കുബേരൻ (ചലച്ചിത്രം)

കുബേരൻ
വി.സി.ഡി. പുറംചട്ട
സംവിധാനംസുന്ദർ ദാസ്
നിർമ്മാണംമേനക സുരേഷ്‌കുമാർ
രചനവി.സി. അശോക്
അഭിനേതാക്കൾദിലീപ്
കലാഭവൻ മണി
സംയുക്ത വർമ്മ
ഉമാശങ്കരി
കീർത്തിസുരേഷ്(ബാലതാരമായിട്ട്‌)
സംഗീതംമോഹൻ സിതാര
ഗാനരചനഗിരീഷ് പുത്തഞ്ചേരി
ഛായാഗ്രഹണംസാലു ജോർജ്ജ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോരേവതി കലാമന്ദിർ
വിതരണംസുദേവ് റിലീസ്
ഷേണായ് സിനിമാസ്
റിലീസിങ് തീയതി2002
രാജ്യംഇന്ത്യ
ഭാഷമലയാളം

സുന്ദർ ദാസിന്റെ സംവിധാനത്തിൽ ദിലീപ്, കലാഭവൻ മണി, സംയുക്ത വർമ്മ, ഉമാശങ്കരി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2002-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് കുബേരൻ. ഉമാശങ്കരി അഭിനയിച്ച ആദ്യത്തെ മലയാളചലച്ചിത്രമാണിത്. രേവതി കലാമന്ദിറിന്റെ ബാനറിൽ മേനക സുരേഷ്‌കുമാർ നിർമ്മിച്ച ഈ ചിത്രം സുദേവ് റിലീസ്, ഷേണായ് സിനിമാസ് എന്നിവർ ചേർന്ന് വിതരണം ചെയ്തിരിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് വി.സി. അശോക് ആണ്. ഈ ചിത്രം മികച്ച ബോക്സ് ഓഫീസ് വിജയം സ്വന്തമാക്കി.

അഭിനേതാക്കൾ

[തിരുത്തുക]
അഭിനേതാവ് കഥാപാത്രം
ദിലീപ് സിദ്ദാർത്ഥൻ
കലാഭവൻ മണി രാമാനുജൻ
ഹരിശ്രീ അശോകൻ തെയ്യുണ്ണി
ഇന്ദ്രൻസ് അബ്ദു
ജഗതി ശ്രീകുമാർ എസ്.ഐ. തിമ്മയ്യ
ജനാർദ്ദനൻ വാസൻ
സംയുക്ത വർമ്മ പൂജ
ഉമാശങ്കരി ഗൗരി
മങ്ക മഹേഷ്
കീർത്തിസുരേഷ് ബാലതാരമായിട്ട്‌

സംഗീതം

[തിരുത്തുക]

ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് മോഹൻ സിതാര ആണ്. പശ്ചാത്തലസംഗീതം ശരത് ഒരുക്കിയിരിക്കുന്നു. ഗാനങ്ങൾ ഈസ്റ്റ് കോസ്റ്റ് ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
  1. കനകച്ചിലങ്ക – എം.ജി. ശ്രീകുമാർ, സുജാത മോഹൻ
  2. ഒരു മഴപ്പക്ഷി പാടുന്നു – എം.ജി. ശ്രീകുമാർ, സുജാത മോഹൻ, മോഹൻ സിതാര
  3. മണി മുകിലേ – സ്വർണ്ണലത
  4. കന്നിവസന്തം – കെ.ജെ. യേശുദാസ്
  5. കനകച്ചിലങ്ക – എം.ജി. ശ്രീകുമാർ
  6. കന്നിവസന്തം – കെ.ജെ. യേശുദാസ്, സുജാത മോഹൻ

അണിയറ പ്രവർത്തകർ

[തിരുത്തുക]
അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം സാലു ജോർജ്ജ്
ചിത്രസം‌യോജനം എൽ. ഭൂമിനാഥൻ
കല സാലു കെ. ജോർജ്ജ്
ചമയം ജയചന്ദ്രൻ
വസ്ത്രാലങ്കാരം ഇന്ദ്രൻസ്
നൃത്തം കുമാർ ശാന്തി, കൂൾ ജയന്ത്
പരസ്യകല കോളിൻസ്
ലാബ് പ്രസാദ് കളർ ലാബ്
എഫക്റ്റ്സ് മുരുകേഷ്
ശബ്ദലേഖനം എൻ. ഹരികുമാർ
നിർമ്മാണ നിയന്ത്രണം എ.ആർ. കണ്ണൻ
ടൈറ്റിൽ‌സ് ടിടി
വാതിൽ‌പുറചിത്രീകരണം കാർത്തിക സിനി യൂണിറ്റ്
ലെയ്‌സൻ റോയ് പി. മാത്യു
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സന്ദീപ് സേനൻ

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]