കാൻഗ്ര താഴ്വര | |
---|---|
Floor elevation | 2,000 അടി (610 മീ) |
Geology | |
Type | നദീതടം |
Geography | |
Location | ഹിമാചൽ പ്രദേശ്, ഇന്ത്യ |
Population centers | ബൈജ്നാഥ്, ധർമ്മശാല, കാൻഗ്ര,മക്ലിയോഡ്ഗഞ്ച്, പാലംപൂർ, ഭവർണ, സിദ്ധബാരി |
Coordinates | 32°05′11″N 76°15′12″E / 32.08639°N 76.25333°E |
Rivers | ബിയാസ് നദി |
കാൻഗ്ര താഴ്വര പടിഞ്ഞാറൻ ഹിമാലയത്തിൽ സ്ഥിതി ചെയ്യുന്ന ഒരു നദീതട പ്രദേശമാണ്.[1] ഇന്ത്യൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ സ്ഥിതിചെയ്യുന്ന ഇത്, ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രംകൂടിയാണ്. ഈ പ്രദേശത്തെ സംസാര ഭാഷ കാംഗ്രിയാണ്. കാൻഗ്ര ജില്ലയുടെ ആസ്ഥാനവും താഴ്‌വരയിലെ പ്രധാന നഗരവുമായ ധർമ്മശാല, ദൗലാധർ പർവ്വതത്തിൻറെ തെക്കൻ ശിഖരത്തിലാണ് സ്ഥിതി ചെയ്യുന്നത്.[2]
1905 ഏപ്രിൽ 4 ന് പുലർച്ചെ 6:19 ന് 7.8 തീവ്രത രേഖപ്പെടുത്തിയ ഒരു ഭൂകമ്പത്തിന് താഴ്വര സാക്ഷ്യം വഹിക്കുകയും, അതിന്റെ ഫലമായി ഏകദേശം 19,800 ആളുകൾ കൊല്ലപ്പെടുകയും ആയിരക്കണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ഭവനരഹിതരാകുകയും ചെയ്തു. കാൻഗ്ര, മക്ലിയോദ്ഗഞ്ച്, ധർമശാല എന്നിവിടങ്ങളിലെ മിക്ക കെട്ടിടങ്ങളും തകർന്നു.[3][4][5] ജ്വലാമുഖിയിലെ തേധ മന്ദിറും 1905 ലെ ഭൂകമ്പത്തിൽ തകർന്നടിഞ്ഞു.[6]
നിരവധി വറ്റാത്ത അരുവികളാൽ നിറഞ്ഞിരിക്കുന്ന താഴ്‌വരയെ ഫലഭൂയിഷ്ഠമാണ്, കൂടാതെ ബിയാസ് നദി ഈ താഴ്‌വരയിലൂടെയാണ് ഒഴുകുന്നത്. താഴ്‌വരയുടെ സമുദ്രനിരപ്പിൽനിന്നുള്ള ശരാശരി ഉയരം 2000 അടിയാണ്.
താഴ്വരയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഈർപ്പമുള്ള ഉപോഷ്ണമേഖലാ കാലാവസ്ഥയാണ് (Cwa) അനുഭവപ്പെടാറുള്ളത് . ഏപ്രിൽ ആദ്യം വേനൽക്കാലം ആരംഭിക്കുന്ന ഇവിടെ മെയ് മാസത്തിൽ മൂർദ്ധന്യതയിൽ എത്തുന്നു. ജൂൺ മുതൽ സെപ്റ്റംബർ പകുതി വരെ താഴ്‌വരയിൽ വളരെ ഉയർന്ന അളവിലുള്ള മഴ ലഭിക്കുന്ന മൺസൂൺ കാലമാണ്. സൗമ്യമായ ശരത്കാലം ഒക്ടോബർ മുതൽ നവംബർ അവസാനം വരെ നീണ്ടുനിൽക്കുന്നു. ശീതകാലം തണുത്തതും ഫെബ്രുവരി അവസാനം വരെ നീണ്ടുനിൽക്കുന്നതുമാണ്. ഈ സമയത്ത് താഴ്‌വരയിലെ കുന്നുകളിലും ഉയർന്ന പ്രദേശങ്ങളിലും മഞ്ഞുവീഴ്ച സാധാരണമാണ്. താഴ്‌വരയുടെ നിമ്ന്ന പ്രദേശങ്ങളിൽ മഞ്ഞുവീഴ്ച്ച അപൂർവമാണെങ്കിലും, ഇടയ്ക്കിടെ രേഖപ്പെടുത്തിയിട്ടുണ്ട്. മെഡിറ്ററേനിയൻ ഉഷ്ണമേഖലാ വാതങ്ങൾ ശൈത്യകാല മഴയ്ക്ക് കാരണമാകുന്നു. ശീതകാലത്തെ തുടർന്ന് ഒരു ഹ്രസ്വവും സുഖദവുമായ വസന്തം ആരംഭിക്കുന്നു.
ഒരു പ്രത്യേക പ്രാദേശിക ഭാഷയായ കാൻഗ്രിയാണ് കാൻഗ്ര താഴ്‌വരയിൽ സംസാരിക്കുന്ന ഭാഷ.[7]
താഴ്വരയിലൂടെ കടന്നുപോകുന്ന ദേശീയ പാതകളായ 154, 503 എന്നിവ ഹിമാചൽ പ്രദേശിന്റെ മറ്റ് ഭാഗങ്ങളുമായും അയൽ സംസ്ഥാനമായ പഞ്ചാബുമായും താഴ്വരയെ ബന്ധിപ്പിക്കുന്നു. നിരവധി സംസ്ഥാന പാതകളും താഴ്വരയിലൂടെ കടന്നുപോകുന്നു.