കുമളി | |
---|---|
പട്ടണം | |
Coordinates: 9°36′31″N 77°10′9″E / 9.60861°N 77.16917°E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
താലൂക്ക് | പീരുമേട് |
പഞ്ചായത്ത് | കുമളി |
• ആകെ | 203.31 ച.കി.മീ.(78.50 ച മൈ) |
ഉയരം | 880 മീ(2,890 അടി) |
(2011) | |
• ആകെ | 30,276 |
• ജനസാന്ദ്രത | 150/ച.കി.മീ.(400/ച മൈ) |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (ഔദ്യോഗിക ഇന്ത്യൻ സമയം) |
പിൻകോഡ് | 685509 |
ടെലിഫോൺ കോഡ് | 04869 |
വാഹന റെജിസ്ട്രേഷൻ | KL-37 (വണ്ടിപ്പെരിയാർ) |
ലോക്സഭാ മണ്ഡലം | ഇടുക്കി |
നിയമസഭാ മണ്ഡലം | പീരുമേട് |
സാക്ഷരത | 74% |
വെബ്സൈറ്റ് | idukki |
കേരളത്തിലെ ഇടുക്കി ജില്ലയിലെ തമിഴ്‌നാടിന്റെ അതിർത്തിയിലുള്ള ഒരു ചെറുപട്ടണം ആണ് കുമളി. കുമളി എന്ന പദത്തിനർത്ഥം ആപ്പിൾ എന്നാണ്പ്രശസ്ത പ്രകൃതിദത്ത വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയും പ്രശസ്തമായ മംഗളാദേവി ക്ഷേത്രവും കുമളിയുടെ സമീപമാണ്. കൊല്ലം-മധുര ദേശീയപാത 183 (കെ-കെ റോഡ്) ഇതുവഴി കടന്നു പോകുന്നു. കാർഡമോം കുന്നും പെരിയാർ കടുവ സംരക്ഷിത പ്രദേശവും ഇതിനടുത്താണ്. അതുകൊണ്ടുതന്നെ ഇതൊരു വിനോദസഞ്ചാര മേഖലയാണ്. ഒക്ടോബർ മുതൽ ജനുവരി വരെ ശബരിമല സന്ദർശകരാൽ ഇവിടം തിരക്കുനിറഞ്ഞതാകുന്നു. ഏറ്റവും അടുത്തുള്ള മധുര എയർപോർട്ട് ഇവിടെ നിന്നും 125 കിലോമീറ്റർ അകലെയാണ്. തേനി റെയിൽവേ സ്റ്റേഷനാണ് ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ.