എവറസ്റ്റ് കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിന്റെ ഡെപ്യൂട്ടി ലീഡർ ആയിരുന്നു കേണൽ നരേന്ദ്രകുമാർ എന്ന കേണൽ നരേന്ദ്ര ബുൾ കുമാർ .1960 ൽ ബ്രിഗേഡിയർ ഗ്യാൻ സിങ്ങിന്റെ നേതൃത്വത്തിൽ എവറസ്റ്റ് കീഴടക്കാനുള്ള ആദ്യത്തെ ഇന്ത്യൻ പര്യവേഷണത്തിൽ സോനം ഗ്യാറ്റ്‌സോ ,നവാങ് ഗോംബു ഷെർപ എന്നിവരോടൊപ്പം നരേന്ദ്രകുമാർ കൊടുമുടിക്കു ഏകദേശം 700 അടി (223 മീറ്റർ ) താഴെ 28,300 അടി (8,625 മീറ്റർ) ഉയരം വരെ എത്തി, പക്ഷേ വളരെ മോശം കാലാവസ്ഥ കാരണം അവർക്ക് ശ്രമം ഉപേക്ഷിച്ചു മടങ്ങേണ്ടി വന്നു.കൊടുമുടിയുടെ ഏറ്റവും കൂടുതൽ ഉയരത്തിൽ എത്തിയ ആദ്യ ഇന്ത്യൻ സംഘം ആയിരുന്നു ഇത് .[1].
1965 ൽ ക്യാപ്റ്റൻ എം എസ് കോഹ്‌ലിയുടെ നേതൃത്വത്തിൽ നടന്ന മൂന്നാം ഇന്ത്യൻ എവറസ്റ്റ് പര്യവേഷണത്തിൽ 21 പ്രധാന പര്യവേഷണ അംഗങ്ങളും 50 ഷെർപകളും ഉൾപ്പെട്ടിരുന്നു. പ്രാരംഭ ശ്രമം ഏപ്രിൽ അവസാനത്തിലായിരുന്നു, മോശം കാലാവസ്ഥയെത്തുടർന്ന് അവർ ബേസ് ക്യാമ്പിൽ തിരിച്ചെത്തി മികച്ച കാലാവസ്ഥയ്ക്കായി 2 ആഴ്ച കാത്തിരുന്നു.
രണ്ട് ദിവസത്തിന് ശേഷം മെയ് 22 ന് ഏറ്റവും പ്രായം കൂടിയായ സോനം ഗ്യാറ്റ്സോയും ( 42 വയസ് ) ഏറ്റവും ഏറ്റവും പ്രായം കുറഞ്ഞ സോനം വാംഗ്യലും ( 23 വയസും) ഒരുമിച്ച് എവറസ്റ്റ് കീഴടക്കി.
അഞ്ചു ശ്രമങ്ങളിലായി പതിനൊന്നു പേരെ കൊടുമുടി കയറ്റുവാനായിരുന്നു നിശ്ചയിച്ചിരുന്നത് എങ്കിലും ശാരീരിക അസ്വസ്ഥതകൾ നേരിട്ടതിനാൽ ക്യാപ്റ്റൻ എച്ച് വി ബഹുഗുണ ,മേജർ ബി പി സിംഗ് എന്നീ രണ്ടു പേർക്ക് കൊടുമുടി കീഴടക്കാനാവാതെ പിന്മാറേണ്ടി വന്നു . [2], [3],[4],[5], [6],[7],<,[8] .