Caspar Stoll (Hesse-Kassel, മിക്കവാറും 1725 നും 1730 നും ഇടയിൽ – ആംസ്റ്റർഡാം, ഡിസംബർ 1791) Admiralty of Amsterdam-യിലെ ഒരു ഗുമസ്തൻ ആയിരുന്നു. അദ്ദേഹം Pieter Cramer തുടങ്ങിവച്ച De Uitlandsche Kapellen എന്ന ചിത്രശലഭ പുസ്തക പരമ്പരയിലെ തുടർ വിവരങ്ങളുടെയും പ്ലേറ്റുകളുടെയും പേരിലാണ് കൂടുതൽ അറിയപ്പെടുന്നത്. അദ്ദേഹം പ്രാണിപഠനശാസ്ത്രത്തിൽ മറ്റുപല പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ 1787-ൽ പ്രസിദ്ധീകരിച്ച ചുള്ളിപ്രാണികളെക്കുറിച്ചുള്ള പുസ്തകം വളരെ പ്രസിദ്ധമാണ്.
സ്റ്റോൾ Hesse-Kassel -ൽ ആണ് ജനിച്ചതെങ്കിലും ഹേഗിലുംആംസ്റ്റർഡാമിലുമാണ് കൂടുതൽകാലം ജീവിച്ചത്. 1746-ൽ അദ്ദേഹം സഹോദരനൊപ്പം ഹേഗിൽ താമസം തുടങ്ങി.[1][2] 1769-ൽ അദ്ദേഹം ആംസ്റ്റർഡാമിലേക്ക് താമസം മാറ്റി.[3] 1786-ൽ അദ്ദേഹത്തിൻറെ ആദ്യ ഭാര്യ Maria Sardijn മരണമടഞ്ഞു.[4] തുടർന്ന് അദ്ദേഹം Anna Elizabeth Kaal-ഇനെ വിവാഹം കഴിച്ചു.[5] 22 ഡിസംബർ 1791-ൽ അദ്ദേഹം തന്റെ വിൽപ്പത്രം തയ്യാറാക്കി.[6] ആ വർഷംതന്നെ അദ്ദേഹം മരണമടയുകയും 2 ജനുവരി 1792-ൽ അദ്ദേഹത്തെ Noorderkerk -ൽ സംസ്കരിക്കുകയും ചെയ്തു.[7]
സ്റ്റോൾ Pieter Cramer-ന്റെ De Uitlandsche Kapellen -ന്റെ രചനയിൽ 1774 മുതൽ പങ്കാളിയാണ്.[8] 26 സെപ്റ്റംബർ 1776-ൽ ക്രാമറിന്റെ മരണത്തോടെ ആ പുസ്തകത്തിന്റെ മുഴുവൻ ചുമതലയും അദ്ദേഹം ഏറ്റെടുത്തു.[9] അതിന്റെ ആദ്യ നാല് ഭാഗങ്ങൾ 1782-ഓടെ പൂർത്തിയായി. പുതിയ ശേഖരങ്ങളുടെ അഭാവംമൂലം തുടർഭാഗങ്ങൾ പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്തു.[9]ഡച്ചു കോളനികളായിരുന്ന Surinam, ശ്രീലങ്ക, ജാവ, Ambon, സീറാ ലിയോൺ എന്നിവിടങ്ങളിനിന്നുമാണ് ചിത്രശലഭങ്ങളെ ശേഖരിച്ചിരുന്നത്.[10] 1791-ൽ അദ്ദേഹം അത് പൂർത്തിയാക്കി.
അതോടൊപ്പം അദ്ദേഹം മറ്റു ജീവജാലങ്ങളായ Cicada, Mantids തുടങ്ങിയവയെക്കുറിച്ചുള്ള Natuurlyke en naar 't leeven naauwkeurig gekleurde afbeeldingen en beschryvingen der spooken etc..എന്ന പുസ്തകവും എഴുതി.
(Pieter Cramer-ന്റെ കൂടെ) De Uitlandsche Kapellen, ([1775-] 1779-1782 [-1791])
Proeve van eene rangschikkinge der donsvleugelige insecten, Lepidopterae / Caspar Stoll, 1782.
De afbeeldingen der uitlandsche dag- en nagtkapellen, voorkomende in de vier deelen van het werk van wijlen den heere Peter Cramer: in orde gebragt en gevolgd naar mijne proeve van eene systematische rangschikkinge etc., Caspar Stoll / Amsterdam / 1787.
Natuurlijke en naar 't leven naauwkeurig gekleurde afbeeldingen en beschryvingen der spooken, wandelende bladen, zabelspringhaanen, krekels, treksprinkhaanen en kakkerlakken in alle vier deelen der waereld, Europa, Asia, Afrika en America huishoudende by een verzamelt en beschreeven door Caspar Stoll / Amsterdam / 1787.
Natuurlyke en naar 't leeven naauwkeurig gekleurde afbeeldingen en beschryvingen der wantzen, in alle vier waerelds deelen Europa, Asia, Africa en America huishoudende etc., Caspar Stoll / published by Jan Christiaan Sepp / 1788.
Natuurlyke en naar 't leeven naauwkeurig gekleurde afbeeldingen en beschryvingen der cicaden, in alle vier waerelds deelen Europa, Asia, Africa en America huishoudende etc., Caspar Stoll / published by Jan Christiaan Sepp / 1788.
Représentation exactement colorée d’après nature des Spectres ou Phasmes, des Mantes, des Sauterelles, des Grillons, des Criquets et des blattes qui se trouvent dans les quatre parties du monde / Amsterdam / 1813 (translation of Natuurlijke en naar 't leven naauwkeurig gekleurde afbeeldingen en beschryvingen der spooken, wandelende bladen, zabelspringhaanen, krekels, treksprinkhaanen en kakkerlakken in alle vier deelen der waereld, Europa, Asia, Afrika en America huishoudende by een verzamelt en beschreeven door Caspar Stoll, 1787).