കുറ്റിക്കണ്ടൽ | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | B. cylindrica
|
Binomial name | |
Bruguiera cylindrica | |
Synonyms[1] | |
|
റൈസോഫോറെസിയ കുടുംബത്തിൽപ്പെട്ട 8 മീറ്ററോളം വളരുന്ന കണ്ടൽച്ചെടിയാണ് കുറ്റിക്കണ്ടൽ അഥവാ ചെറുകണ്ടൽ. ശാസ്ത്രനാമം: ബ്രുഗുവൈറ സിലിൻഡ്രിക്ക (Bruguiera cylindrica). ഇവയുടെ കുടുബത്തിൽ നിന്നുള്ള നാലോളം ഇനം ചെടികൾ ഇന്ത്യയുടെ തീരങ്ങളിലുണ്ട്. മറ്റുള്ളവയിൽ നിന്നും കുറ്റികണ്ടലിനെ തിരിച്ചറിയുന്നത് ഇവയുടെ നല്ല പച്ച നിറത്തിലുള്ള കമ്പുകളും തിളങ്ങുന്ന തടിയും മൂലമാണ്. മണ്ണിനടിയിൽ മുകളിലോട്ട് മുളച്ചു വളർന്നു നിൽക്കുന്ന ശ്വസന വേരുകളും പടർന്ന് പന്തലിച്ചിരിക്കുന്ന വേരുപടർപ്പുകളൂം ചിലപ്പോൾ പുറത്തേക്ക് കാണാം .
പൂർണ്ണ വളർച്ചയെത്തിയ മരങ്ങൾ നല്ല ഉരുപ്പടിയായും ഫർണ്ണീച്ചർ നിർമ്മാണത്തിനും ഉപയോഗിക്കുന്നുണ്ട്. മരത്തൊലിയിൽ നിന്നുമെടുക്കുന്ന ഔഷധങ്ങൾ, ടാനിൻ എന്നിവ വളരെ പ്രാധാനപ്പെട്ടതാണ്. പിണഞ്ഞുകിടക്കുന്ന വേരുകൾ അഴിമുഖ തീരത്തെ സംരക്ഷിക്കുന്നതിൽ പ്രധാനപങ്ക് വഹിക്കുന്നു. ഉത്തരകേരളത്തിൽ Bruguieraയുടെ ഒരു ജാതി കണ്ടൽച്ചെടി മാത്രമെ ഇന്ന് കാണപ്പെടുന്നുള്ളൂ. തെക്കൻ കേരളത്തിൽ Bruguiera gymnohiza എന്ന ഇനം കൂടിയുണ്ട്. [2]. മേടം, ഇടവം, മിഥുനം മാസങ്ങളിലാണ് സാധാരണ കുറ്റിക്കണ്ടൽ പൂവിടുക.