സദ്യയിലെ ചാറുകറികൾ കഴിഞ്ഞാൽ വളരെ അധികം പ്രാധാന്യമുള്ള കറിയാണ് കൂട്ടു കറികൾ. കാളൻ, തോരൻ, അവിയൽ, ഇഷ്ടു, എരിശ്ശേരി തുടങ്ങിയവ കൂട്ടു കറികൾ ആണ്.
ചിലയിടങ്ങളിൽ കായയും ഉണക്കപ്പയറും കൊണ്ട് ഉണ്ടാക്കിയ കറിയെ മാത്രം കൂട്ടു കറി എന്നു വിളിക്കുന്ന സമ്പ്രദായവുമുണ്ട്.