജില്ലയിലെ പരവൂരിലെ കൂനയിൽ ആയിരംവല്ലി ശിവക്ഷേത്ര കാവിൽ നിന്ന് 180 വർഷത്തിനുശേഷം ഈ ഇനത്തിന്റെ ഏതാണ്ട് വംശനാശം സംഭവിച്ചതെന്നു കരുതിയിരുന്ന ഒരു വൃക്ഷം കണ്ടെത്തി. [2] ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ (ജെഎൻടിബിജിആർഐ) ശാസ്ത്രജ്ഞർ, മധുകാ ഡിപ്ലോസ്റ്റിമോൺ (കുടുംബം സപ്പോട്ടേസിയെ) എന്ന മരം തിരിച്ചറിഞ്ഞു. പശ്ചിമഘട്ടത്തിൽ വംശനാശം വന്നതെന്നു കരുതിയ ഈ ഇനത്തെ 1835-ലാണ് ആദ്യമായി കണ്ടെത്തിയത്. കൊല്ലം പരവൂരിലെ കൂനായ് അയരവില്ലി ശിവക്ഷേത്രത്തിലാണ് ഈ വൃക്ഷം സ്ഥിതിചെയ്യുന്നത്. പ്രാദേശികമായി ഇത് സാധാരണ അത്തിയാണെന്നാണ് അറിയപ്പെട്ടിരുന്നത്. ശൈലജ കുമാരി എന്ന ഗവേഷക തന്റെ പിഎച്ച്ഡിയുടെ ഭാഗമായി രണ്ട് വർഷം മുമ്പ് ഒരു മാതൃക ശേഖരിച്ച് ജെഎൻടിബിജിആർഐയിലേക്ക് അയച്ചു. കൊല്ലം ജില്ലയിലെ മറ്റ് കാവുകളിൽ നടത്തിയ സർവേയിൽ ഈ ഇനത്തിന്റെ മറ്റൊരു വൃക്ഷം കണ്ടെത്താനായില്ല. ഒരൊറ്റ പ്രദേശത്തെ ഒരു മാതൃക മാത്രമാണ് ഈ ഇനത്തെ പ്രതിനിധീകരിക്കുന്നതിനാൽ ഐയുസിഎൻ (ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ) ഇതിനെ 'ഗുരുതരമായി വംശനാശഭീഷണിയുള്ള ഇനമെന്ന്' തരംതിരിക്കാൻ അർഹതയുണ്ടെന്ന് ജെഎൻടിബിആർഐ അഭിപ്രായപ്പെടുന്നു.
{{cite web}}
: CS1 maint: bot: original URL status unknown (link)