കാർതിക്ക് നരേൻ | |
---|---|
ജനനം | കാർതിക്ക് നരേൻ 23 ജൂലൈ 1994 ഊട്ടി, തമിഴ്നാട്, ഇന്ത്യ |
തൊഴിൽ | ചലച്ചിത്ര സംവിധായകൻ നിർമ്മാതാവ് തിരക്കഥാകൃത്ത് നടൻ ഡബ്ബിങ് ആർട്ടിസ്റ്റ്. |
സജീവ കാലം | 2014–തുടരുന്നു |
തമിഴ് ചലച്ചിത്രസംവിധായകനും തിരക്കഥാകൃത്തും നിർമ്മാതാവുമാണ് കാർതിക്ക് നരേൻ. തമിഴ്ചലച്ചിത്രരംഗത്തെ ഏറ്റവും പ്രായ കുറഞ്ഞസംവിധായകരിൽ ഒരാളാണ് കാർതിക്ക് നരേൻ. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിച്ചുകൊണ്ടിരിക്കെ സിനിമയോടുള്ള ഇഷ്ടം കൊണ്ട് ആ കോഴ്സ് ഉപേക്ഷിച്ച് സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. മണി രത്നത്തിന്റെ കന്നത്തിൽ മുത്തമിട്ടാൽ, ക്രിസ്റ്റഫർ നോളന്റെ പ്രെസ്റ്റിജ് എന്നീ ചിത്രങ്ങളാണ് കാർത്തിക് നരേനെ സിനിമാലോകത്തിലേക്ക് ആകർഷിച്ചത്. ആദ്യ കാലത്ത് ഷോർട്ട് ഫിലിമുകൾ എടുത്താണ് സംവിധാനമേഖലയിലേക്ക് കടന്നുവരുന്നത്.
ധീരജ് വൈദി എന്ന സംവിധായകന്റെ സഹായി ആയി പ്രവർത്തിച്ച് തുടങ്ങിയ കാർതിക്ക് 2016ൽ റഹ്മാനെ നായകനാക്കി പുറത്തിറക്കിയ തന്റെ ആദ്യ ചിത്രം ധ്രുവങ്ങൾ പതിനാറ് ഒരു വൻ വിജയമായിരുന്നു. ഈ ഒരു ചിത്രം കൊണ്ട് തന്റേതായ ഒരു സ്ഥാനം തമിഴ്സിനിമാലോകത്ത് ഉറപ്പിക്കാൻ സാധിച്ചിട്ടുണ്ട്. [1][2][3] അരവിന്ദ് സാമി, ഇന്ദ്രജിത്ത്, സുദീപ് കിശൻ, ശ്രിയ സരൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന നരഗസൂരൻ എന്ന ചിത്രമാണ് കാർതിക്ക് നരേന്റെ രണ്ടാമാത്തെ ചിത്രം. ഗൗതം മേനോൻ[4] ആണ് ഈ ചിത്രം നിർമ്മിക്കുന്നത്.[5]
വർഷം | ചിത്രം | ഭാഷ | അഭിനേതാക്കൾ |
---|---|---|---|
2016 | ധ്രുവങ്ങൾ പതിനാറ് | തമിഴ് | റഹ്മാൻ, പ്രകാശ് വിജയരാഘവൻ, അഞ്ജന ജയപ്രകാശ് |
2018 | നരകാസുരൻ | തമിഴ് | അരവിന്ദ് സാമി, ഇന്ദ്രജിത്ത്, സുദീപ് കിശൻ, ശ്രിയ സരൻ, ആത്മിക |
2019 | നാടക മേടൈ | Tamil |
പൈലറ്റ് സിനിമ പ്രധി
{{cite news}}
: |last1=
has numeric name (help)