കെ-റേഷൻ

കെ-റേഷൻ പ്രാതൽ
കെ-റേഷൻ അത്താഴം
കെ-റേഷൻ അത്താഴം

രണ്ടാം ലോകമഹായുദ്ധ സമയത്ത് പട്ടാളക്കാർക്ക് വേണ്ടി യു.എസ്.എ ഏർപ്പാട് ചെയ്ത ഭക്ഷണം ആണ് കെ-റേഷൻ എന്ന് അറിയപ്പെടുന്നത്.വ്യോമസേന,ടാങ്ക് സേന,മോട്ടോർസൈക്കിൾ കൊറിയർ തുടങ്ങിയ സഞ്ചരിക്കുന്ന സൈനികർക്ക് വേണ്ടിയായിരുന്നു ഇത്. പ്രാതൽ , ഉച്ചഭക്ഷണം ,അത്താഴം എന്നിങ്ങനെ മൂന്നു തരം പായ്കറ്റുകൾ ഉണ്ടായിരുന്നു. [1]

വിഭവങ്ങൾ

[തിരുത്തുക]

പ്രാതൽ

[തിരുത്തുക]

കന്നുകുട്ടിയുടെ മാംസം (Veal), പന്നിയിറച്ചി,മുട്ട,ബിസ്കറ്റ് എന്നിവ ടിന്നിൽ അടച്ചത് , ഹോർലിക്സ്,ഗ്ലൂക്കോസ് എന്നിവ ഗുളിക രൂപത്തിൽ,ഉണങ്ങിയ പഴങ്ങൾ,ഓട്ട്മീൽ ധാന്യങ്ങൾ, ഹാലസോൺ എന്ന് അറിയപ്പെടുന്ന സോഡിയം ഡൈക്ലോറോഐസോസൈന്യൂട്രേറ്റ് എന്ന ജല ശുദ്ധീകരണത്തിനുള്ള ഗുളിക, നാല് പായ്ക്ക് സിഗരറ്റ്,ച്യൂയിംഗ് ഗം,ഇൻസ്റ്റന്റ് കാപ്പി, പഞ്ചസാര

ഉച്ചഭക്ഷണം

[തിരുത്തുക]

പന്നിയിറച്ചി,അമേരിക്കൻ പാൽക്കട്ടി എന്നിവ ടിന്നിൽ അടച്ചത് ,ബിസ്കറ്റ്,ഗ്ലൂക്കോസ്,ഹോർലിക്സ്,പഞ്ചസാര, ഹോർലിക്സ് പോലുള്ള മാൾട്ട് ചെയ്ത പാൽപ്പൊടി,ഉപ്പ് , നാല് പായ്ക്ക് സിഗരറ്റ്, ച്യൂയിംഗ് ഗം, ചെറുനാരങ്ങ,മധുരനാരങ്ങ,മുന്തിരി എന്നിവയുടെ ജ്യൂസ് ഉണ്ടാക്കാൻ വേണ്ട പൊടികൾ.

അത്താഴം

[തിരുത്തുക]

സേവർലെറ്റ്‌ സോസേജ് അടങ്ങിയ ടിന്നിൽ അടച്ച പന്നിയിറച്ചി ക്യാരറ്റ്,ആപ്പിൾ എന്നിവയോട് കൂടി ചേർത്തത്, മാട്ടിറച്ചി . 57 ഗ്രാം ചോക്കലേറ്റ് ,ടോയ്ലറ്റ് പേപ്പർ,നാല് പായ്ക്ക് സിഗരറ്റ്, ച്യൂയിംഗ് ഗം എന്നിവ കൂടാതെ പച്ചക്കറികൾ,മാംസം എന്നിവ ചേർത്ത ബോളിയാൻ ക്യൂബ് .

അവലംബം

[തിരുത്തുക]
  1. U.S. Army Quartermaster Museum, RATIONS: The History of Rations, Conference Notes prepared for the Quartermaster General, The Quartermaster School (January 1949) http://qmfound.com/history_of_rations.htm