കാവേരി എഞ്ചിൻ

കാവേരി എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ കാവേരി (വിവക്ഷകൾ) എന്ന താൾ കാണുക. കാവേരി (വിവക്ഷകൾ)
GTX-35VS കാവേരി
ബെംഗളൂരു എയർ ഷോ 2007-ൽ കാവേരി എഞ്ചിൻ പ്രദർശിപ്പിച്ചിരിക്കുന്നു.

ബെംഗളൂരുവിലെ, ഗ്യാസ്‌ ടർബൈൻ റിസെർച്ച്‌ ഏസ്റ്റാബ്ലിഷ്‌മന്റിൽ നിർമ്മിച്ച പിൻ‌ജ്വലിക്കുന്ന ടർബോ ഫാൻ എഞ്ചിൻ ആണ് GTRE GTX-35VS കാവേരി.ഭാരത സർക്കാരിന് കീഴിലുള്ള ഡി.ആർ.ഡി.ഒ-യുടെ അനുബന്ധ സ്ഥാപനമാണ് ജി.ടി.ആർ.ഇ.പൂർണ്ണമായും ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത എഞ്ചിനാണ് ഇത്. ഹിന്ദുസ്ഥാൻ വിമാന നിർമ്മാണ കമ്പനി(HAL) യുടേ തേജസ്‌ (വിമാനം) എന്ന ഭാരം കുറഞ്ഞ പോർ വിമാനത്തിന് (Light Combat aircraft-LCA) ഉപയോഗിക്കാനായാണ്‌ ഈ എൻജിൻ രൂപകല്പന ചെയ്ത് തുടങ്ങിയതെങ്കിലും 2008 സെപ്റ്റംബറിൽ തേജസ് പദ്ധതിയിൽ നിന്നും ഔദ്യോഗികമായി വിട്ടു പോന്നു. [1].

ചരിത്രം

[തിരുത്തുക]

എച്.എ.എൽ ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റ് പദ്ധതി 1981-ലാണ് തുടങ്ങിയത്. ജെനറൽ ഇലക്ട്രിക് കമ്പനിയുടേ F404-GE-F2J3 എഞ്ചിനാണ് ഈ വിമാനത്തിനായി നിശ്ചയിക്കപ്പെട്ടിരുന്നത്.എന്നാൽ പൂർണ്ണമായും ഇന്ത്യൻ നിർമ്മിതമായ ഒരു വിമാന എഞ്ചിൻ വികസിപ്പിച്ചെടുക്കാൻ പ്രതിരോധ മന്ത്രാലയം ഡി.ആർ.ഡി.ഓയെ 1986ൽ ചുമതലപ്പെടുത്തി."കാവേരി" എന്ന് പേരിട്ട ഈ എഞ്ചിൻ നിർമ്മാണം വിജയിച്ചാൽ ലൈറ്റ് കോമ്പാറ്റ് എയർക്രാഫ്റ്റിൽ ഉൾപ്പെടുത്താമെന്ന് തീരുമാനിക്കപ്പെട്ടു.

കാവേരി വികസിപ്പിച്ചെടുക്കാനുള്ള ചുമതല ഡി.ആർ.ഡി.ഒ ജി.ടി.ആർ.ഇയെ ആണ് ഏൽപിച്ചത്.ആദ്യത്തെ ഇന്ത്യൻ നിർമ്മിത എഞ്ചിൻ നിർമ്മിച്ചത് ജി.ടി.ആർ.ഇ ആയിരുന്നു. 1977ൽ നിർമ്മിക്കപ്പെട്ട GTX37-14U ടർബോജെറ്റ് എഞ്ചിൻ ആയിരുന്നു ഇത്.

കാവേരി എഞ്ചിൻ പരീക്ഷണഘട്ടത്തിൽ

തടസ്സങ്ങൾ

[തിരുത്തുക]

സങ്കേതികമായ പല പ്രശ്നങ്ങൾ കാരണം കാവേരിയുടെ നിർമ്മാണപുരോഗതി ഇഴഞ്ഞു നീങ്ങുന്ന സ്ഥിതിയായി.പദ്ധതി ഇഴഞ്ഞു നീങ്ങുന്നതും ചെലവ് ക്രമാതീതമായി വർദ്ധിക്കുന്നതും കവേരി നേരിടുന്ന പ്രശ്നങ്ങളിൽ ഡി.ആർ.ഡി.ഓയ്ക് സുതാര്യതയിലാത്തതും ഈ പദ്ധതിക്കെതിരെ പല കോണുകളിൽ നിന്നും വിമർശനങ്ങൾക്ക് കാരണമായി.കൂടാതെ ഈ പദ്ധതിയിൽ വിദേശ പങ്കാളിത്തത്തിനും ഡി.ആർ.ഡി.ഒ വിമുഖത കാണിച്ചു.റഷ്യയിൽ വച്ച് നടന്ന ഹൈ ആൾറ്റിറ്റ്യൂഡ് പരിശോധനയിലും ഈ എഞ്ചിൻ പരാജപ്പെട്ടു.ഇതിനെ തുടർന്ന് LCA-ഇൽ ഈ എഞ്ചിൻ ഉൾപ്പെടുത്താനാവില്ലെന്ന് വിലയിരുത്തപ്പെട്ടു.

ഇതിനെത്തുടർന്ന് ഈ പദ്ധതി പൂർത്തിയാക്കാൻ അന്തർശീയ സഹായം ക്ഷണിച്ചു കൊണ്ട് പ്രതിരോധ മന്ത്രാലയം പരസ്യമായി രംഗത്തു വന്നു.2006 ഫെബ്രുവരിയിൽ ഫ്രാൻസിലെ SNECMA-യ്ക്ക് കാവേരി പദ്ധതിക്കുള്ള സാങ്കേതികസഹായത്തിനുള്ള കരാർ നൽകപ്പെട്ടു.

1989-ൽ ഈ പദ്ധതിക്ക് 382.81 കോടി രൂപയാണ് പ്രതീക്ഷിച്ചിരുന്ന ചിലവ്. എന്നാൽ 1300 കോടിയിലധികം രൂപ ചെലവാക്കിയതായി ജി.ടി.ആർ.ഇ 2004 ഡിസംബറിൽ വെളിപ്പെടുത്തുകയുണ്ടായി. കൂടാതെ, 2012നു മുൻപ് കാവേരി എഞ്ചിൻ LCAയിൽ ഉൾപ്പെടുത്താൻ സാധിക്കുകയില്ലെന്ന് സുരക്ഷാകാര്യങ്ങൾക്കുള്ള കാബിനറ്റ് കമ്മിറ്റി വിലയിരുത്തുകയും, ഈ പദ്ധതിയുടെ പ്രതിക്ഷിത ചെലവായി 2,839 കോടി രൂപയായി കണക്കാക്കുകയും ചെയ്തു.

നിലവിലെ സ്ഥിതി

[തിരുത്തുക]

കാവേരി ഇപ്പോഴും നിർമ്മാണ ഘട്ടത്തിലാണ്.2009 ഡിസംബറിൽ കാവേരി എഞ്ചിൻ തേജസിൽ ഘടിപ്പിക്കുമെന്ന് പ്രഖ്യാപനമുണ്ടായി.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

കാവേരി എഞ്ചിനെക്കുറിച്ച് ഡി.ആർ.ഡി.ഒ വെബ്സൈറ്റ് Archived 2009-06-27 at the Wayback Machine.

അവലംബം

[തിരുത്തുക]
  1. "Tejas and Kaveri unlinked". Archived from the original on 2008-09-30. Retrieved 2008-10-03.