Krishna Chandra Pant | |
---|---|
18th Minister of Defence (India) | |
ഓഫീസിൽ 1987–1989 | |
23rd Deputy Chairman, Planning Commission of India[1] | |
ഓഫീസിൽ 2 February 1999 – 17 June 2004 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 200pix 10 August 1931 Bhowali in Nainital District. |
മരണം | 15 November 2012 Delhi |
അന്ത്യവിശ്രമം | 200pix |
രാഷ്ട്രീയ കക്ഷി | Bhartiya Janata Party |
പങ്കാളി | Ila Pant |
കുട്ടികൾ | 2, Sons |
മാതാപിതാക്കൾ |
|
കേന്ദ്രമന്ത്രിയും ആസൂത്രണക്കമ്മീഷൻ ഉപാധ്യക്ഷനുമായിരുന്നു കൃഷ്ണ ചന്ദ്ര പന്ത് എന്ന കെ.സി. പന്ത് (1931 - 14 നവംബർ 2012).1962 മുതൽ 26 വർഷത്തോളം ലോക്‌സഭാ-രാജ്യസഭാ അംഗമായിരുന്ന പന്ത് വിവിധ കോൺഗ്രസ് മന്ത്രിസഭകളിൽ പ്രതിരോധം, ആഭ്യന്തരം, ഉരുക്ക്-ഘന വ്യവസായം, ആണവോർജം തുടങ്ങിയ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യസമരസേനാനിയും ഉത്തർപ്രദേശിലെ ആദ്യത്തെ മുഖ്യമന്ത്രിയുമായിരുന്ന ഗോവിന്ദ് വല്ലഭ് പന്തിന്റെ മകനാണ് ഇദ്ദേഹം.
1931-ൽ നൈനിറ്റാളിനടുത്ത് ബൊവാളിയിൽ ജനനം. ലഖ്‌നൗ സർവകലാശാലയിൽനിന്ന് സ്വർണമെഡലോടെ ബിരുദാനന്തരബിരുദം നേടി. പശ്ചിമ ജർമനിയിൽ നിന്ന് ബിരുദാനന്തരബിരുദം കരസ്ഥമാക്കിയിട്ടുണ്ട്.[2] ഉദൈപുർ, ആന്ധ്ര സർവകലാശാലകൾ ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ചു.1962-ൽ ആണ് കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി ലോക്‌സഭയിൽ എത്തിയത്. 1967, 1971 വർഷങ്ങളിലെ ലോക്‌സഭാ തെരഞ്ഞെടുപ്പുകളിലും വിജയിച്ചു. 1977-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടു.1978-ൽ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. പത്താം ധനകാര്യകമ്മീഷൻ ചെയർമാനായി പ്രവർത്തിച്ചു. 1989-ൽ വീണ്ടും ലോക്‌സഭയിലെത്തി. 1987-89 കാലഘട്ടത്തിൽ രാജീവ് ഗാന്ധി മന്ത്രിസഭയിലാണ് ഇദ്ദേഹം പ്രതിരോധ മന്ത്രിയായത്. പന്ത് പ്രതിരോധ മന്ത്രിയായിരിക്കെയാണ് ഐ.എൻ.എസ് വിരാട്, റഷ്യൻ നിർമിത മിഗ്-29 പോർ വിമാനങ്ങൾ എന്നിവ വാങ്ങിയത്. ദാമനിൽ ആദ്യ കോസ്റ്റ് ഗാർഡ് എയർസ്റ്റേഷൻ സ്ഥാപിക്കാൻ മുൻകൈ എടുത്തതും കെ.സി. പന്താണ്.[3] ശ്രീലങ്കയിലേക്ക് ഇന്ത്യൻ സമാധാന സേനയെ അയച്ചതും മാലിദ്വീപിൽ പട്ടാള അട്ടിമറി തടയാൻ സേനയെ അയച്ചതും ഇക്കാലത്താണ്. പന്ത് പ്രതിരോധമന്ത്രിയായിരുന്ന കാലത്താണ് ബോഫോഴ്‌സ് ഇടപാടിൽ രാജീവ്ഗാന്ധിയെ കുറ്റപ്പെടുത്തി സി.എ.ജി.റിപ്പോർട്ട് പുറത്തുവന്നത്. 1998-ൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്ന പന്ത് എൻ.ഡി.എ. ഭരണകാലത്ത് ആസൂത്രണക്കമ്മീഷൻ ഉപാധ്യക്ഷനായിരുന്നു.
മുൻ എം.പി. ഇള പന്താണ് ഭാര്യ. രണ്ട് ആൺമക്കളുണ്ട്.
ബോഫോഴ്‌സ് ഇടപാട് സംബന്ധിച്ച സി.എ.ജി.റിപ്പോർട്ട് പാർലമെന്റിൽ വെച്ചപ്പോൾ രാജീവ്ഗാന്ധി മന്ത്രിസഭയിൽ പ്രതിരോധമന്ത്രിയായിരുന്നു പന്ത്