കുറുന്തൊകൈ ( തമിഴ്: குறுந்தொகை , ഇതിന്റ അർത്ഥം ചെറിയ ശേഖരം എന്നാണ്) [1] എന്നത് ഒരു പുരാതന തമിഴ് കാവ്യാത്മക കൃതിയും, പരമ്പരാഗതങ്ങളായ സംഘസാഹിത്യം എട്ടുത്തൊകൈയിലെ രണ്ടാമത്തെ കവിതയുമാണ്. [2] ആകം ശേഖരങ്ങളിലെ പ്രണയം വിഭാഗത്തിൽ പെടുന്ന ഒന്നാണ്. ഓരോ കവിതയിലും 4 മുതൽ 8 വരെ വരികൾ അടങ്ങിയിരിക്കുന്നു (307, 391 കവിതകൾ ഒഴികെ, അവയിൽ 9 വരികൾ അടങ്ങുന്നു). സംഘം സാഹിത്യ പ്രകാരം യഥാർത്ഥ സമാഹാരത്തിൽ 400 കവിതകളാണുള്ളതെങ്കിലും ലഭിച്ചിട്ടുള്ള കുറുന്തോകൈ സമാഹാരത്തിൽ 402 കവിതകൾ ഉൾപ്പെടുന്നു. [2] [3] തമിഴ് സാഹിത്യ പണ്ഡിതനായ തകനോബു തകഹാഷി പറയുന്നതനുസരിച്ച്, കവിതകളിലെ ഭാഷാശാസ്ത്ര പരമായ എഴുത്ത് ശൈലിയുടെയും ഘടനയുടെയും രചയിതാക്കളുടെ കാലത്തേയുമൊക്കെ അടിസ്ഥാനമാക്കി കാലഗണനം നടത്തുമ്പോൾ എ.ഡി. 100നും 300നും ഇടയിലുള്ള കാലഘട്ടത്തിലാണ് ഈ കവിതകൾ എഴുതപ്പെട്ടിട്ടുള്ളത് എന്ന് മനസിലാക്കാൻ സാധിക്കുന്നു. [4] കുറുന്തൊകൈ കൈയെഴുത്തു പ്രതിയിലെ കുറിപ്പടിയിൽ നിന്നും ഇത് സമാഹരിച്ചത് പുരിക്കോ (ഉറൈ) ആണെന്ന് മനസ്സിലായെങ്കിലും ഇതിൽ കൂട്ടിച്ചേക്കലുകൾ നടത്തിയ ആളുകളെ കുറിച്ചോ രക്ഷാധികാരിയെക്കുറിച്ചോ യാതൊരുവിധ അറിവുകളും ലഭിച്ചിട്ടില്ല.
അക്കാലത്തെ 205 പ്രശസ്ത കവികൾ കുറുന്തൊകൈ രചനയിൽ പങ്കുചേർന്നിട്ടുണ്ടെന്നും, [3] അതിലെ 30 ഓളം കവികളുടെ പേരുകൾ ഉത്തരേന്ത്യൻ വേരുകൾ (ഇന്തോ-ആര്യൻ) ചേർന്നതും ബാക്കിയുള്ളവർ ദ്രാവിഡ വേരുകൾ ചേർന്നവരുമാണ് എന്ന് [2] പറയുന്നു. കവിതകളിൽ നിരവധി സംസ്കൃത വാക്കുകൾ ഉൾപ്പെടുന്നു എന്നതും ഒരു പ്രത്യകതയാണ്. 27 സമകാലിക പ്രസക്തിയുള്ള ചരിത്ര സംഭവങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ട് ഇതിൽ സുപ്രധാനമായ 10 സൃഷ്ടികൾ ഇതിൽ നിന്നും തിരുക്കുറൾ, ചിലപ്പതികാരം മുതലായ സംഘം തമിഴ് കൃതികളിലേക്ക് വായ്പകൾ ഉൾകൊണ്ടതായും പറയുന്നു. [2]
மெல்ல மெல்ல நம் காதல் மாரி பெய்யலீல் நீர் உவமையிடவதி்ல் என் தந்தை மற்றும் உங்கள் தந்தை , எப்படி அவர்கள் தொடர்புள்ளனர் என்றும் நானும் நீயும் எப்படி ஒருவருக்கொருவர் அறிந்திருக்கிறோம் என்றும் புரிய செய்தது .
