കൂത്താട്ടുകുളം

കൂത്താട്ടുകുളം

കൂത്താട്ടുകുളം
9°51′28″N 76°35′38″E / 9.8578°N 76.5939°E / 9.8578; 76.5939
ഭൂമിശാസ്ത്ര പ്രാധാന്യം പട്ടണം
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ഭരണസ്ഥാപനം(ങ്ങൾ) നഗരസഭ
പ്രസിഡണ്ട് {{{ഭരണനേതൃത്വം}}}
'
'
വിസ്തീർണ്ണം 23.1871ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 18970
ജനസാന്ദ്രത 818.13/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+91 485
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ {{{പ്രധാന ആകർഷണങ്ങൾ}}}

എറണാകുളം ജില്ലയുടെ തെക്കു കിഴക്കു മൂവാറ്റുപുഴ താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് കൂത്താട്ടുകുളം. കോട്ടയം, ഇടുക്കി ജില്ലകളോടു അതിർത്തി പങ്കിടുന്ന കൂത്താട്ടുകുളം നഗരസഭയുടെ വിസ്തീർണ്ണം 2318.71 ഹെൿടറാണു. ജനസംഖ്യ- 18970. മൂവാറ്റുപുഴയിൽ നിന്നും 17 കി.മീ. തെക്കു മാറിയും കോട്ടയത്തു നിന്നും 38 കി.മീ. വടക്കുകിഴക്കു മാറിയും എം.സി. റോഡിൽ സ്ഥിതി ചെയ്യുന്നു. ജില്ലാ ആസ്ഥാനമായ എറണാകുളം നഗരത്തിൽ നിന്നും 47 കി.മീ തെക്ക് കിഴക്കായി ഈ പട്ടണം സ്ഥിതി ചെയ്യുന്നു.

കൂത്താട്ടുകുളത്ത് താമസിക്കുന്നവരിൽ ബഹുഭൂരിപക്ഷം ജനങ്ങളും സുറിയാനി ക്രിസ്ത്യാനികൾ ആണ്.

ഒരു കാലത്തു കോട്ടയം ജില്ലയുടെ ഭാഗമായിരുന്ന കൂത്താട്ടുകുളത്തിന്റെ സമീപപഞ്ചായത്തുകൾ പലക്കുഴ, തിരുമാറാടി, വെളിയന്നൂർ, ഇലഞ്ഞി എന്നിവയാണ്. മലയോര കാർഷികപട്ടണമായ ഇവിടുത്തെ ജനങ്ങൾ പ്രധാനമായും ചെറുകിട കർഷകരാണ്. പ്രധാന നാണ്യവിളകൾ റബ്ബർ, നെല്ല്, തേങ്ങ, അടയ്ക്ക, ഇഞ്ചി, മഞ്ഞൾ, കുരുമുളക്, വാനില, കച്ചോലം തുടങ്ങിയവയാണ്.

ചരിത്രം

[തിരുത്തുക]
കൂത്താട്ടുകുളം പട്ടണം

ഓരോ പ്രദേശങ്ങളുടെയും നിലവിലുള്ള പേരുകളുമായി ബന്ധപ്പെടുത്തി രസകരമായ കഥകൾ ഉണ്ടാകാറുണ്ട്  .കൂത്താട്ടുകുളത്തിന്റെ പേരിൽ ഉള്ള ഒരു കഥ ആണിത് , ഒരിക്കൽ ഒരു സ്ത്രി ഒറ്റപ്പെട്ട ഒരു കുന്നിൻ മുകുളിൽ കുഴി കുഴിച്ചപ്പോൾ , അപരിചിതമായ ഒരു വിഗ്രഹത്തിന്റെ തലയിൽ  അവളുടെ ആയുധം കൊള്ളുന്നു . ഉടൻതന്നെ, ആ പ്രതിമയുടെ തലയിൽ നിന്ന് രക്തം ചീന്താൻ തുടങ്ങി, ഇതു കണ്ട സ്ത്രീ ഭയന്നു വിറക്കുകയും അത് അവളുടെ  മാനസികനിലയെ  അസ്വസ്ഥനാക്കി, സമതല നഷ്ടപെട്ട അവൾ  നാടുനീളെ  കൂത്താടി നടുന്നു . അങ്ങനെ 'കൂത്താട്ടക്കളം' എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഈ സ്ഥലം പിന്നീട് കൂത്താട്ടുകുളം  എന്ന് അറിയപ്പെട്ടു. വിഗ്രഹത്തിന്റെ രക്തം ചിതറിപ്പോയ സ്ഥലത്തിനു ചോരകുഴി  ('രക്തത്തിൻറെ കുളം')  എന്ന് ഏ അറിയപ്പെടാൻ തുടങ്ങി 

