വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
കിളിമാനൂർ ചന്ദ്രൻ | |
---|---|
ജനനം | |
തൊഴിൽ(s) | കവി , അദ്ധ്യാപകൻ |
മലയാളത്തിലെ ഒരു എഴുത്തുകാരനും കവി[അവലംബം ആവശ്യമാണ്]യുമാണ് കിളിമാനൂർ ചന്ദ്രൻ 1950 ഫെബ്രുവരി 9-ന് കിളിമാനൂരിൽ എൻ. പരമേശ്വരൻ പിള്ളയുടെയും എൻ സരസ്വതി അമ്മയുടെയും മകനായി ജനിച്ചു.[1]
നാടോടിസാഹിത്യരംഗത്തു കുറച്ചുകാലം പഠനങ്ങൾ നടത്തുകയും നാടൻപാട്ടുകൾ ശേഖരിക്കുകയും ചെയ്തിട്ടുണ്ട്.[2][3]കേരള യുക്തി വാദി സംഘത്തിന്റെ പ്രവർത്തകനാണ്. 1987-ൽ അദ്ധ്യാപക കലാ സാഹിത്യ സമിതിയുടെ നോവൽ അവാർഡും, 1988-ൽ അധ്യാപക കലാവേദിയുടെ ചെറുകഥാ പുരസ്കാരവും ലഭിച്ചു. 1996-ൽ രാജാരവിവർമ്മയും ചിത്രകലയും എന്ന ഗ്രന്ഥത്തിനു ഏറ്റവും നല്ല ജീവ ചരിത്രത്തിനുള്ള പി. കെ പരമേശ്വരൻ നായർ ട്രസ്റ്റ് അവാർഡും ലഭിച്ചിരുന്നു. വാളകം ആർ. വി സ്കൂൾ അദ്ധ്യാപകൻ ആയിരുന്നു ഇദ്ദേഹം. 1995-ലിറങ്ങിയ സിംഹവാലൻ മേനോൻ എന്ന ചലച്ചിത്രത്തിന്റെ നിർമ്മാതാവായിട്ടുണ്ട്.