കെ.സി. വേണുഗോപാൽ

കെ.സി. വേണുഗോപാൽ
കെ.സി. വേണുഗോപാൽ, മുൻ ആലപ്പുഴ എം.പി., മുൻ കേന്ദ്രമന്ത്രി
ലോക്സഭാംഗം
ഓഫീസിൽ
2024-തുടരുന്നു, 2014, 2009
മുൻഗാമിഎ.എം. ആരിഫ്
മണ്ഡലംആലപ്പുഴ
കേന്ദ്ര ഊർജ്ജവകുപ്പ് സഹമന്ത്രി
ഓഫീസിൽ
20 January 2011 – 28 October 2012
പ്രധാനമന്ത്രിമൻമോഹൻ സിങ്
നിയമസഭാംഗം
ഓഫീസിൽ
1996,2001,2006–2009
മുൻഗാമികെ.പി. രാമചന്ദ്രൻ നായർ
പിൻഗാമിഎ.എ. ഷുക്കൂർ
മണ്ഡലംആലപ്പുഴ
വ്യക്തിഗത വിവരങ്ങൾ
ജനനം (1963-02-04) 4 ഫെബ്രുവരി 1963  (61 വയസ്സ്)
കണ്ണൂർ, കേരള, India
രാഷ്ട്രീയ കക്ഷിഇന്ത്യൻ നാഷണൽ കോൺഗ്രസ്
പങ്കാളിആശ വേണുഗോപാൽ
കുട്ടികൾഗോകുൽ, പാർവ്വതി
വസതിsആലപ്പുഴ, കേരളം
As of ജൂലൈ 5, 2024
ഉറവിടം: [1]

2024 മുതൽ ആലപ്പുഴയിൽ നിന്നുള്ള ലോക്‌സഭാംഗമായി തുടരുന്ന മുൻ കേന്ദ്ര മന്ത്രിയും രാജസ്ഥാനിൽ നിന്നുള്ള മുൻ രാജ്യസഭ അംഗവും ഇന്ത്യൻ നാഷണൽ കോൺഗ്രസ്ന്റെ സംഘടനാ ജനറൽ സെക്രട്ടറിയുമായ ദേശീയ നേതാവാണ് കെ.സി. വേണുഗോപാൽ (ജനനം: 4 ഫെബ്രുവരി 1963)

ജീവിതരേഖ

[തിരുത്തുക]

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ താലൂക്കിലെ കടന്നപ്പള്ളി ഗ്രാമത്തിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരുടേയും ജാനകിയമ്മയുടേയും മകനായി 1963 ഫെബ്രുവരി 4ന് ജനിച്ചു. കോഴിക്കോട് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ഗണിതശാസ്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ലോ അക്കാദമിയിൽ നിന്ന് എൽ.എൽ. ബിയും പാസ്സായി. പഠനകാലത്ത് കായികമേഖലയിലും മികവ് തെളിയിച്ചു വേണുഗോപാൽ. സ്കൂൾ പഠനകാലത്ത് കണ്ണൂർ ജില്ലയിലെ അറിയപ്പെടുന്ന വോളിബോൾ താരമായിരുന്ന അദ്ദേഹം ജില്ലാ ജൂനിയർ വോളിക്യാപ്റ്റനായിരുന്നു.

രാഷ്ട്രീയ ജീവിതം

[തിരുത്തുക]

കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. 1987-ൽ കെ.എസ്.യുവിൻ്റെ സംസ്ഥാന പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് യുവജന സംഘടനയായ യൂത്ത് കോൺഗ്രസിൻ്റെ ചുമതലക്കാരനായ വേണുഗോപാൽ 1992 മുതൽ 2000 വരെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റായിരുന്നു. ജന്മനാട് കണ്ണൂരാണെങ്കിലും വേണുഗോപാലിൻ്റെ പ്രവർത്തനമേഖല ആലപ്പുഴയായിരുന്നു. 1996-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ആദ്യമായി ആലപ്പുഴയിൽ നിന്ന് എം.എൽ.എയായി തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001, 2006, വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ആലപ്പുഴയിൽ നിന്നു തന്നെ നിയമസഭയിൽ അംഗമായി. 2004-2006-ലെ ഉമ്മൻചാണ്ടി മന്ത്രിസഭയിലെ കാബിനറ്റ് മന്ത്രിയായിരുന്ന വേണുഗോപാൽ 2009-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിലെ സിറ്റിംഗ് എം.പിയായിരുന്ന ഡോ. കെ.എസ്. മനോജ്നെ തോൽപ്പിച്ച് ആദ്യമായി ലോക്സഭയിൽ അംഗമായി. 2011 മുതൽ 2014 വരെ കേന്ദ്ര മന്ത്രിയായും പ്രവർത്തിച്ചു. 2014-ൽ എ.ഐ.സി.സിയുടെ ജനറൽ സെക്രട്ടറിയായി. 2014-ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിലും ആലപ്പുഴയിൽ നിന്ന് പാർലമെൻറിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.[1] 2019-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യപ്പെടാതിരുന്ന വേണുഗോപാലിനെ കോൺഗ്രസ് പാർട്ടി രാജസ്ഥാൻൽ നിന്നുള്ള രാജ്യസഭ അംഗമായി തിരഞ്ഞെടുത്തു.[2]

