കെ.ടി. അചയ

കെ.ടി. അചയ
കെ.ടി. അചയ
ജനനം
കെ.ടി. അചയ

ഒക്ടോബർ 6, 1923
ചാംരാജ് നഗർ, കർണാടക
മരണംസെപ്റ്റംബർ 5, 2002(2002-09-05) (പ്രായം 78)
ദേശീയതഇന്ത്യൻ
തൊഴിൽഓയിൽ കെമിസ്റ്റ്, ഭക്ഷ്യ ചരിത്രകാരൻ
അറിയപ്പെടുന്ന കൃതി
ഇന്ത്യൻ ഫുഡ്: എ ഹിസ്റ്റോറിക്കൽ കംപാനിയൻ, ദ ഫുഡ് ഇൻഡസ്ട്രീസ് ഓപ് ബ്രിട്ടീഷ് ഇന്ത്യ, എ ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് ഇന്ത്യൻ ഫുഡ്

ഇന്ത്യയിലെ ഭക്ഷ്യ ചരിത്രകാരന്മാരിൽ പ്രധാനിയായിരുന്നു കെ.ടി. അചയ (Oct 6, 1923 -Sep 5, 2002). ഓയിൽ കെമിസ്റ്റ്, പോഷകാഹാര വിദഗ്ദ്ധൻ എന്ന നിലയിലും പ്രശസ്തനായിരുന്നു. ഇന്ത്യൻ ഫുഡ്: എ ഹിസ്റ്റോറിക്കൽ കംപാനിയൻ, ദ ഫുഡ് ഇൻഡസ്ട്രീസ് ഓപ് ബ്രിട്ടീഷ് ഇന്ത്യ, എ ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് ഇന്ത്യൻ ഫുഡ് എന്നിങ്ങനെ ഇന്ത്യൻ ഭക്ഷണ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രശസ്തങ്ങളാണ്..[1][2]

ജീവിതരേഖ

[തിരുത്തുക]

കർണാടകയിൽ ജനിച്ച അചയ, മദ്രാസ് സർവകലാശാലയിൽ നിന്ന്1943 ൽ ബിരുദം നേടി. ഇന്ത്യൻ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ മൂന്നു വർഷം ജോലി നോക്കി. യു.കെ., ലിവർപൂൾ സർവകലാശാലയിലെ യിലെ ടി.പി. ഹിൽഡിച്ചിന്റെ പരീക്ഷണശാലയിൽ ഗവേഷണം നടത്തി.[2]

പരുത്തി വിത്തുകളുടെ ഉപയോത്തിലും ആവണക്കെണ്ണയുടെ രൂപാന്തരങ്ങളിലും ഹൈദരാബാദ് സർവ്വകലാശാലയുടെ റീജിയണൽ റിസർച്ച് ലാബിൽ 22 വർഷത്തോളം ഗവേഷണം ചെയ്തു. 150 ഓളം ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തിയ അദ്ദേഹത്തിന്റെ പേരിൽ പതിനൊന്നോളം പേറ്റന്റുകൾ ഉണ്ട്. 1971, ൽ പ്രോട്ടീൻ ഫുഡ്സ് ആൻഡ് ന്യുട്രീഷ്യൻ ഡെവലപ്മെന്റ് അസോസിയേഷന്റെ തലവനായി. 1977, ൽ മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (CFTRI), യു.എൻ.യു (യുണൈറ്റഡ് നാഷൻസ് യൂണിവേഴ്സിറ്റി) വിന്റെ കൺസൾടന്റായി. 1983 ൽ വിരമിച്ചു.[2]

കൃതികൾ

[തിരുത്തുക]

ഇന്ത്യയുടെ ഭക്ഷ്യ ചരിത്രത്തെക്കുറിച്ചും ഓയിൽ മില്ലിംഗിനെക്കുറിച്ചും നിരവധി പുസ്തകങ്ങളെഴുതി.[2][3]

  • Oilseeds and Oil Milling in India: A Cultural and Historical Survey (1990),
  • GHANI: The Traditional Oil Mill of India (1993)
  • The Food Industries of British India (1994)
  • The Story of our Food (2000)
  • ദ ഫുഡ് ഇൻഡസ്ട്രീസ് ഓഫ് ബ്രിട്ടീഷ് ഇന്ത്യ (Oxford University Press, 1994)
  • ഇന്ത്യൻ ഫുഡ്: എ ഹിസ്റ്റോറിക്കൽ കംപാനിയൻ (Oxford University Press, 1994)
  • എ ഹിസ്റ്റോറിക്കൽ ഡിക്ഷണറി ഓഫ് ഇന്ത്യൻ ഫുഡ് (Oxford University Press, 1998)
  • The Illustrated Foods of India, A-Z (Oxford University Press, 2009)

അവലംബം

[തിരുത്തുക]
  1. "Changes in the Indian menu over the ages". Archived from the original on 2005-03-09. Retrieved 2018-12-15.
  2. 2.0 2.1 2.2 2.3 Life’s history ends for a food scientist-historian-An obituary of K. T. Achaya
  3. "Worldcat search". WorldCat. OCLC. Retrieved 2 June 2013.