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

1750 ൽ മാർത്താണ്ഡവർമ്മ ഈ മേഖലയെ തിരുവിതാംകൂറിന്റെ ഭാഗമാക്കി. അതുവരെ വടക്കുംകൂർ എന്ന ചെറിയ നാട്ടുരാജ്യത്തിൻറെ ഭാഗമായിരുന്നു കൂത്താട്ടുകുളം. വടക്കുംകൂർ രാജാക്കന്മാർ തലസ്ഥാനം എപ്പോഴും മാറുന്ന പതിവുണ്ടായിരുന്നു. വൈക്കവും കടുത്തുരുത്തിയും ഒരു ഘട്ടത്തിൽ വടക്കുംകൂറിൻറെ തലസ്ഥാനമായിരുന്നു. മാർത്താണ്ഡ വർമ്മ വടക്കുംകൂർ കീഴ്പ്പെടുത്തുമ്പോൾ ഏറ്റുമാനൂരായിരുന്നു വടക്കുംകൂറിന്റെ തലസ്ഥാനം. നാട്ടുരാജ്യങ്ങളെ കീഴ്പ്പെടുത്തിയ മാർത്താണ്ഡ വർമ്മയുടെ പടയോട്ടത്തിൽ രക്തരഹിത അധികാര കൈമാറ്റം നടന്നത് വടക്കുംകൂർ രാജ്യത്തായിരുന്നു. ഇതിന് വേദിയായത് കൂത്താട്ടുകുളമായിരുന്നു. താരതമ്യേന ദുർബലമായിരുന്നു വടക്കുംകൂർ സൈന്യം. തിരുവിതാംകൂറിൻറെ സേനയുമായി ഏറ്റുമുട്ടാനുള്ള ശേഷി വടക്കുംകൂർ സൈന്യത്തിന് ഉണ്ടായിരുന്നില്ല. തിരുവിതാംകൂർ സൈന്യത്തെ വടക്കുംകൂറിലേക്ക് നയിച്ചത് രാമയ്യൻ ദളവയായിരുന്നു. മാർത്താണ്ഡവർമ്മയുടെ ഏറ്റവും വലിയ വിശ്വസ്തൻ. വടക്കുംകൂർ രാജാവിൻറെ സഹോദരൻ ചതിയിലൂടെ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കി രാജ്യം തിരുവിതാംകൂറിന് അടിയറവ് വക്കുകയായിരുന്നു. ഈ നീക്കങ്ങൾ നടന്നത് കൂത്താട്ടുകുളത്തുവെച്ചായിരുന്നു. ഇതിനായി തിരുവിതാംകൂർ സൈന്യം രാമയ്യൻറെ നേതൃത്വത്തിൽ കൂത്താട്ടുകുളത്ത് തമ്പടിച്ചുവെന്ന് ട്രാവൻകൂർ ചരിത്ര രേഖകളിൽ പറയുന്നുണ്ട്. പ്രാണ രക്ഷാർത്ഥം വടക്കുംകൂർ രാജാവ് കോഴിക്കോട് സാമൂതിരിയുടെ അടുക്കൽ അഭയം തേടുകയായിരുന്നു. കുരുമുളകിൻറെ പ്രധാന ഉത്പാദന കേന്ദ്രമായിരുന്നു അക്കാലത്ത് കൂത്താട്ടുകുളം. വടക്കുംകൂറിൻറെ പ്രധാന വരുമാനവും ഡച്ചുകാരുമായുള്ള കുരുമുളക് വ്യാപാരത്തിലൂടെ ലഭിക്കുന്ന ധനമായിരുന്നു. തിരുവിതാംകൂർ രാജ്യത്തിൻറെ ഭാഗമായ ശേഷവും ഈ വ്യാപാരം തുടർന്നു. അക്കാലത്ത് നിരവധി കുരുമുളക് സംഭരണ കേന്ദ്രങ്ങൾ ഈ മേഖലയിൽ ഉണ്ടായിരുന്നു.