അധികാരസ്ഥാനങ്ങൾ

[തിരുത്തുക]
  • 2017 ഏപ്രിലിൽ എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി.
  • 2012 ഒക്ടോബർ 28 മുതൽ വ്യോമയാന സഹമന്ത്രിയായി. [3]
  • 2011 ജനുവരി 19 ന് കേന്ദ്ര ഊർജ്ജ സഹമന്ത്രിയായി. [4]
  • 2004 ഏപ്രിൽ 5 മുതൽ 2006 മേയ് 17 വരെ കേരളത്തിലെ ടൂറിസം,ദേവസ്വം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നിട്ടുണ്ട്.
  • കെ.പി.സി.സി എക്സിക്യുട്ടീവ് അംഗമായിരുന്നിട്ടുണ്ട്.
  • 1992-2000 വരെ യൂത്ത്കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായി പ്രവർത്തിച്ചു.
  • 1987 ൽ കെ.എസ്.യു. വിന്റെ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2014 ആലപ്പുഴ ലോക‌സഭാമണ്ഡലം കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സി.ബി. ചന്ദ്രബാബു സി.പി.എം., എൽ.ഡി.എഫ്
2009 ആലപ്പുഴ ലോക‌സഭാമണ്ഡലം കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2006* ആലപ്പുഴ നിയമസഭാമണ്ഡലം കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
2001 ആലപ്പുഴ നിയമസഭാമണ്ഡലം കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 ആലപ്പുഴ നിയമസഭാമണ്ഡലം കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.

കുറിപ്പ് - 2009 ൽ എം.എൽ.എ. സ്ഥാനം രാജി വെച്ച് 2009 ലെ ലോകസഭാതിരഞ്ഞെടുപ്പിൽ മൽസരിച്ച് വിജയിച്ചിരുന്നു.

കുടുംബം

[തിരുത്തുക]

ഭാര്യ :അദ്ധ്യാപികയായ ഡോ. ആശ. രണ്ടുമക്കൾ

അവലംബം

[തിരുത്തുക]
  1. http://164.100.47.193/Loksabha/Members/MemberBioprofile.aspx?mpsno=4567&lastls=16
  2. https://english.mathrubhumi.com/mobile/news/india/rajya-sabha-polls-kc-venugopal-wins-from-rajasthan-1.4843752
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-29. Retrieved 2012-10-29.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2011-01-21. Retrieved 2011-01-19.
പതിനഞ്ചാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | കെ. സുധാകരൻ | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | പി.സി. ചാക്കോ | കെ.പി. ധനപാലൻ | കെ.വി. തോമസ്| പി.ടി. തോമസ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ. പീതാംബരക്കുറുപ്പ് | എ. സമ്പത്ത് | ശശി തരൂർ
പതിനാറാം ലോകസഭയിൽ കേരളത്തിൽ നിന്നുള്ള അംഗങ്ങൾ
പി. കരുണാകരൻ | പി.കെ. ശ്രീമതി | മുല്ലപ്പള്ളി രാമചന്ദ്രൻ | എം.ഐ. ഷാനവാസ് | എം.കെ. രാഘവൻ | ഇ. അഹമ്മദ് | ഇ.ടി. മുഹമ്മദ് ബഷീർ | എം.ബി. രാജേഷ് | പി.കെ. ബിജു | സി.എൻ. ജയദേവൻ | ഇന്നസെന്റ് | കെ.വി. തോമസ്| ജോയ്സ് ജോർജ് | ജോസ് കെ. മാണി | കെ.സി. വേണുഗോപാൽ | കൊടിക്കുന്നിൽ സുരേഷ് | ആന്റോ ആന്റണി | എൻ.കെ. പ്രേമചന്ദ്രൻ | എ. സമ്പത്ത് | ശശി തരൂർ