കെ.കെ. വേണുഗോപാൽ

കെ.കെ. വേണുഗോപാൽ
കെ.കെ. വേണുഗോപാൽ
ജനനം(1931-08-06)ഓഗസ്റ്റ് 6, 1931
കാഞ്ഞങ്ങാട്, കാസർഗോഡ്, കേരളം
ദേശീയതഇന്ത്യൻ
തൊഴിൽസുപ്രീംകോടതി സീനിയർ അഭിഭാഷകൻ
ജീവിതപങ്കാളി(കൾ)ശാന്ത

പ്രമുഖ നിയമജ്ഞനും,ഭരണഘടനാ വിദഗ്ദ്ധനും, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമാണ കെ.കെ.വേണുഗോപാൽ.(ജനനം: സപ്തം:6, 1931) 1954 ൽ ആണു അദ്ദേഹം അഭിഭാഷകനായി എൻറോൾ ചെയ്തത്.1979-80 കാലത്ത് അഡീഷനൽ സോളിസിറ്റർ ജനറലായി സേവനം അനുഷ്ഠിച്ചു.2002 ൽ 'പദ്മഭുഷണും 2014 ൽ പത്മവിഭൂഷൺ ബഹുമതി ലഭിച്ചു. 2017 ജൂണ് 30 ന് ഇന്ത്യയുടെ അറ്റോർണി ജനറൽ ആയി തിരെഞ്ഞെടുത്തു. ഈ പദവിയിൽ എത്തുന്ന ആദ്യ മലയാളിയാണ് വേണുഗോപാൽ. [1]

ജീവിതരേഖ

[തിരുത്തുക]

സ്വാതന്ത്ര്യസമരസേനാനി കെ.മാധവന്റെ മൂത്ത ജ്യേഷ്ഠൻ ബാരിസ്റ്റർ എം.കെ.നമ്പ്യാരുടെ മകനാണ്. ഭൂട്ടാൻ ഭരണഘടന തയ്യാറാക്കിയ സമിതിയിലും നേപ്പാൾ ഭരണഘടന നിർമ്മാണ സമിതിയിലും അംഗമായിരുന്നു.[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • പത്മഭൂഷൺ (2002)
  • പത്മവിഭൂഷൺ (2014)

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-03-26. Retrieved 2012-06-29.
  2. "പത്മവിഭൂഷൺ : അദ്വാനി, ബച്ചൻ , ബാദൽ, കെ കെ വേണുഗോപാൽ". www.deshabhimani.com. Retrieved 26 ജനുവരി 2015.

അവലംബം

[തിരുത്തുക]