കാത്യായനി (Kathyayani) | |
---|---|
പ്രതിവിധാനം / വിജയം | |
ദേവനാഗരി | कात्यायिनी |
Affiliation | ശക്തിയുടെ അവതാരം |
ആയുധം | Talwar (വാൾ), താമര |
Mount | Dawon (സിംഹം) |
ദുർഗ്ഗാ ഭഗവതിയുടെ ഒൻപത് രൂപങ്ങളിൽ ആറാമത്തേതാണ് കാത്യായനി. നവരാത്രിയുടെ ആറാമത്തെ ദിവസം കാത്യായനിയായ ഭഗവതിക്ക് പ്രത്യേകം ആരാധനയുണ്ട്. പ്രപഞ്ചനാഥയായ സാക്ഷാൽ ആദിപരാശക്തി തന്നെയാണ് കാത്യായനി എന്ന് വിശ്വാസം. അമരകോശത്തിൽ ശ്രീപാർവതിയുടെ പര്യായങ്ങളിൽ രണ്ടാമത്തെതായാണ് കാർത്യായനിയെ വർണ്ണിക്കുന്നത് (ഉമാ കാത്യായനീ ഗൗരി കാളി ഹേമവതി ഈശ്വരി). പുരാണങ്ങൾ പ്രകാരം കാത്യായന മഹർഷിയുടെ മകളായി അവതരിച്ച ശ്രീ പാർവതി ആണിത്. ദേവീമാഹാത്മ്യം പതിനൊന്നാം അദ്ധ്യായത്തിൽ ഭുവനേശ്വരിയുടെ സൗമ്യസുന്ദരാകാരമുള്ള രൂപമായി കാത്യായനിയെ വർണ്ണിക്കുന്നുണ്ട്. തങ്ങളുടെ ഇഷ്ടത്തിനനുസരിച്ചുള്ള ജീവിതപങ്കാളിയെ ലഭിക്കാൻ കാത്യായനി ദേവിയുടെ ആരാധന ഉത്തമമാണ് എന്നാണ് വിശ്വാസം.
ഓം ശ്രീ മാത്രേ നമഃ 🙏🏻. [1]
കൃഷ്ണ യജുർവേദത്തിലെ തൈത്തിരീയ ആരണ്യകത്തിലാണ് കാത്യായനിയെകുറിച്ച് ഒരു പരാമർശമുള്ളത്. സ്കന്ദ പുരാണത്തിൽ പറയുന്നതെന്തെന്നാൽ: മഹിഷാസുരനെ വധിക്കുന്നതിനായി ദേവന്മാരുടെ ശക്തികളിൽ നിന്നാണ് ഭഗവതി ജന്മമെടുത്തത് എന്നാണ്. സിംഹമാണ് കാത്യായനി ദേവിയുടെ വാഹനം. നാലു കൈകളുള്ള ഭഗവതി ഖഡ്ഗവും പദ്മവും കൈകളിലേന്തിയിരിക്കുന്നു. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നി മൂന്ന് ഭാവങ്ങളും ഭഗവതിക്ക് ഉള്ളതായി വിശ്വസിക്കപ്പെടുന്നു. കേരളത്തിൽ ആലപ്പുഴ ജില്ലയിലെ ചേർത്തലയിൽ ഉള്ള കാർത്യായനി ക്ഷേത്രവും, ആലപ്പുഴ ജില്ലയിലെ, ഹരിപ്പാട്, ചേപ്പാട് ശ്രീ വെട്ടിക്കുളങ്ങര കാർത്ത്യായനി ക്ഷേത്രവും പ്രധാനമാണ്. കോട്ടയത്തെ കുമാരനെല്ലൂർ ഭഗവതീ ക്ഷേത്രവും മറ്റൊരു പ്രമുഖ ക്ഷേത്രമാണ്. [2]