ഈ കാലഘട്ടത്തിലാണ് കൂത്താട്ടുകുളം മഹാദേവ ക്ഷേത്രം രാമയ്യൻ ദളവ പുതുക്കി പണിതത് എന്നാണ് ചരിത്രം. രാജാവിനോട് ചെയ്ത തെറ്റിൻറെ പ്രയശ്ചിത്തം കൂടിയായാണ് തിരുവിതാംകൂർ കൊട്ടാരം ഈ ക്ഷേത്രം പുതുക്കി പണിതത്. ശുചീന്ദ്രത്തേയും പത്മനാഭ പുരത്തേയും ശില്പികളാണ് രാമയ്യൻ ദളവയുടെ നേതൃത്വത്തിൽ ഈ ക്ഷേത്രം നിർമ്മിച്ചത്. വടക്കുംകൂറിൻറെ ഭാഗമായ വൈക്കം, കടുത്തുരുത്തി മഹാദേവ ക്ഷേത്രങ്ങൾ പുതുക്കി പണിതും ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ ഏഴരപ്പൊന്നാനയെ സമർപ്പിച്ചും തിരുവിതാംകൂർ രാജവംശം വടക്കുംകൂറിനോട് പ്രായശ്ചിത്വം ചെയ്തുവെന്ന് ചരിത്രകാരന്മാർ കുറിച്ചിട്ടുണ്ട്. രാജാവിനെ ചതിച്ച് വീഴ്ത്തിയ കൂത്താട്ടുകുളത്ത് മഹാദേവ ക്ഷേത്രം മികച്ച രീതിയിൽ രാമയ്യൻ ദളവ നിർമ്മിച്ചു

മാർത്താണ്ഡ വർമ്മയുടെ കാലഘട്ടം മുതൽ തിരുവിതാംകൂറിലെ കാർഷിക വ്യാപാര കേന്ദ്രമായാണ് കൂത്താട്ടുകുളം അറിയപ്പെട്ടത്. തുടർന്ന് കാർത്തിക തിരുനാൾ രാമവർമ്മ രാജാവ് ഇവിടെ നിരവധി ഒാഫീസുകളും തുടങ്ങി. നികുതി പിരിവിനും പരിശോധനക്കും അധികാരപ്പെട്ട കേന്ദ്രങ്ങളും ചെക്പോസ്റ്റും കൂത്താട്ടുകുളത്ത് തുടങ്ങി. കൂത്താട്ടുകുളത്തെ രാമവർമ്മ പുരം എന്നു കൂടി അക്കാലത്തെ രേഖകളിൽ വിളിക്കുന്നുണ്ട്. ഇന്നും കൂത്താട്ടുകുളം ചന്തയുടെ രേഖകളിലെ പേര് രാമവർമ്മപുരം എന്നാണ്