'മെല്ല മെല്ല നം കാതൽ മാറി പെയ്യലിൽ നീർ യുവമൈയിടവതിൽ എൻ തന്തൈ മറ്റ്റും ഉങ്കൾ തന്തൈ, എപ്പിടി അവർകൾ തൊടർ പുള്ളനരം എൻറ്റും നഞ്ചം നീയും എപ്പിടി ഒറുവറുക്കോരുവർ അറിന്തിറുക്കിനേം എൻറ്റും പുറിയ ചെയ്തത്'
കുറുന്തൊകൈയിൽ നിന്നുള്ള മനോഹരമായ പ്രസിദ്ധവുമായ ഒരു കവിതയാണ് സെംബുല പെയനീരർ ഉടെ ചുവന്ന ഭൂമിയും പെയ്യുന്ന മഴയും എന്ന സംഘകാലം സാഹിത്യം. കുറുന്തൊകൈ ആന്തോളജിയിലെ 40-ാം വാക്യമാണ് ഈ കവിത. "ചുവന്ന ഭൂമിയുടെയും പെയ്യുന്ന മഴയുടെയും" ചിത്രം, മൺസൂൺ മഴയെ തമിഴ് ദേശങ്ങളുടെ മാതൃകയിലുള്ള ചുവന്ന ഭൂമിയിലെ മലപ്രദേശങ്ങളിൽ പതിക്കുന്നതായും, വരണ്ട് ഉണങ്ങിയ കളിമണ്ണുമായി കൂടിച്ചേർന്ന് തണുത്തതും നനഞ്ഞതുമായ കളിമണ്ണായി മാറുന്നു, അതിൽ മഴയെ പുൽകി പൂക്കൾ വിരിയുകയും ചെയ്യുന്നു. ഇതിൽ സൃഷ്ടിക്കപ്പെട്ട മാനസികാവസ്ഥ, പ്രേമികളുടേതാണ്, കുന്നുകളിലും മലകളിലും രഹസ്യമായി കണ്ടുമുട്ടുന്നതും ഉള്ളിലുള്ള അനുരാഗം ഉണരുകയും, ഹൃദയം തുറന്ന് പരസ്പരം സ്‌നേഹിക്കുകയും ചെയ്യുന്നു.
പുരോഗതിയുടെ ചിത്രം ഉപയോഗിച്ച് കൊണ്ടാണ് കവിതയുടെ രണ്ടാമത്തെ തലത്തിലെ അർത്ഥം ആരംഭിക്കുന്നത്. സൗഹൃദബന്ധം ഉടലെടുക്കുന്നതിനെ കുറിച്ചു പറയുന്നതിനെ തുടർന്ന് അച്ഛനമ്മ മാരുടെ പരസ്പര സ്‌നേഹവും ബന്ധങ്ങളും രക്തബന്ധവും സൃഷ്ടിക്കുന്ന സ്‌നേഹവും കരുതലും കൂടി ഉൾച്ചേർക്കുന്നു. തുടർന്ന്, രണ്ട് ആളുകൾ പരസ്പരം മനസിലാക്കുകയും സ്‌നേഹിക്കുകയും ചെയ്‌തുകൊണ്ട് അതിരുകളിൽ നിന്നു പുറത്ത് കടക്കുന്നു. ഈ മൂഹൂർത്തങ്ങളിലൂടെ യോജിക്കുന്നുത് മഴയിൽ ചുവന്ന ഭൂമിയുടെ ചിത്രവുമായി ഏകാന്തതയിൽ നിന്ന് കൂടിചേരലുകളിലേക്കുള്ള കാമുകന്റെ കടന്നുവരവുമായി ചിത്രീകരിക്കപ്പെടുന്നു.
അവസാനമായി, നീലക്കുറിഞ്ഞി പുഷ്പത്തിന്റെ ചിത്രം തന്നെ കാണാൻ സാധിക്കും. കവിതയിൽ ഒരിക്കലും പരാമർശിച്ചിട്ടില്ലാ എങ്കിലും, കുന്നുകളുടെ ഭൂപ്രകൃതിയുടെ അടിസ്ഥാന ഭാഗമായി ഇത് കാണപ്പെടുന്നു. ഒരു കുറിഞ്ചി പുഷ്പം പന്ത്രണ്ടു വർഷത്തിലൊരിക്കൽ മാത്രം വിരിഞ്ഞുനിൽക്കുന്നു, [8] തമിഴക പാരമ്പര്യത്തിൽ ഒരു പെൺകുട്ടി ലൈംഗിക പക്വതയിലേക്ക് വരുന്നതുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. പുഷ്പത്തിന്റെ പ്രതിച്ഛായയിലൂടെ കവിതയിൽ പറഞ്ഞതും പറയാത്തതും ആയി സ്‌നേഹത്തിന്റയും ബന്ധത്തിന്റയും നെടുതൂണായി സ്വയം നിലകൊള്ളുന്ന ഒരു സ്ത്രീ ചിത്രമാണ്.
ഈ കവിതയിൽ നിന്നെടുത്ത ശകലങ്ങൾ നരുമഗയെ എന്ന ഗാനം ഇരുവർ എന്ന ചലച്ചിത്രത്തിലും സിങ്കപ്പൂർ തമിഴ് നാടകമായ ക്ഷത്രിയ എന്ന ചിത്രത്തിന്റ പുനഃർ നിർമാണമായ സാഗാ എന്ന ചിത്രത്തിലെ യായും എന്ന ഗാനമായും ഉപയോഗിച്ചിട്ടുണ്ട്.