കുരുട്ടുപാല

കുരുട്ടുപാല
കുരുട്ടുപാലയുടെ കായ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
T. alternifolia
Binomial name
Tabernaemontana alternifolia
L.
Synonyms
  • Ervatamia alternifolia (L.) S.M.Almeida
  • Ervatamia heyneana (Wall.) T.Cooke
  • Pagiantha crispa (Roxb.) Markgr.
  • Pagiantha heyneana (Wall.) Markgr.
  • Tabernaemontana crispa Roxb.
  • Tabernaemontana heyneana Wall.
  • Tabernaemontana intercedens Van Heurck & Müll.Arg.
  • Tabernaemontana oblonga Wall.

പര്യായങ്ങൾ theplantlist.org - ൽ നിന്നും

അപ്പോസൈനേസീ കുടുംബത്തിലെ ഒരു ചെറുവൃക്ഷമാണ് കുരുട്ടുപാല. (ശാസ്ത്രീയനാമം: Tabernaemontana alternifolia). കൂനൻപാല, കുന്നിൻപാല എന്നെല്ലാം അറിയപ്പെടുന്നു. കാഴ്ചയിൽ നന്ത്യാർവട്ടവുമായി വളരെ രൂപസാദൃശ്യമുണ്ട്. കുരുട്ടുപാല, കൂനം‌പാല, കമ്പിപ്പാല, കൂനമ്പാല, കവരപ്പാല, കുണ്ഡലപ്പാല എന്നീ പേരുകളിൽ പ്രാദേശികമായി അറിയപ്പെടുന്നു. 8 മീറ്ററോളം ഉയരം വയ്ക്കുന്ന ഈ മരം പശ്ചിമഘട്ടസ്വദേശിയാണ് [1].

നാമകരണം

[തിരുത്തുക]

Tabernaemontana heyneana Wall. എന്ന ശാസ്ത്രീയനാമമായിരുന്നു ഈ ചെടിയെ സൂചിപ്പിക്കാൻ പലപ്പോഴും ഉപയോഗിച്ചിരുന്നത്, T. alternifolia യ്ക്കു പകരമായി ഈ പേരുതന്നെ തുടരണമെന്ന് ഒരു അഭിപ്രായം ഉണ്ടായിരുന്നു.[2] ഇതിന്റെ ടൈപ് സ്പീഷിസ് ഒരു ചെടിയുടെ സ്പെസിമൻ അല്ലെന്നും മറിച്ച് ഒരു ചിത്രീകരണം മാത്രമാണെന്നും T. alternifolia എന്ന പേരിലുള്ള എതിർദിശകളിലേക്കുള്ള ഇലകൾ എന്ന അർത്ഥം ഈ സ്പീഷിസിന്റേത് പോലെയല്ലെന്നും വാദങ്ങൾ ഉണ്ടായി.[2] എന്നാൽ ഈ വാദങ്ങളെയെല്ലാം തള്ളി ഇപ്പോഴും ഇതിന്റെ പേര് T. alternifolia ആയി തുടരുന്നു.[3]

വിവരണം

[തിരുത്തുക]

തണ്ടിലും മറ്റും വെള്ളനിറത്തോടുകൂടിയുള്ള കറയുള്ള ഈ മരം അലങ്കാരത്തിന്നായി ഉപയോഗപ്പെടുത്താറുണ്ട്. 7-10 മീറ്റർ വരെ ഉയരത്തിൽ വളരുന്നു. ഡിസംബർ മുതൽ മെയ് വരെയുള്ള സമയങ്ങളിലാണു പുഷ്പിക്കാറുള്ളത്. പൂക്കൾ വെള്ളനിറത്തിലുള്ളവയാണ്. കേരളത്തിലെ ഈർപ്പവനങ്ങളിൾ നന്നായി വളരുന്നു. പാലമരങ്ങളുടെ കുടുംബത്തിൽ പെടുന്ന ഈ മരവും പൂർണ്ണമായും ഇലപൊഴിക്കുന്നവയാണ്. ഇലകൾ മുഖാമുഖമായി വളരുന്നു.

പാലയ്ക്ക

[തിരുത്തുക]

നന്ത്യാർവട്ടത്തിന്റേതുപോലെ വെള്ള നിറത്തിലുള്ള പൂവാണ് കുരുട്ടുപാലയ്ക്ക്. ഈ ചെടിയിൽ ഉണ്ടാവുന്ന കായയാണ് പാലയ്ക്ക. ഒരു ഞെട്ടിയിൽ രണ്ടെണ്ണം വീതമുള്ള, നടുഭാഗം വളഞ്ഞ ആകൃതിയുള്ള കായകൾ മൂക്കുമ്പോൾ പച്ചനിറം മാറി ഓറഞ്ച് നിറമാവും. കായ ഞെട്ടിയിൽനിന്ന് അടർത്തിയാൽ പാലുപോലെയുള്ള ദ്രാവകം ഒഴുകിവരുന്നതു കാണാം. സംസ്കൃതത്തിൽ ഇതിനെ 'ക്ഷീരിണ' എന്നും പേര് വരാനുള്ള കാരണം ഇതാണ്.

മൂപ്പെത്തി വിത്ത് പുറത്തെത്തിയ പാലക്ക, പേരാവൂരിൽ നിന്നും

ഉപയോഗങ്ങൾ

[തിരുത്തുക]

ഔഷധഗുണമുള്ള ഈ വൃക്ഷം ഒരലങ്കാരത്തിനു വേണ്ടിയും വളർത്താറുണ്ട്. കുണ്ഡലപ്പാലയുടെ കറ മുറിവുണക്കാനും വിഷത്തിനെതിരായും ഉപയോഗിക്കാറുണ്ട്. മൃദുവായ ഇതിന്റെ തടിക്ക് വെള്ളനിറമാണ്. മരത്തിനു ഈടും ബലവും കുറവാണ്. ഉണക്കം ചെന്ന പാലമരങ്ങൾ വേരോടെ പിഴുത് പോളീഷ് ചെയ്ത് കരകൗശലവസ്തുക്കളായി വയ്ക്കാനും അനുയോജ്യമാണ്.

കുരുട്ടുപാലയുടെ പൂവ് വിശേഷാവസരങ്ങളിൽ പൂജയ്ക്ക് ഉപയോഗിക്കാറുണ്ട്. വിഷചികിത്സയ്ക്കും ഈ ചെടി ഉപയോഗിച്ച് വരുന്നു.

ഇതും കാണുക

[തിരുത്തുക]

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.biotik.org/india/species/t/tabeheyn/tabeheyn_en.html
  2. 2.0 2.1 Middleton, D.; Leeuwenberg, A.J.M. (1998). "(1355) Proposal to conserve the name Tabernaemontana heyneana (Apocynaceae)". Taxon. 47 (2): 481–482. doi:10.2307/1223795. JSTOR 1223795.
  3. Brummitt, R.K. (2000). "Report of the Committee for Spermatophyta: 49". Taxon. 49 (2): 261–278. doi:10.2307/1223840. JSTOR 1223840.

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]