അവലംബങ്ങൾ- ട്രാവൻകൂർ ഹിസ്റ്ററി- ദിവാൻ പേഷ്കാർ പി ശങ്കുണ്ണി മേനോൻ 1878

ട്രാവൻകൂർ സ്റ്റേറ്റ് മാന്വൽ- വി നാഗം അയ്യ 1901

വിദ്യാഭ്യാസ സ്ഥാപനങ്ങൾ 

ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ വടകര 

മേരി ഗിരി പബ്ലിക് സ്കൂൾ 

ഇൻഫന്റ് ജീസസ്  ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ 

സെന്റ്  ജോൺസ് സിറിയൻ ഹൈസ്കൂൾ വടകര 

സെന്റ്  പീറ്റേഴ്സ് എച് എസ്‌ എസ് ഇലഞ്ഞി 

ടി എം ജേക്കബ് മെമ്മോറിയൽ ഗവ കോളേജ് മണിമലക്കുന്ന് കൂത്താട്ടുകുളം 

ബി ടി സി എഞ്ചിനീയറിംഗ് കോളേജ് 

മാർ കുര്യാക്കോസ് ആർട്സ് ആൻഡ് സയൻസ് കോളേജ് 

മേരിഗിരി ആർട്സ് ആൻഡ് സയൻസ് കോളേജ് 

വിജ്ഞാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി 

ബാപ്പുജി ഇംഗ്ലീഷ് മീഡിയം സ്കൂൾ 

ഗവ  യു പി സ്കൂൾ കൂത്താട്ടുകുളം 

ഗവ  ഹയർ സെക്കണ്ടറി  സ്കൂൾ കൂത്താട്ടുകുളം 

ആരാധനാലയങ്ങൾ 

മഹാദേവ ക്ഷേത്രം  കൂത്താട്ടുകുളം 

ഓണംകുന്ന് ഭഗവതി ക്ഷേത്രം കൂത്താട്ടുകുളം 

നെല്ലിക്കാട്ട് ശ്രീ ഭദ്രകാളി ക്ഷേത്രം കൂത്താട്ടുകുളം 

അർജുന മല ശിവ ക്ഷേത്രം 

സെന്റ്  ജോൺസ് ഓർത്തഡോൿസ് സുറിയാനി പള്ളി വടകര 

സെന്റ് ജോൺസ് ഓർത്തഡോൿസ് പഴയ സുറിയാനി ചാപ്പൽ കൂത്താട്ടുകുളം 

സെന്റ് ജോൺസ് ഓർത്തഡോൿസ് സുറിയാനി പള്ളി പുതുവേലി 

സി എസ് ഐ ക്രൈസ്റ്റ് ചർച് കൂത്താട്ടുകുളം 

സെന്റ്  തോമസ് ഓർത്തഡോൿസ് സുറിയാനിപള്ളി മാറിക 

സെന്റ് ജോൺസ് സി എസ് ഐ പള്ളി പുതുവേലി 

ഹോളി ഫാമിലി പള്ളി (യൂദാശ്ലീഹാടെ പള്ളി ) കൂത്താട്ടുകുളം 

സെന്റ് സ്റ്റീഫൻ ഓർത്തഡോൿസ് സുറിയാനി പള്ളി കൂത്താട്ടുകുളം 

മോർ ഗ്രീഗോറിയോസ് യാക്കോബായ സുറിയാനി ഓർത്തഡോൿസ് പള്ളി തൊട്ടുപുറം 

യാത്രമാർഗങ്ങൾ 

കൊച്ചി അന്താരാഷ്ട്ര വിമാനതാവളം       45 കി മി 

എറണാകുളം റെയിൽവേ സ്റ്റേഷൻ           47 കി മി 

കോട്ടയം റെയിൽവേ സ്റ്റേഷൻ                    38 കിമി 

പിറവം റോഡ് റെയിൽവേ സ്റ്റേഷൻ        17 കിമി 

കെ സ് ർ ടി സി കൂത്താട്ടുകുളം ഡിപ്പോ  (അസിസ്റ്റന്റ് ട്രാസ്പോർട് ഓഫിസറുടെ കാര്യാലയം )

നഗരസഭാ ബസ് ടെർമിനൽ കൂത്താട്ടുകുളം  

ദൂരം 

എറണാകുളം (കൊച്ചി )          47 കിമി 

കോട്ടയം                                      38 കിമി 

പിറവം                                       13 കിമി

ഏറ്റുമാനൂർ                               28 കിമി 

കുറവിലാങ്ങാട്                        16 കിമി 

മുവാറ്റുപുഴ                              18 കിമി 

പെരുമ്പാവൂർ                           37 കിമി 

അങ്കമാലി                                   54 കിമി 

പാലാ                                          22 കിമി 

തൊടുപുഴ                                 17 കിമി 

രാമപുരം                                   11 കിമി 

ഈരാറ്റുപേട്ട                             35 കിമി