കിസാ കുർസി കാ | |
---|---|
![]() Theatrical poster | |
സംവിധാനം | അമൃത് നഹാത |
നിർമ്മാണം | ബദ്രി പ്രസാദ് ജോഷി |
അഭിനേതാക്കൾ | മനോഹർ സിംഗ് ശബാന ആസ്മി |
രാജ്യം | ഇന്ത്യ |
ഭാഷ | ഹിന്ദി |
അടിയന്തരാവസ്ഥക്കാലത്ത് ഇന്ത്യയിൽ സർക്കാർ നിരോധിച്ച ഹിന്ദി ചലച്ചിത്രമാണ് കിസാ കുർസി കാ. 1977 ൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് ജനതാ പാർട്ടി എം.പിയായിരുന്ന അമൃത് നഹാതയും നിർമ്മിച്ചത് ബദ്രി പ്രസാദ് ജോഷിയുമായിരുന്നു.
മനോഹർ സിംഗായിരുന്നു അഴിമതിക്കാരനായ രാഷ്ട്രീയക്കാരന്റെ മുഖ്യ വേഷം അഭിനയിച്ചത്. ശബാന ആസ്മിയായിരുന്നു നായിക. ആക്ഷേപ ഹാസ്യത്തിലൂടെ അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയാവസ്ഥയെ നിശിതമായി വിമർശിച്ചു. സഞ്ജയ് ഗാന്ധിയുടെ മാരുതി കാർ പദ്ധതിയെ കണക്കിന് കളിയാക്കുന്ന സിനിമയിലെ മുഖ്യ രാഷ്ട്രീയ കക്ഷിയുടെ ചിഹ്നം കാർ ആയിരുന്നു. സ്വാമി ധീരേന്ദ്ര ബ്രഹ്മചാരി, ഇന്ദിരയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ആർ.കെ. ധവാൻ, റുഖ്സാന തുടങ്ങി അടിയന്തരാസ്ഥക്കാലത്തെ പ്രധാന ആളുകളെല്ലാം സിനിമയിൽ വിമർശിക്കപ്പെട്ടു. സെൻസർ ബോർഡ് നിരോധിച്ച സിനിമ ഏഴംഗ പുനഃ പരിശോധനാ കമ്മിറ്റിക്കു വിട്ടെങ്കിലും വാർത്താ പ്രക്ഷേപണ വകുപ്പ് 51 ഇന തടസവാദങ്ങൾ ഉന്നയിക്കുകയാണ് ചെയ്തത്. സിനിമയ്ക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലെന്ന് നഹാത നൽകിയ മറുപടി കണക്കാക്കിയില്ല.1975 ജൂലൈ 7 ന് അന്നത്തെ വാർത്താപ്രക്ഷേപണ മന്ത്രിയായിരുന്ന വി.സി. ശുക്ലയുടെ അധ്യക്ഷതയിൽ ചേർന്ന രഹസ്യയോഗം സിനിമയുടെ നെഗറ്റീവുൾപ്പെടെ പിടിച്ചെടുക്കാൻ നിർദ്ദേശം നൽകിയതായി പ്രോസിക്യൂഷൻ ആരോപിച്ചിരുന്നു.
ബോംബെയിലെ സെൻസർ ബോർഡ് ഓഫീസിൽ നിന്ന് ഫിലിം റോളുകളുടെ ഒറിജനലും പ്രിന്റുകളും ഡൽഹി, ഗുഡ്ഗാവിലെ മാരുതി പ്ലാന്റിലെത്തിച്ചു. അവിടെ വച്ച് പ്രിന്റുകൾ മുഴുവൻ നശിപ്പിക്കപ്പെട്ടു. ഈ കേസിൽ സഞ്ജയ് ഗാന്ധിയും മുൻ വാർത്താ വിതരണ വകുപ്പു മന്ത്രി വി.സി. ശുക്ലയും നിയമ നടപടികൾ നേരിട്ടു. സഞ്ജയ് കുറ്റക്കാരനാണെന്നു കണ്ടെത്തിയ സുപ്രീം കോടതി അദ്ദേഹത്തെ ഒരു മാസത്തെ തടവിന് ശിക്ഷിച്ചു. ജാമ്യം ലഭിക്കാതെ ഒരു മാസം തീഹാർ ജയിലിൽ അദ്ദേഹത്തിന് കഴിയേണ്ടി വന്നു.[1] അടിയന്തരാവസ്ഥക്കാലത്തെ അതിക്രമങ്ങളന്വേഷിച്ച ഷാ കമ്മീഷൻ ഈ സംഭവത്തിലെ സഞ്ജയുടെ പങ്ക് ചൂണ്ടിക്കാട്ടിയിരുന്നു. വിസി. ശുക്ലയെ രണ്ട് വർഷത്തേക്ക് കോടതി ശിക്ഷിച്ചെങ്കിലും അദ്ദേഹം പിന്നീട് കേസിൽ നിന്നൊഴിവാക്കപ്പെട്ടു.[2]
1978 ൽ ഈ ചിത്രം വീണ്ടും നിർമ്മിക്കപ്പെട്ടു.
{{cite news}}
: Check date values in: |accessdate=
(help)
{{cite news}}
: Check date values in: |accessdate=
(help)