കീചകൻ

സൈരന്ധ്രിയായി വേഷംമാറിയ ദ്രൗപദി കീചകന്റെ സമ്മാനങ്ങൾ നിഷേധിക്കുന്നു. ഒരു രവിവർമ്മ ചിത്രം

മഹാഭാരതത്തിലെ ഒരു കഥാപാത്രമാണ്‌ കീചകൻ. വിരാട രാജ്യത്തിലെ രാജ്ഞിയായ സുദേഷണയുടെ ഇളയ സഹോദരനായിരുന്നു കീചകൻ. അജ്ഞാതവാസക്കാലത്ത് വിരാടരാജ്യത്ത് സൈരന്ധ്രിയായി വേഷംമാറിക്കഴിഞ്ഞിരുന്ന പാണ്ഡവപത്നിയായ ദ്രൗപദിയോട് കീചകന് താല്പര്യം തോന്നി. ഇതറിഞ്ഞ ഭീമസേനൻ‌ കീചകനെ വധിച്ചു.

അജ്ഞാതവാസം നടത്തിയിരുന്ന പാണ്ഡവരെ കണ്ടുപിടിക്കാൻ കീചകന്റെ വധം കൗരവർക്ക് സഹായകമാകുകയും ചെയ്തു. ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെ എന്ന പഴമൊഴി പ്രസിദ്ധമാണ്‌.