കെ.വി. രമേശ് | |
---|---|
കലാലയം | കാലിക്കറ്റ് യൂനിവേഴ്സിറ്റി |
തൊഴിൽ | യക്ഷഗാന - പാവകളി കലാകാരൻ |
സജീവ കാലം | 1981 മുതൽ |
ശൈലി | യക്ഷഗാനം |
ഒരു യക്ഷഗാന - പാവകളി കലാകാരനാണ് കെ.വി. രമേശ്. ശ്രീ ഗോപലകൃഷ്ണ യക്ഷഗാന ബൊമ്മയാട്ട സംഘം ഡയറക്ടറാണ്.[1]
പുലിക്കുന്ന് ഭഗവതി ക്ഷേത്രത്തിനു സമീപം പരേതനായ ഡി.കെ. വെങ്കിട കൃഷ്ണയുടെയും കെ വി ഗിരിജയുടെയും മകനായ ദിനേശ് 30 വർഷത്തോളമായി പാവക്കളി രംഗത്ത് സജീവമാണ്. ലാഹോർ, ദുബൈ, പാരീസ്, ചെക്കോസ്ലേവാക്യ എന്നിവിടങ്ങളിൽ യക്ഷഗാന പാവക്കളി അവതരിപ്പിച്ചിട്ടുണ്ട്.
തുളുനാടൻ പാട്ട്, ഭൂതാരാധന മുതലായ വിഷയങ്ങളെപ്പറ്റി ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.[2]