കതൻ എന്നു പേരായ ഒരു മഹാ ഋഷി ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ പുത്രനായിരുന്നു കാത്യൻ. എന്നാൽ അദ്ദേഹത്തിന് പുത്രിമാരൊന്നും തന്നെയുണ്ടായിരുന്നില്ല. തന്റെ വംശപരമ്പരയിൽ ഏറ്റവും പ്രസസ്തനായിരുന്നു അദ്ദേഹം. ഒരിക്കൽ ദേവി പരാശക്തിയുടെ അനുഗ്രഹത്തിനായ് കാത്യൻ കഠിനതപമനുഷ്ഠിക്കാൻ ആരംഭിച്ചു. മഹാമായ തന്റെ മകളായ് പിറക്കണം എന്നയിരുന്നു അദ്ദേഹത്തിന്റെ അഭിലാഷം. കാത്യന്റെ പ്രാർത്ഥനയിൽ സംപ്രീതയായ ഭഗവതി പാർവതി താൻ കാത്യന്റെ പുത്രിയായ് പിറക്കും എന്ന് അനുഗ്രഹിച്ചു. കാത്യന്റെ പുത്രിയായതിനാൽ ആദിശക്തിക്ക് കാത്യായനി എന്ന നാമം ലഭിച്ചു.[3]
നവരാത്രിയിലെ ആറാം നാൾ ദേവി ദുർഗ്ഗയെ കാത്യായനി രൂപത്തിൽ ആരാധിക്കുന്നത് വളരെ പ്രാധാന്യമർഹിക്കുന്നു. ഭക്തർ ദേവിക്ക് കാണിക്കവെയ്ക്കുകയും ചെയ്യുന്നു. ചുവപ്പ്, വെളുപ്പ് എന്നീ നിറങ്ങളിലുള്ള വസ്ത്രങ്ങളാണ് ഈ ദിവസം ധരിക്കാൻ അനുയോജ്യം.[4]
ഗോകുലത്തിലെ ഗോപികമാർ ശ്രീകൃഷ്ണനെ പതിയായ് ലഭിക്കാൻ വേണ്ടി മാർഗ്ഗശീർഷമാസത്തിൽ(ശൈത്യകാലത്തിന്റെ ആരംഭം) കാത്യായനീ വ്രതം അനുഷ്ഠിച്ചിരുന്നതായി വിശ്വസിക്കുന്നു. മിതമായ ഭക്ഷണക്രമവും ഈ നാളുകളിൽ അവർ പാലിച്ചിരുന്നു. അതിവെളുപ്പിനേ എഴുന്നേറ്റ് യമുനാനദിയിൽ സ്നാനം നടത്തിയതിനുശേഷം നദിക്കരയിൽ മണ്ണിൽ തീർത്ത ദേവിയുടെ ഒരു ശില്പമുണ്ടാക്കിയാണ് ആരാധനനടത്തിയിരുന്നത്. ചന്ദനച്ചാർ, ദീപം, പുഷ്പമാല, അടക്ക, പഴങ്ങൾ എന്നിവയെല്ലാം ആരാധനയ്ക്കായി ഉപയോഗിച്ചിരുന്നു[5][6] ഈ അനുഷ്ഠാനത്തിനെ പിൻപറ്റിയാണു് പ്രാചീന തമിഴ് വൈഷ്ണവഭക്തിസാഹിത്യത്തിലൂടെ പ്രസിദ്ധമായ ആണ്ടാൾ രചിച്ച തിരുപ്പാവൈ ഗീതങ്ങളിൽ വിവരിക്കുന്ന പാവൈ നോയ്മ്പുകൾ അന്നത്തെ തമിഴ് കന്യകമാർ ആചരിച്ചിരുന്നതു്.
|
പതിം മേ കുരു തേ നമഃ |
ദിവസവും ദേഹശുദ്ധിവരുത്തി ഈ മന്ത്രം 108 തവണ ജപിച്ചാൽ വിവാഹം വൈകുന്നതിൽ നിന്നും മോചനം ലഭിക്കും എന്നാണ് വിശ്വാസം.
കാത്യായനീ മഹാമായേ ഭവാനീ ഭുവനേശ്വരീ സംസാരസാഗരേ മഗ്നം ദീനം മാം കരുണാമയീ ബ്രഹ്മവിഷ്ണുശിവാരാദ്ധ്യേ പ്രസീദ ജഗദംബികേ മനോഭിലഷിതം ദേവീ വരംദേഹീ നമോസ്തുതേ.
ആയുർദേഹിധനം ദേഹി വിദ്യാം ദേഹി മഹേശ്വരീ സമസ്തമഖിലം ദേഹി ദേഹി മേ പരമേശ്വരീ. [7]